കോഴിക്കോട്: ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് പി.കെ.കുഞ്ഞനന്തന് ശിക്ഷയില്‍ ഇളവ് അനുവദിക്കാന്‍ നീക്കം. പ്രായാധിക്യവും ആരോഗ്യ പ്രശ്നങ്ങളും അനുഭവിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് ശ്രമം. പ്രാഥമിക നടപടികളുടെ ഭാഗമായി എതിര്‍പ്പുണ്ടോയെന്ന് അറിയാനായി ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

കണ്ണൂർ എസ്‌പിയാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. മൊഴി രേഖപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കണ്ണൂര്‍ എസ്‌പി കൊളവലൂര്‍ എസ്ഐക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്‍റെ തുടര്‍ച്ചയായാണ് കെ.കെ.രമയുടെ മൊഴി രേഖപ്പെടുത്തിയത്. കുറ്റവാളിയുടെയും ഇരയുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്താനാണ് നിര്‍ദ്ദേശം. ഇത് ക്രോഡീകരിച്ച് എസ്‌പി ആഭ്യന്തര വകുപ്പിന് സമര്‍പ്പിക്കും.

ഗൗരവതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരെ മാത്രമാണ് ഇത്തരം ആനുകൂല്യം നല്‍കി പുറത്തുവിടുന്നത്. കാന്‍സര്‍ പോലുള്ള മാരക അസുഖ ബാധിതരായ 70 വയസിന് മുകളിലുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ബാധകമാകുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ