കോട്ടയം: കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു. കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ പാലം പണി നടക്കുന്നതിനാലാണ് ഗതാഗതം തടസപ്പെട്ടതെന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം. ഇന്ന് രാവിലെ മുതൽ കോട്ടയം വഴിയുള്ള ട്രെയിനുകൾ എല്ലാം മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്. നിലവിൽ തിരുവനന്തപുരം-ഡൽഹി കേരള എക്സ്പ്രസ് പിടിച്ചിട്ടിരിക്കുകയാണ്.

വൈകാതെ ഗതാഗതം പുനസ്ഥാപിക്കാൻ കഴിയുമെന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം. ദീർഘദൂര ട്രെയിനുകൾ പോലും പിടിച്ചിട്ടതോടെ യാത്രക്കാർ കടുത്ത ദുരിതത്തിലായിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ