തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ മദ്യനയം കൊണ്ട് മദ്യ ഉപഭോഗത്തിൽ കുറവു വന്നതായി കണക്കുകളില്ലെന്ന് എക്സൈസ് മന്ത്രി ടി.രി.രാമകൃഷ്ണൻ. മദ്യ ലഭ്യത കുറഞ്ഞതോടെ അനധികൃത മദ്യത്തിന്റെ ഒഴുക്കും ലഹരിയുടെ ഉപഭോഗവും സംസ്ഥാനത്ത് വർധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വ്യാജമദ്യ വില്‍പന പിടികൂടി. ഇവയ്ക്കെതിരെ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

ബവ്റിജസ് ഔട്ട്‌ലെറ്റുകൾ അടക്കം പൂട്ടിയത് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. മദ്യ ഉപഭോഗം കുറയ്ക്കാൻ ബോധവൽക്കരണം ആവശ്യമാണ്. ലൈബ്രറി കൗൺസിലുകൾ വഴി ബോധവൽക്കരണം നിലവിൽ നടത്തുന്നുണ്ട്. മദ്യ വില്‍പ്പനശാലകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിയമവിധേയമായി മാത്രമെ പ്രവര്‍ത്തിക്കൂ. മദ്യ നിരോധനമല്ല മദ്യവര്‍ജനമാണ് സര്‍ക്കാര്‍ നയമെന്നും അദ്ദേഹം പറഞ്ഞു.

ഒന്നാം നിയമസഭയുടെ 60-ാം വാര്‍ഷികം പ്രമാണിച്ച് പഴയനിയമസഭാ ഹാളിലാണ് ഇന്ന് നിയമസഭ ചേരുന്നത്. കേരള പിറവിക്കുശേഷം നിലവിൽ വന്ന ആദ്യനിയമസഭയ്ക്ക് വർത്തമാന കാല നിയമസഭ ആദരം അർപ്പിക്കാനായി പ്രത്യേക ബില്ലും പാസാക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.