കൊ​​​ച്ചി: എറണാകുളം, കോട്ടയം റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ഇന്ന് മുതൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. കോ​​​ട്ട​​​യം- ​ഏ​​​റ്റു​​​മാ​​​നൂ​​​ർ ഭാ​​​ഗ​​​ത്തു പാളത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഇത്. ഈ മാസം 14 വരെ ഈ ഗതാഗത നിയന്ത്രണം തുടരുമെന്ന് തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ വക്താവ് അറിയിച്ചു.

ഉ​​​ച്ച​​​യ്‌ക്കു 12ന് ​​​എ​​​റ​​​ണാ​​​കു​​​ളം സൗ​​​ത്തി​​​ൽ നി​​​ന്നു പു​​​റ​​​പ്പെ​​​ടേ​​​ണ്ട എ​​​റ​​​ണാ​​​കു​​​ളം-​​​കാ​​​യം​​​കു​​​ളം പാ​​​സ​​​ഞ്ച​​​ർ 45 മി​​​നി​​റ്റ് വൈ​​​കി​​​യാ​​​ണു പു​​​റ​​​പ്പെ​​​ടു​​​ക. ഹൈ​​​ദ​​​രാ​​​ബാ​​​ദ്-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ശ​​​ബ​​​രി എ​​​ക്സ്പ്ര​​​സും മം​​​ഗ​​​ളൂ​​​രു-​​​നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ പ​​​ര​​​ശു​​​റാം എ​​​ക്സ്പ്ര​​​സും, കു​​​റു​​​പ്പ​​​ന്ത​​​റ-​​​വൈ​​​ക്കം റോ​​​ഡ് ഭാ​​​ഗ​​​ത്ത് 20 മു​​​ത​​​ൽ 25 മി​​​നി​​​റ്റുവ​​​രെ പി​​​ടി​​​ച്ചി​​​ടും. കൊ​​​ല്ലം ജങ്ഷ​​​നി​​​ൽനി​​​ന്ന് രാ​​​വി​​​ലെ 11.10നു പു​​​റ​​​പ്പെ​​​ടേ​​​ണ്ട കൊ​​​ല്ലം-​​​എ​​​റ​​​ണാ​​​കു​​​ളം മെ​​​മു ഒ​​​രു മ​​​ണി​​​ക്കൂ​​​റും 25 മി​​​നി​​റ്റും വൈ​​​കും.

കോ​​​ർ​​​ബ-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ദ്വൈ​​​വാ​​​ര എ​​​ക്സ്പ്ര​​​സ് ഏ​​​റ്റു​​​മാ​​​നൂ​​​രി​​​ൽ ഇന്ന് 20 മി​​​നിറ്റ് പി​​​ടി​​​ച്ചി​​​ടും. 6,9,13 തീ​​​യ​​​തി​​​ക​​​ളി​​​ലും നി​​​യ​​​ന്ത്ര​​​ണം തു​​​ട​​​രും. ഡെ​​​റാ​​​ഡൂ​​​ൺ-​​​കൊ​​​ച്ചു​​​വേ​​​ളി പ്ര​​​തി​​​വാ​​​ര സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് ട്രെ​​​യി​​​ൻ ജൂ​​​ലൈ നാലിനും 11​​​നും ഏ​​​റ്റു​​​മാ​​​നൂ​​​രി​​​ൽ 20 മി​​നി​​റ്റ് പി​​​ടി​​​ച്ചി​​​ടും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.