തിരുവനന്തപുരം: മതസ്പർദ്ധ വളർത്തുന്ന വിവാദ പരാമർശം നടത്തിയെന്ന കേസില്‍ മുന്‍ ഡിജിപി ടിപി സെൻകുമാറിന് കോടതി മുൻകൂർ മുൻകൂർ ജാമ്യം അനുവദിച്ചു. 50,000 രൂപയുടെയും രണ്ട് പേരുടെ ഉറപ്പിൻമേലുമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

അഭിമുഖം റെക്കോർഡ്​ ​ ചെയ്യാൻ അനുമതി നൽകിയിരുന്നില്ലെന്നും സൗഹൃദ സംഭാഷണം നടത്തുക മാത്രമാണുണ്ടായതെന്നും സെൻകുമാർ കോടതിയിൽ പറഞ്ഞിരുന്നു​. ഭീകര സംഘടനയെ കുറിച്ച്​ വ്യക്​തി പരമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. കേരളത്തിൽ ഇവർക്ക്​ വേരുകളുണ്ടെന്നും പൊലീസ്​ നടപടി സ്വീകരിക്കുമെന്ന്​ പ്രതീക്ഷിക്കുന്നതായും ലേഖകനോട്​ പറഞ്ഞിരുന്നതായും സെൻകുമാർ കോടതയിൽ വ്യക്​തമാക്കിയിരുന്നു.

സെന്‍കുമാറിന്റേത് ക്രിമിനല്‍ പ്രസ്താവനയായിരുന്നുവെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മുന്‍ പൊലീസ് മേധാവി എന്ന നിലയില്‍ സ്ഥിതിവിവര കണക്കുകള്‍ അനുസരിച്ച ആശങ്കയാണ് പങ്കുവെച്ചതെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. കേസിൽ പൊലീസ് സെന്‍കുമാറിന്റെ മൊഴിയെടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ