പാലാരിവട്ടം ബൈപ്പാസിലെ ഫ്‌ളൈ ഓവറില്‍ അറ്റകുറ്റപ്പണി; മെയ് ഒന്ന് മുതല്‍ ഗതാഗത ക്രമീകരണം

മെയ് ഒന്ന് മുതല്‍ 30 വരെയാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Palarivattam, പാലാരിവട്ടം,Palarivattam Flyover, പാലാരിവട്ടം ഫ്ളെെ ഓവർ,Palarivattam Traffic,പാലാരിവട്ടം ട്രാഫിക്,Trafffic Regulations in Palarivattam, പാലാരിവട്ടം ട്രാഫിക് നിയന്ത്രണം, ie malayalam,ഐഇ മലയാളം

കൊച്ചി: സിറ്റി ട്രാഫിക് ഈസ്റ്റ് സബ്ബ് ഡിവിഷന്റെ പരിധിയില്‍ വരുന്ന ഹൈവേ 66 പാലാരിവട്ടം ബൈപ്പാസിലെ ഫ്‌ളൈ ഓവറിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഗതാഗത ക്രമീകരണങ്ങള്‍. മെയ് ഒന്ന് മുതല്‍ 30 വരെയാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും വാഹനം ഓടിക്കേണ്ടതെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു

താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍

ഇടപ്പള്ളി ഭാഗത്തു നിന്നും വൈറ്റില ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പാലാരിവട്ടം ഫ്‌ളൈ ഓവറിന് കിഴക്കുവശമുള്ള താഴത്തെ റോഡിലൂടെ സിഗ്നല്‍ മാര്‍ഗം യാത്ര തുടരേണ്ടതാണ്.

വൈറ്റില ഭാഗത്തു നിന്നും ഇടപ്പള്ളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പാലാരിവട്ടം ഫ്‌ളൈ ഓവറിന് പടിഞ്ഞാറ് വശമുള്ള താഴത്തെ റോഡിലൂടെ സിഗ്നല്‍ മാര്‍ഗം യാത്ര തുടരേണ്ടതാണ്.

പാലാരിവട്ടം ഭാഗത്ത് നിന്നും കാക്കനാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പാലാരിവട്ടം സിഗ്നലില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഒബ്‌റോണ്‍ മാളിന് മുന്നിലുള്ള യുടേണെടുത്ത് കാക്കനാട് ഭാഗത്തേക്ക് യാത്ര തുടരേണ്ടതാണ്.

വൈറ്റില ഭാഗത്തു നിന്നും കാക്കനാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പാലാരിവട്ടം ഫ്‌ളൈ ഓവറിന് പടിഞ്ഞാറ് വശത്തുള്ള താഴത്തെ റോഡിലൂടെ സിഗ്നല്‍ മാര്‍ഗം യാത്ര ചെയ്ത് ഒബ്‌റോണ്‍ മാളിന് മുന്നിലുള്ള യൂടേണെടുത്ത് കാക്കനാട് ഭാഗത്തേക്ക് യാത്ര തുടരേണ്ടതാണ്.

കാക്കനാട് ഭാഗത്തു നിന്നും പാലാരിവട്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പാലാരിവട്ടം സിഗ്നലില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പാലാരിവട്ടം മെഡിക്കല്‍ സെന്ററിന് മുന്നിലുള്ള യൂടേണെടുത്ത് പാലാരിവട്ടം ഭാഗത്തേക്ക് യാത്ര തുടരേണ്ടതാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Traffic diversion at palarivattom due to flyover work

Next Story
സ്‌ഫോടനത്തില്‍ കുലുങ്ങാതെ നാഗമ്പടം മേല്‍പ്പാലം; പൊളിച്ചു നീക്കുന്നത് നിര്‍ത്തിവച്ചുNagambadam, നാഗമ്പടം, Nagambadam Overbriger, നാഗമ്പടം മേല്‍പ്പാലം, Bridge, പാലം, Over Bridge, മേൽപ്പാലം, Kottayam, കോട്ടയം, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com