തിരുവനന്തപുരം: റേഡിയോ താരം ടി.പി.രാധാമണി നിര്യാതയായി. 84 വയസായിരുന്നു. സംസ്‌കാരം രാവിലെ 10 ന് തൈക്കാട് ശാന്തികവാടത്തില്‍. തിരുവനന്തപുരത്ത് പൂജപ്പുരയ്ക്ക് സമീപം സ്വവസതിയിലായിരുന്നു മരണം.
ആകാശവാണിയുടെ ആരംഭകാലത്ത് ശബ്ദവൈവിദ്ധ്യവും, ശബ്ദവിന്യാസവും കൊണ്ട് ശ്രോതാക്കളുടെ മനസ്സില്‍ ഇടം നേടിയ പ്രശസ്ത പ്രക്ഷേപണ കലാകാരിയാണ് ടി.പി.രാധാമണി. ആകാശവാണി തിരുവനന്തപുരം നിലയത്തിലെ ആദ്യകാല പ്രക്ഷേപകയാണ്. റേഡിയോ നാടകങ്ങളിലെ നിരവധി അവിസ്‌മരണീയ കഥാപാത്രങ്ങള്‍ക്ക് ശബ്ദം പകർന്നിട്ടുണ്ട്. 43 വര്‍ഷത്തോളം റേഡിയോയില്‍ പ്രവര്‍ത്തിച്ചു. “കണ്ണകി” എന്ന റേഡിയോ നാടകo അവരെ ഏറെ പ്രശസ്തയാക്കി.