ശാസ്താംകോട്ട: ട്രോളിയിൽ ട്രെയിനിടിച്ചുണ്ടായ അപകടത്തെ തുടർന്ന് കൊല്ലത്ത് നിന്ന് വടക്കോട്ടുള്ള ട്രെയിനുകൾ വൈകുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ജീവനക്കാരുമായി പാളം പരിശോനയ്ക്കെത്തിയ ട്രോളിയില്‍ തിരുവനന്തപുരത്ത് നിന്നും ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട കേരള എക്സ്പ്രസ് ഇടിച്ചത്. ശാസ്താംകോട്ടയ്ക്ക് അടുത്താണ് സംഭവം.

ഇടിയുടെ ആഘാതത്തിൽ ട്രെയിന്റെ എഞ്ചിന് കേടുപാട് സംഭവിച്ചതിനാൽ കായംകുളത്ത് നിന്ന് പകരം എഞ്ചിൻ എത്തിച്ച് രണ്ട് മണിക്കൂറിലേറെ വൈകിയാണ് ട്രെയിൻ പുറപ്പെട്ടത്. ഇതോടെ കൊല്ലത്ത് നിന്ന് വടക്കോട്ടുള്ള ട്രെയിനുകളെല്ലാം വൈകി.

ട്രെയിൻ വരുന്നത് കണ്ട് ട്രോളിയിൽ ഉണ്ടായിരുന്ന ജീവനക്കാർ ഇറങ്ങി ഓടിയതിനാലാണ് വൻ ദുരന്തം ഒഴിവായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ