കൊല്ലം: ഐഎസ്ആർഒ ചാരക്കേസ് കെട്ടിച്ചമച്ചതല്ലെന്ന് കേരള പൊലീസ് മുൻ മേധാവി ടി.പി.സെൻകുമാർ. ഋഷിരാജ് സിങ്ങിന് വേണ്ടി വീടന്വേഷിക്കുമ്പോഴാണ് കേസിനെ കുറിച്ച് അറിഞ്ഞതെന്ന് പറഞ്ഞ സെൻകുമാർ കേസിൽ രാജ്യാന്തര ഏജൻസികൾക്ക് പങ്കുണ്ടെന്ന വാദവും തളളി.

“നേരിട്ടറിയുന്ന സംഭവമാണ് പറയുന്നത്. ചാരക്കേസ് വരുന്ന കാലത്ത് ഋഷിരാജ് സിങ്ങായിരുന്നു തിരുവനന്തപുരത്ത് ഡപ്യൂട്ടി കമ്മീഷണര്‍. വാടകവീട് നോക്കുമ്പോള്‍ കൊള്ളാവുന്നിടത്തെല്ലാം മാലിക്കാരാണ് താമസം. കാരണം തിരക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ ഇന്‍സ്‌പെക്‌ടറായിരുന്ന എസ്.വിജയനെ നിയോഗിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പാസ്‌പോര്‍ട്ട് ചട്ടം ലംഘിച്ച് തിരുവനന്തപുരത്ത് തങ്ങുന്ന മറിയം റഷീദയെ കണ്ടെത്തിയത്. ഇതിന്റെ പേരില്‍ വഞ്ചിയൂര്‍ സ്‌റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്‌ത കേസില്‍ നിന്നാണ് ചാരക്കേസിന്റെ തുടക്കം,” സെൻകുമാർ പറഞ്ഞു.

ചാരക്കേസുമായി ബന്ധപ്പെട്ട എല്ലാ അഭ്യൂഹങ്ങളും ടി.പി.സെൻകുമാർ തളളിക്കളഞ്ഞു. നമ്പി നാരായണന്റെ ആരോപണങ്ങളും തളളിയ മുൻ പൊലീസ് മേധാവി തന്റെ ആത്മകഥയിൽ ഇക്കാര്യങ്ങൾ വിശദീകരിക്കുമെന്നും പറഞ്ഞു. കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ