തൃശൂർ: കുതിരാനിൽ ഇന്നും നാളെയും കർശന ഗതാഗത നിയന്ത്രണം.പവർ ഗ്രിഡ് കോർപ്പറേഷന്റെ ഭൂഗർഭ കേബിൾ ഇടുന്നതിന്റെ ഭാഗമായാണ് ട്രയൽ റൺ ഇന്നും നാളെയും നടത്തുന്നത്. പാലക്കാട് ഭാഗത്ത് നിന്നുളള വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ബാധകമല്ല. രാവിലെ അഞ്ച് മുതൽ വെെകിട്ട് അഞ്ച് വരെയാണ് നിയന്ത്രണം.

Read Also: പൗരത്വ നിയമം: കുടിയേറ്റക്കാർ മതം തെളിയിക്കുന്ന രേഖകൾ കാണിക്കണം

എറണാകുളം, തൃശൂർ ഭാഗത്ത് നിന്നും കുതിരാൻ വഴി പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കാണ് നിയന്ത്രണം. കെഎസ്ആർടിസി, സ്വകാര്യ ബസ്, ആംബുലൻസ്, ചരക്കു ലോറികൾ പോലുളള അടിയന്തര വാഹനങ്ങൾക്ക് നിയന്ത്രണം ബാധകമല്ല. തിരക്ക് കണക്കിലെടുത്ത് കുതിരാനിലെ ഒരു തുരങ്കം ഭാഗികമായി ഗതാഗതത്തിനു തുറന്നു നൽകും. തുരങ്കത്തിൽ പ്രത്യേക വെളിച്ച സംവിധാനം സ്ഥാപിച്ചിട്ടുണ്ട്.

Read Also: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

കുതിരാൻ വഴി യാത്ര ചെയ്യുന്നവർ ഇന്നും നാളെയും പരമാവധി അത് ഒഴിവാക്കുന്നത് നല്ലതാണ്. സാധാരണയായി വലിയ ട്രാഫിക് ബ്ലോക് ഉണ്ടാകുന്ന വഴിയാണിത്. അതോടൊപ്പം ഗതാഗത നിയന്ത്രണം കൂടി വരുമ്പോൾ കൂടുതൽ ബുദ്ധിമുട്ട് ഉണ്ടായേക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.