തിരുവനന്തപുരം: കേരളത്തിൽ ലൗ ജിഹാദ് ഉണ്ടായിരുന്നെന്ന് മുൻ പൊലീസ് മേധാവി ടിപി സെൻകുമാർ. ബി​ജെ​പി മു​ഖ​പ​ത്ര​മാ​യ ജ​ൻ​മ​ഭൂ​മി​യു​ടെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​തി​ന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയപാട്ടിയുടെ ഔദ്യോഗിക പത്രത്തിന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ തെറ്റെന്താണെന്നും നെ​റ്റി​ചു​ളി​ച്ച​വ​രു​ടെ നെ​റ്റി ചു​ളി​ഞ്ഞു​ത​ന്നെ ഇ​രി​ക്ക​ട്ടെ​യെ​ന്നും അദ്ദേഹം പറഞ്ഞു.

“അ​പ്രി​യ സ​ത്യം പ​റ​യു​ന്ന​ത് പ​ല​ർ​ക്കും ഇ​ഷ്ട​മ​ല്ല. സ​ത്യം പ​റ​യു​ന്ന​ത് പ​ല​ർ​ക്കും ഭ​യ​പ്പാ​ടു​ണ്ടാ​ക്കു​ന്നു. ഐഎസിന്റെ പ്രവര്‍ത്തനത്തെ കുറിച്ചാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മുസ്ലിം ജനനനിരക്ക് കൂടുകയാണെന്ന പരാമര്‍ശത്തിന് സര്‍ക്കാരിന്റെ തന്നെ ജനന മരണ നിരക്ക് സംബന്ധിച്ച കാര്യങ്ങളാണ് പറഞ്ഞതെന്നും അദ്ദേഹം മറുപടി പറഞ്ഞു.

ലൗ ജിഹാദ് സംബന്ധിച്ച പരാമര്‍ശത്തെ കുറിച്ച് ചോദിച്ചപ്പോള്‍ നേരത്തേ ഹൈക്കോടതി രണ്ട് ലൗ ജിഹാദ് സംബന്ധിച്ച കേസുകള്‍ തന്നെ ഏല്‍പ്പിച്ചിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. അത് ഇല്ല എന്ന് പൂര്‍ണമായും പറയുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആ​ർ​എ​സ്എ​സ് ദേ​ശീ​യ കാ​ഴ്ച​പ്പാ​ടു​ള്ള സം​ഘ​ട​ന​യാ​ണെ​ന്ന സെ​ൻ​കു​മാ​റി​ന്‍റെ പ​രാ​മ​ർ​ശം വി​വാ​ദ​മായിരുന്നു. തീ​വ്ര​വാ​ദ​ത്തി​ന്‍റെ കാ​ര്യം പ​റ​യു​ന്പോ​ൾ ആ​ർ​എ​സ്എ​സി​നെ പ​രാ​മ​ർ​ശി​ക്കു​ന്ന​തു ശ​രി​യ​ല്ലെ​ന്നും മു​സ്ലീം തീ​വ്ര​വാ​ദ​വും ആ​ർ​എ​സ്എ​സും ത​മ്മി​ൽ യാ​തൊ​രു താ​ര​ത​മ്യ​വു​മി​ല്ലെ​ന്നും സെ​ൻ​കു​മാ​ർ കഴിഞ്ഞ ദിവസം പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ