scorecardresearch
Latest News

Sree Padmanabhaswamy Temple Lakshadeepam: ശ്രീപത്‌മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷദ്വീപം: തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം

Sree Padmanabhaswamy Temple Lakshadeepam: ശ്രീപത്‌മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷദീപ മഹോത്സവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണവും പാർക്കിങ് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്

Sree Padmanabhaswamy Temple Lakshadeepam: ശ്രീപത്‌മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷദ്വീപം: തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം

Sree Padmanabhaswamy Temple Lakshadeepam: തിരുവനന്തപുരം: ശ്രീപത്‌മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷദീപ മഹോത്സവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണവും പാർക്കിങ് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ പത്ത് മുതൽ രാത്രി ഒൻപത് വരെയാണ് നിയന്ത്രണം. കിഴക്കേ കോട്ടയിലും പത്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപമുള്ള റോഡുകളിലുമാണ് പ്രധാനമായും നിയന്ത്രണങ്ങളുള്ളത്.

കെഎസ്ആർടിസി ചീഫ് ഓഫീസ് ജംഗ്ഷൻ മുതൽ നോവൽറ്റി ജംഗ്ഷൻ വരെയുള്ള റോഡിൽ ഒരു വാഹനവും കടത്തിവിടുന്നതല്ല. വെട്ടിമുറിച്ച കോട്ട മുതൽ വാഴപ്പള്ളി ജംഗ്ഷൻ വരെയുള്ള റോഡുകൾ, വാഴപ്പള്ളി ജംഗ്ഷൻ മുതൽ ഫോർട്ട് ഹൈസ്കൂൾ ജംഗ്ഷൻ വരെയുള്ള റോഡുകൾ എന്നിവ വൺവേ മാത്രമായിരിക്കും.

വെട്ടിമുറിച്ച കോട്ട മുതൽ വാഴപ്പള്ളി ജംഗ്ഷൻ വരെയുള്ള റോഡുകൾക്ക് ഇരുവശവും, തെക്കേ നട, വടക്കേ നട, പടിഞ്ഞാറേ നട, കിഴക്കേ നട, വാഴപ്പള്ളി ജംഗ്ഷൻ മുതൽ ഫോർട്ട് ഹൈസ്കൂൾ ജംഗ്ഷൻ വരെയുള്ള റോഡുകൾക്ക് ഇരുവശവും, വെട്ടിമുറിച്ച കോട്ട മുതൽ മിത്രാനന്തപുരം വരെയുള്ള റോഡിന് ഇരുവശവും, ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകൾ, ഈഞ്ചയ്ക്കൽ മുതൽ പടിഞ്ഞാറെ കോട്ട – മിത്രാനന്തപുരം വരെയുള്ള റോഡിന് ഇരുവശവും പാർക്കിങ് നിരോധിച്ചിട്ടുണ്ട്.

Read Also: പണി തന്ന് ബിഎസ്എൻഎൽ; പ്രീപെയ്‌ഡ് പ്ലാനുകളുടെ വാലിഡിറ്റി കുറച്ചു

പുത്തരികണ്ടം മൈതാനം (വലിയ വാഹനങ്ങൾ), ഗാന്ധി പാർക്ക്, സെൻട്രൽ സ്കൂൾ, അട്ടക്കുളങ്ങര തീർത്ഥപാദ മണ്ഡപം, കാർത്തിക തിരുനാൾ തീയറ്റർ, ചിത്തിര തിരുനാൾ പാർക്ക്, ലെവി ഹാൾ, മുരുക ക്ഷേത്ര പരിസരം, തെക്കേനട, വൈകുണ്ഠം കല്യാണമണ്ഡപം, അനന്തശയനം കല്യാണമണ്ഡപം, പ്രിയദർശിനി ഓഡിറ്റോറിയം, പെയിഡ് പാർക്കിംഗ് ഏര്യ, ശൃംഗേരി മഠം, NSS, HS പെരുന്താന്നി, ശ്രീകണ്ഠേശ്വരം പർക്ക്, ഫോർട്ട് സ്കൂൾ ഗ്രൗണ്ട്, ഫോർട്ട് മിഷൻ ഗേൾസ് സ്കൂൾ, പത്മ നഗർ, ടെക്നിക്കൽ ഡയറക്ടറേറ്റ് ഓഫീസ്, ആറ്റുകാൽ ക്ഷേത്ര ഗ്രൗണ്ട് (വലിയ വാഹനങ്ങൾ) എന്നിവിടങ്ങളിലാണ് പാർക്കിങ് അനുവദിച്ചിട്ടുള്ളത്.

അട്ടക്കുളങ്ങര ജംഗ്ഷനിൽ നിന്നും കൊത്തളം റോഡ് വഴി ഈഞ്ചയ്ക്കൽ ബൈപ്പാസിലേക്കു മാത്രമേ വാഹനങ്ങൾ കടത്തി വിടുകയുള്ളൂ. ഈഞ്ചയ്ക്കൽ ബൈപ്പാസിൽ നിന്നും കോട്ടക്കകത്തേക്കും, തമ്പാനൂർ ഭാഗത്തേക്കും വരുന്ന വാഹനങ്ങൾ മിത്രാനന്തപുരം ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് എസ്.പി ഫോർട്ട് ആശുപത്രിയ്ക്കും ഫോർട്ട് ഹൈസ്കൂളിന് മുൻവശത്തുകൂടി വന്ന് തകരപ്പറമ്പ് മേൽപ്പാലം വഴി പോകേണ്ടതാണ്. മിത്രാനന്തപുരത്തു നിന്നും വാഹനങ്ങളൊന്നും തന്നെ വാഴപ്പള്ളി ജംഗ്ഷനിലേക്ക് കടത്തി വിടുന്നതല്ല.

Read Also: വ്യത്യസ്‌ത അഭിപ്രായങ്ങളെ അംഗീകരിക്കില്ലെന്ന നിലപാടാണ് ബിജെപിക്ക്: പിണറായി വിജയൻ

രാവിലെ 10.00 മണി മുതൽ ഈഞ്ചയ്ക്കൽ ഭാഗത്തുനിന്നും, അട്ടക്കുളങ്ങര ഭാഗത്തുനിന്നും ഹെവി/ ചരക്ക് വാഹനങ്ങൾ ക്ഷേത്ര റോഡിലേക്ക് കടത്തിവിടുന്നതല്ല. ഹെവി/ചരക്ക് വാഹനങ്ങൾ ഈഞ്ചക്കൽ നിന്നും ബൈപ്പാസ് വഴി കോവളം ഭാഗത്തേക്കോ കഴക്കൂട്ടം ഭാഗത്തേക്കോ പോകേണ്ടതാണ്. നെയ്യാറ്റിൻകര ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കിള്ളിപ്പാലത്തു നിന്നും തമ്പാനൂർ- ബേക്കറി – അണ്ടർപാസ്സ് വഴി ചാക്ക ബൈപ്പാസിലെത്തി പോകേണ്ടതാണ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Traffic regulations in thiruvanathapuram