കോഴിക്കോട്: എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് വ്യാപാരികളുടെ പ്രതിഷേധം. വ്യാപാരി വ്യാവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുന്നതിനിടെ സംഘര്‍ഷമുണ്ടായി. അറസ്റ്റ് ചെയ്താലും സമരവുമായി മുന്നോട്ടെന്ന നിലപാടിലാണ് വ്യാപരികള്‍. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ടു പോകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കാനാണ് വ്യാപാരികളുടെ നീക്കം.
കഴിഞ്ഞ ദിവസം സംസ്ഥാനം ഒട്ടാകെ പ്രതിഷേധ സൂചകമായി വ്യാപാരികള്‍ കടകള്‍ അടച്ചിട്ടിരുന്നു. ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.
പ്രതിഷേധിച്ച വ്യാപാരികള്‍ക്കെതിരെ കേസെടുക്കുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്.
Also Read: കോവിഡ് കഴിഞ്ഞാല്‍ കോഴിക്കോട്ടേക്കു വരൂ; അണിഞ്ഞൊരുങ്ങി ബീച്ചുകൾ