തിരുവനന്തപുരം: മുൻ പൊലീസ് മേധാവി ടി.പി.സെൻകുമാറിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സെൻകുമാർ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സെൻകുമാർ യുഡിഎഫ് പാളയത്തിലല്ല. പുതിയൊരു പാളയത്തിലാണ്. സെൻകുമാർ രാഷ്ട്രീയം കളിക്കുന്നു. ഒരു ഉദ്യോഗസ്ഥൻ ഇത്തരത്തിൽ രാഷ്ട്രീയം കളിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

ഡിജിപി എന്ന നിലയിൽ സെൻകുമാറിന് എല്ലാ പരിഗണനയും സർക്കാർ നൽകിയിട്ടുണ്ട്. സെൻകുമാർ അദ്ദേഹത്തിന്റെ പദവിക്ക് ചേർന്ന രീതിയില്ല സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്ത്ര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.

നേരത്തെ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ തന്നെ ഡിജിപി സ്ഥാനത്തുനിന്ന് നീക്കിയത് രാഷ്ട്രീയ പകപോക്കലാണെന്നു ചൂണ്ടിക്കാട്ടി സെൻകുമാർ സുപ്രീകോടതിയ സമീപിച്ചിരുന്നു. ടി.പി.ചന്ദ്രശേഖരൻ, അരിയിൽ ഷുക്കൂർ, കതിരൂർ മനോജ് വധക്കേസുകളിൽ സിപിഎം നേതാക്കൾക്കെതിരെ ശക്തമായ നിലപാടെടുത്തതാണ് രാഷ്ട്രീയ പകപോക്കലിനു കാരണമെന്നും സെൻകുമാർ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ആരോപിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ