തിരുവനന്തപുരം: സ്ഥിരം തൊഴില്‍ വ്യവസ്ഥ ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാനത്ത് ട്രേഡ് യൂണിയന്‍ സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതല്‍ ആരംഭിക്കും. ഞായറാഴ്ച അര്‍ദ്ധരാത്രി തുടങ്ങുന്ന പണിമുടക്ക് തിങ്കളാഴ്ച രാത്രി 12 വരെ നീളും. പാല്‍, പത്രം, ആശുപത്രി, വിവാഹം എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.കെഎസ്ആര്‍ടിസി ബസ്സുകളും ഒട്ടോറിക്ഷളും ടാക്‌സികളും നിരത്തിലിറങ്ങങ്ങില്ലെന്ന് ട്രേഡ് യൂണിയനുകള്‍ വ്യക്തമാക്കി.

കെഎസ്ആര്‍ടിസിയിലെ സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി സംഘടനകള്‍ നേരെത്ത പണിമുടക്കിന് പിന്തുണ നല്‍കിയിരുന്നു. ബാങ്ക്, ഇന്‍ഷുറന്‍സ്, ബിഎസ്എന്‍എല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സര്‍വിസ്, അധ്യാപകര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. കടകമ്പോളങ്ങള്‍ അടച്ച് വ്യാപാരികളും പണിമുടക്കിന് പണിമുടക്കിനൊപ്പമുണ്ട്.

സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എസ്ടിയു, എച്ച്എംഎസ്, യുടിയുസി, എച്ച്എംകെപി, കെടിയുസി, കെടിയുസി (എം), കെടിയുസി (ജെ), ഐഎന്‍എല്‍സി, സേവ, ടിയുസിഐ, എഐസിടിയു, എന്‍എല്‍ഒ, ഐടിയുസി സംഘടനകള്‍ സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്. പണിമുടക്കിയ തൊഴിലാളികള്‍ തിങ്കളാഴ്ച രാവിലെ ജില്ല കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. തിരുവനന്തപുരത്ത് രാജ്ഭവനിലേക്കാണ് മാര്‍ച്ച്. ഇന്ന് വൈകീട്ട് സംസ്ഥാനത്താകെ പ്രദേശികാടിസ്ഥാനത്തില്‍ പന്തംകൊളുത്തി പ്രകടനവും നടന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ