/indian-express-malayalam/media/media_files/uploads/2018/10/train.jpg)
തിരുവനന്തപുരം: കനത്ത മഴയിൽ താളം തെറ്റിയ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം സാധാരണ നിലയിലേക്ക്. മൂന്ന് ദിവസമായി ഗതാഗതം നിലച്ച ഷൊർണ്ണൂർ-പാലക്കാട് പാത ഇന്ന് തുറന്നു. തിരുവനന്തപുരം - പാലക്കാട് പാതയില്‍ തീവണ്ടികൾ ഓടി തുടങ്ങി. ഇന്ന് രാവിലെയോടെ തന്നെ ഷൊർണൂർ വഴിയുള്ള ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാൻ സാധിച്ചിരുന്നു.
അതേസമയം ഷൊർണൂർ - കോഴിക്കോട് പാത നിലവിൽ അടഞ്ഞു കിടക്കുകയാണ്. നാളെയോടെ ഈ പാതയും തുറക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഇന്ന് 35 ട്രെയിനുകളാണ് റദ്ദാക്കിയത്. തിരുവനന്തുപുരത്ത് നിന്നും ഇന്ന് രാത്രി പുറപ്പെടേണ്ടിയിരുന്ന മംഗളൂരു, മലബാർ, മാവേലി എക്സ്പ്രസ്സുകൾ റദ്ദാക്കിയിട്ടുണ്ട്. ഇതുവരെ റദ്ദാക്കിയ ദീർഘദൂര ട്രെയിനുകളിലെ യാത്രക്കാർക്കായി പകരം സർവീസ് ഒരുക്കാനാണ് ശ്രമവും നടക്കുന്നുണ്ട്.
റദ്ദാക്കിയ ട്രെയിനുകളിൽ ടിക്കറ്റ് എടുത്തവർക്ക് ടിക്കറ്റ് തുക തിരിച്ചുകിട്ടും. റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് എടുത്തവർ മൂന്ന് ദിവസത്തിനുള്ളിലും ഓൺലൈനായി ഏടുത്തവർ വ്യാഴാഴ്ചയ്ക്കകവും ഇതിനായി അപേക്ഷിക്കണം.
റദ്ദാക്കിയ ട്രെയിനുകൾ
1. ട്രെയിൻ നമ്പർ 16348: മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ്
2. ട്രെയിൻ നമ്പർ 16603: മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ്
3.ട്രെയിൻ നമ്പർ 16630: മംഗളൂരു- തിരുവനന്തപുരം മലബാർ എക്സ്പ്രസ്
4. ട്രെയിൻ നമ്പർ 16356: മംഗളൂരു ജംങ്ഷൻ-കൊച്ചുവേളി അന്തോദ്യായ എക്സ്പ്രസ്
5. ട്രെയിൻ നമ്പർ 16306: കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്
6. ട്രെയിൻ നമ്പർ 12678: എറണാകുളം-ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ്
7. ട്രെയിൻ നമ്പർ 56664: കോഴിക്കോട്-തൃശൂർ ഇന്റർസിറ്റി എക്സ്പ്രസ്
8. ട്രെയിൻ നമ്പർ 56603: തൃശൂർ-കണ്ണൂർ പാസഞ്ചർ
9. ട്രെയിൻ നമ്പർ 56605: കോയമ്പത്തൂർ-തൃശൂർ-കണ്ണൂർ പാസഞ്ചർ
10. ട്രെയിൻ നമ്പർ 66611: പാലക്കാട്-എറണാകുളം പാസഞ്ചർ
11. ട്രെയിൻ നമ്പർ 22607: എറണാകുളം-ബനാസ്‌വധി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
12. ട്രെയിൻ നമ്പർ 22608: ബനാസ്‌വധി-എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us