പൊലീസ് മേധാവിയായി ടി.പി സെൻകുമാർ ഇന്ന് ചുമതലയേൽക്കും

11 മാസത്തെ നിയമപോരാട്ടങ്ങൾക്ക് ശേഷമാണ് ടി.പി സെൻകുമാർ ഡിജിപി സ്ഥാനത്തേക്ക് തിരിച്ച് എത്തുന്നത്.

tp senkumar, dgp

തിരുവനന്തപുരം: പൊലീസ് മേധാവിയായി പുനർനിയമിച്ച് കൊണ്ടുള്ള ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പിട്ടതോടെ ടിപി സെൻകുമാർ ഇന്ന് ചുമതലയേൽക്കും. മുഖ്യമന്ത്രി ഇന്നലെ വൈകിട്ട് ഒപ്പുവെച്ച ഉത്തരവ് ഇന്ന് ഔദ്യോഗികമായി പൊതുഭരണ വകുപ്പ് പുറത്തിറക്കും. ഉത്തരവ് കയ്യിൽ കിട്ടിയാൽ ഇന്ന് തന്നെ പൊലീസ് ആസ്ഥാനത്ത് എത്തി ചുമതലയേൽക്കും എന്ന് ടി.പി സെൻകുമാർ പ്രതികരിച്ചു. 11 മാസത്തെ നിയമപോരാട്ടങ്ങൾക്ക് ശേഷമാണ് ടി.പി സെൻകുമാർ ഡിജിപി സ്ഥാനത്തേക്ക് തിരിച്ച് എത്തുന്നത്.

ടി.പി സെൻകുമാറിനെ ഡിജിപിയായി പുനർനിയമിക്കണമെന്ന സുപ്രീംകോടതി ഉത്തരവിൽ വ്യക്തതേടി സംസ്ഥാന സർക്കാർ നൽകിയ ഹർജ്ജി തള്ളിയതോടെയാണ് നിയമനം അതിവേഗത്തിലായത്. ഇന്നലെ വൈകിട്ട് ചേർന്ന സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തിൽ​ ഉടൻ തന്നെ നിയമനം നടത്തണമെന്ന് നിർദ്ദേശം ഉയർന്നിരുന്നു. സെന്‍കുമാറിന്റെ കോടതിയലക്ഷ്യ ഹര്‍ജിയില്‍ സര്‍ക്കാരിന് കോടതി നോട്ടീസും അയക്കുകയും ,25,000 രൂപ കോടതിച്ചെലവ് സര്‍ക്കാര്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു . കോടതിയുടെ സമയം പാഴാക്കിയതിനാണ് പിഴയിട്ടത്.

കഴിഞ്ഞ 24 നാണ് ടിപി സെൻകുമാറിന് അനുകൂലമായി കോടതി വിധി വന്നത്. ഇതിന് മുൻപ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലും പിന്നീട് ഹൈക്കോടതിയിലും ടിപി സെൻകുമാർ കേസ് തോറ്റിരുന്നു. യുഡിഎഫ് സർക്കാർ 2015 മെയ് 22 ന് ഡിജിപി ആയി നിയമിച്ച സെൻകുമാറിനെ ഇടത് സർക്കാർ അധികാരത്തിലേറി 2016 മെയ് 27 ന് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇനി ദിവസങ്ങൾ മാത്രമാണ് സെൻകുമാറിന്റെ സർവ്വീസ് കാലാവധി ശേഷിക്കുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Tp senkumar will take charge of director general police of kerala today

Next Story
പ്രിൻസിപ്പലിന്റെ കസേര കത്തിക്കൽ മഹാരാജാസിൽ നിന്നും ആറ് വിദ്യാർത്ഥികളെ പുറത്താക്കിmaharajas college, disciplinary action, students, principal
The moderation of comments is automated and not cleared manually by malayalam.indianexpress.com