കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവായ ഷുഹൈബിനെ കൊലപ്പെടുത്തിയത് ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കിർമാണി മനോജാണെന്ന് കോൺഗ്രസ് നേതാവ് കെ.സുധാകരൻ ആരോപിച്ചു.

ജയിലിൽ തടവിൽ   കഴിയുന്ന കിർമാണി മനോജ് പരോളിലിറങ്ങിയിരുന്നു. കൊലപാതകത്തിന്റെ രീതി കിർമാണി മനോജാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയം ഉളവാക്കുന്നതെന്നും സുധാകരൻ പറഞ്ഞു. പരോളിലിറങ്ങി കിർമാണി മനോജ് കൊലപാതകം നടത്തിയ ശേഷം പകരം പ്രതികളെ നൽകിയിരിക്കുയാണെന്നും അദ്ദേഹം പറഞ്ഞു.  പൊലീസ് അറസ്റ്റ് ചെയ്ത രണ്ടുപേരും ഡമ്മി പ്രതികളാണെന്ന് കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.  പി.ജയരാജന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ഷുഹൈബിന്റെ വധക്കേസിലെ യഥാർത്ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് സുധാകരൻ ആരംഭിച്ച 48 മണിക്കൂർ നിരാഹാരം ഇന്ന് രണ്ടാം ദിവസം പിന്നിടുകയാണ്. എന്നാൽ​ അനിശ്ചതകാല നിരാഹാരമാക്കി തീരുമാനിച്ചു. ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യത്തെ തുടർന്നാണ് സമരത്തിന്റെ രീതി മാറ്റിയത്.

ഷുഹൈബിനെ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് കൊലപ്പെടുത്തിയത്.​ ഈ​ സംഭവത്തിൽ​ രണ്ട് സിപിഎം പ്രവർത്തകരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ