കോട്ടയം: സംസ്ഥാന പൊലീസ് മേധാവി ടിപി സെൻകുമാറിനെതിരെ അധികാര ദുർവിനിയോഗം നടത്തിയെന്ന് ആരോപിച്ച് ഹർജി. കോട്ടയം വിജിലൻസ് കോടതിയിലാണ് ഹർജി സമർപ്പിരിക്കുന്നത്.
കെഎസ്ആർടിസിയുടെ മാനേജിങ് ഡയറക്ടർ, ദക്ഷിണമേഖല ഐജി എന്നീ പദവികളിലിരിക്കുമ്പോൾ അധികാര ദുർവിനിയോഗം നടത്തിയെന്നാണ് പരാതി. തിരുവനന്തപുരം സ്വദേശി ബാബുരാജാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജിയിൽ ഈ മാസം 23 ന് വാദം കേൾക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ