തിരുവനന്തപുരം: ടി.പി.സെൻകുമാറിന് നീതി കിട്ടിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സെൻകുമാർ മികച്ച ഉദ്യോഗസ്ഥനായിരുന്നു. സെൻകുമാറിനെ മാറ്റുന്നതിന് സർക്കാർ പറഞ്ഞ കാരണം വിചിത്രമായിരുന്നു. എല്ലാ വശങ്ങളും പഠിച്ചശേഷമാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

സെൻകുമാർ കേസിലെ സുപ്രീംകോടതി വിധി സർക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. അതിനാലാണ് സംസ്ഥാന പൊലീസ് മേധാവിയായി യുഡിഎഫ് സർക്കാർ അദ്ദേഹത്തെ നിയമിച്ചത്. പിണറായി സർക്കാർ അധികാരമേറ്റയുടൻ സെൻകുമാറിനെ മാറ്റിയത് രാഷ്ട്രീയ പ്രേരിതമാണെന്നും ചെന്നിത്തല പറഞ്ഞു.

സെൻകുമാറിനെതിരെ പിണറായി സർക്കാർ സ്വീകരിച്ച നടപടി തെറ്റെന്ന് സുപ്രീംകോടതി വിധിയിലൂടെ തെളിഞ്ഞതായി മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. സെൻകുമാറിനെ ഡിജിപി സ്ഥാനത്തുനിന്നും പുറത്താക്കാൻ സർക്കാർ കണ്ടെത്തിയ കാരണം തെറ്റെന്നും ഇതിലൂടെ തെളിഞ്ഞെന്നും തിരുവഞ്ചൂർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ