/indian-express-malayalam/media/media_files/uploads/2018/03/train-2.jpg)
കൊച്ചി: മീനച്ചിലാറ്റിലെയടക്കം ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ട്രെയിനുകൾ വൈകിയോടുന്നു. എറണാകുളത്തിനും തിരുവനന്തപുരത്തിനും ഇടയിലാണ് തീവണ്ടി ഗതാഗതത്തെ കനത്ത മഴ പ്രതികൂലമായി ബാധിച്ചത്.
"നദികളിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ പാലങ്ങളുടെ സുരക്ഷ പരിശോധിക്കേണ്ടതുണ്ട്. ഇതിന് ശേഷം മാത്രമേ ട്രെയിനുകൾ സർവ്വീസ് നടത്താൻ പാടുളളൂ. അതിനാൽ എറണാകുളം-തിരുവനന്തപുരം റൂട്ടിൽ പലയിടത്തും ട്രെയിനുകൾ വൈകിയോടുന്നുണ്ട്," ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ വക്താവ് ഷെബി ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.
ആലപ്പുഴയിൽ നിന്നും കണ്ണൂർ വരെ പോകുന്ന 16307 നമ്പർ ആലപ്പുഴ-കണ്ണൂർ എക്‌സ്‌പ്രസ് 45 മിനിറ്റാണ് വൈകി ഓടിക്കൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നും ന്യൂഡൽഹി വരെ പോകുന്ന 12625 നമ്പർ ട്രെയിൻ മൂന്ന് മണിക്കൂറിലേറെ വൈകിയാണ് ഓടുന്നത്.
ആലപ്പുഴയിൽ നിന്നും ചെന്നൈ സെൻട്രൽ വരെ പോകുന്ന ആലപ്പുഴ-ചെന്നൈ സെൻട്രൽ എക്‌സ്‌പ്രസ് (22640) 25 മിനിറ്റ് വൈകി ഓടിക്കൊണ്ടിരിക്കുകയാണ്. കന്യാകുമാരിയിൽ നിന്നും കെഎസ്ആർ ബെംഗളൂരു സിറ്റി വരെ പോകുന്ന 16525 നമ്പർ ട്രെയിൻ ഇപ്പോൾ രണ്ട് മണിക്കൂർ വൈകി ഓടുകയാണ്. ഇതിന് പുറമെ 12624 നമ്പർ തിരുവനന്തപുരം - ചെന്നൈ മെയിൽ 45 മിനിറ്റാണ് വൈകി ഓടുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.