scorecardresearch

ആളില്ലാത്ത ട്രെയിൻ ട്രാക്ക് മാറി കേറി; എറണാകുളത്ത് ട്രെയിൻ ഗതാഗതം താളം തെറ്റി

എറണാകുളത്ത് നിന്നു തൃശൂർ ഭാഗത്തേക്കും തിരിച്ചുമുള്ള ട്രെയിനുകളാണ് വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുന്നത്

എറണാകുളത്ത് നിന്നു തൃശൂർ ഭാഗത്തേക്കും തിരിച്ചുമുള്ള ട്രെയിനുകളാണ് വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
train, indian railway, ie malayalam

ആളില്ലാത്ത ട്രെയിൻ സ്വയം ഉരുണ്ടു മറ്റൊരു ട്രാക്കിൽ കേറി എറണാകുളത്ത് ട്രെയിൻ ഗതാഗതം താളം തെറ്റി. എറണാകുളത്ത് നിന്നു തൃശൂർ ഭാഗത്തേക്കും തിരിച്ചുമുള്ള ട്രെയിനുകളാണ് വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുന്നത് .

Advertisment

എറണാകുളം നോർത്തിനും ഇടപ്പള്ളി റെയിൽവേ സ്റ്റേഷനും ഇടയിൽ ആണ് ട്രെയിൻ സ്വയം ഉരുണ്ടു ട്രാക്കിൽ കയറിയത് . ഇത് ഏത് വണ്ടിയാണ് എന്ന സ്ഥിരീകരിച്ചിട്ടില്ല . 7.45ന് എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് വിടേണ്ടിയിരുന്ന നാഗർകോവിൽ മംഗളൂരു ഏറനാട് എക്സ്പ്രസ്സ്  ഇപ്പോഴും എറണാകുളം സൗത്ത് സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുകയാണ്.

9.10 എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് പുറപ്പെടേണ്ട എറണാകുളം ബാംഗ്ലൂർ ഇന്റർസിറ്റി എക്സ്പ്രസ്സും ഇതുവരെ യാത്ര പുറപ്പെട്ടിട്ടില്ല. തിരുവന്തപുരത്തു നിന്നു കോഴിക്കോട് പോകുന്ന ജനശതാബ്ദി എക്സ്പ്രസ്സും എറണാകുളം സൗത്തിൽ പിടിച്ചിട്ടിരിക്കുകയാണ് .

Kochi Train

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: