കൊച്ചി:രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും മുൻ ഉപപ്രധാന മന്ത്രി എൽ.കെ.അഡ്വാനിയുടെയും കൊച്ചി സന്ദർശനത്തോടനുബന്ധിച്ചുള്ള ഗതാഗത നിയന്ത്രണം ഇന്നും തുടരും. ഇന്ന് രാവിലെ 9 മുതൽ 11 വരെ വില്ലിങ്ടൺ ഐലന്റ്, തേവര, ഫെറിസ കുണ്ടന്നൂർ ജംങ്ഷൻ, തൃപ്പുണ്ണിത്തുറ മിനി ബൈപാസ്, കണ്ണംകുളങ്ങര, പുതിയകാവ്, നടക്കാവ്, പുത്തൻകാവ് ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
ഈ സമയം ഐലന്റ് ഭാഗത്തുനിന്നും കുണ്ടന്നൂർ ഭാഗത്തേയ്ക്കു പോകുന്ന വാഹനങ്ങൾ കൊച്ചി മധുര റോഡു വഴിയുളള ഗതാഗതം ഒഴിവാക്കി തേവര, പളളിമുക്ക്, സഹോദരൻ അയ്യപ്പൻ റോഡ്, വൈറ്റില വഴി പോകേണ്ടതാണ്.
അരൂർ ഭാഗത്തുനിന്നും തൃപ്പുണ്ണിത്തുറ ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ കൊച്ചി മധുര റോഡ് ഒഴിവാക്കി വൈറ്റില വഴി പോകേണ്ടതാണ്. തൃപ്പുണ്ണിത്തുറ പേട്ട ഭാഗത്തുനിന്നും കുണ്ടന്നൂർക്ക് വരുന്ന വാഹനങ്ങൾ ചമ്പക്കര വൈറ്റില വഴി പോകേണ്ടതാണ്.
Read Also: Horoscope Today January 07, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
കോട്ടയം വൈക്കം ഭാഗത്തുനിന്നും എറണാകുളത്തേക്കു വരുന്ന വാഹനങ്ങൾ മിനിബൈപ്പാസ് ഒഴിവാക്കി പൊലീസ് സ്റ്റേഷൻ മുൻവശം വഴി സ്റ്റാച്യു ജംങ്ഷനിലെത്തി വടക്കേ കോട്ട വഴി വൈറ്റിലയ്ക്ക് പോകേണ്ടതാണ്.
രാവിലെ എറണാകുളം ഭാഗത്തുനിന്നും പശ്ചിമ കൊച്ചി ഭാഗത്തേയ്ക്കു പോകുന്ന വാഹനങ്ങൾ രാവിലെ 8.30 മുതൽ 10വരെ തേവര ജംങ്ഷനിൽനിന്നും തേവര ഫെറി വഴി പോകേണ്ടതാണ്. പശ്ചിമ കൊച്ചിയിൽനിന്നും എറണാകുളം ഭാഗത്തേയ്ക്കു പോകുന്ന വാഹനങ്ങൾ രാവിലെ 8.30 മുതൽ 10വരെ ബിഒടി ജംങ്ഷനിൽനിന്നും തേവര ഫെറി ജംങ്ഷനിലെത്തി തേവര വഴി പോകേണ്ടതാണ്.