കൊച്ചി: ആലുവയ്ക്കും അങ്കമാലിക്കും ഇടയിൽ റെയിൽവെ ട്രാക്കിൽ പണി നടക്കുന്നതിനാൽ ജൂൺ ഒന്ന് വരെയുളള ട്രയിൻ ഗതാഗതത്തിൽ മാറ്റമുണ്ടാകും. പാളത്തിലെ ബ്ലോക്കുകൾ മാറ്റാനുളള പണികളാണ് യന്ത്രസംവിധാനങ്ങളുടെ സഹായത്തോടെ നടക്കുന്നത്.

ഗുരുവായൂരിൽ നിന്നും ചെന്നൈ എഗ്മോർ വരെ പോകുന്ന എക്സ്പ്രസ് ട്രയിൻ (16128) മെയ് 22, 29 തീയ്യതികളിലൊഴികെ എല്ലാ ദിവസവും രണ്ട് മണിക്കൂർ വൈകിയേ പുറപ്പെടൂ. രാത്രി 9.25 ന് പുറപ്പെടേണ്ടതാണ് ഈ ട്രയിൻ. ഇത് രാത്രി 11.25 ന് മാത്രമേ യാത്ര ആരംഭിക്കൂ.

മെയ് 22, 29 തീയ്യതികളിലൊഴികെ, 16348 നമ്പർ മംഗലാപുരം-തിരുവനന്തപുരം എക്സ്‌പ്രസ് തീവണ്ടിയും വൈകും. ഈ ട്രയിൽ ചാലക്കുടിക്കും ഇരിങ്ങാലക്കുടയ്ക്കും ഇടയിൽ 90 മിനിറ്റ് (ഒന്നര മണിക്കൂർ) നിർത്തിയിടും.

ഭാവ്‌നഗർ-കൊച്ചുവേളി എക്സ്‌പ്രസ് തീവണ്ടി (19260) അങ്കമാലി സ്റ്റേഷനിൽ മെയ് 21 നും 28 നും രണ്ട് മണിക്കൂറിലേറെ നേരം പിടിച്ചിടും.

ബിക്കാനീറിൽ നിന്നും കൊച്ചുവേളി വരെ പോകുന്ന എക്‌സ്‌പ്രസ് ട്രയിൻ മെയ് 24, 31 തീയ്യതികളിൽ അങ്കമാലി സ്റ്റേഷനിൽ രണ്ട് മണിക്കൂറിലേറെ നേരം നിർത്തിയിടും.

പാറ്റ്നയിൽ നിന്ന് എറണാകുളത്തേക്കുളള 16360 നമ്പർ ട്രയിൽ മെയ് 24, 31 തീയ്യതികളിൽ അങ്കമാലി സ്റ്റേഷനിൽ 80 മിനിറ്റ് നിർത്തിയിടും.

വരാവലിൽ നിന്നും തിരുവനന്തപുരം വരെ പോകുന്ന 16333 നമ്പർ എക്സ്‌പ്രസ് ട്രയിൻ അങ്കമാലിയിൽ മെയ് 25 നും ജൂൺ ഒന്നിനും 140 മിനിറ്റ് പിടിച്ചിടുമെന്ന് റെയിൽവെ അറിയിച്ചിട്ടുണ്ട്. മെയ് 26 ന് 16335 നമ്പർ ഗാന്ധിധാം-നാഗർകോവിൽ എക്സ്‌പ്രസ് ട്രയിനും 140 മിനിറ്റ് നേരം അങ്കമാലിയിൽ പിടിച്ചിടും.

മെയ് 27 ന് ഓഖയിൽ നിന്നും എറണാകുളത്തേക്ക് വരുന്ന 16337 നമ്പർ എക്സ്‌പ്രസ് ട്രയിനിന് അങ്കമാലിയിൽ 140 മിനിറ്റ് താമസം ഉണ്ടാകും. ഇതേ ദിവസം 07115 നമ്പർ ഹൈദരാബാദ്-കൊച്ചുവേളി ട്രയിൽ കറുകുറ്റിക്കും ചാലക്കുടിക്കും ഇടയിൽ 80 മിനിറ്റും, 22634 നമ്പർ ഹസ്രത്ത് നിസാമുദ്ദീൻ-തിരുവനന്തപുരം എക്സ്‌പ്രസ് ട്രയിൻ 90 മിനിറ്റ് ചാലക്കുടിയിലും നിർത്തിയിടും.

ഈ വിവരങ്ങൾക്കനുസരിച്ച് യാത്ര ആസൂത്രണം ചെയ്യണമെന്ന് റെയിൽവെ മന്ത്രാലയം അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ