scorecardresearch

വിചാരണ കോടതിയുടെ രേഖകൾ കാണണം; ടിപി വധക്കേസ് പ്രതിക്ക് ജാമ്യം നൽകാതെ സുപ്രീം കോടതി

ടി.പി.ന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ ജ്യോതിബാബുവാണ് ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്

ടി.പി.ന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ ജ്യോതിബാബുവാണ് ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്

author-image
WebDesk
New Update
TP Chandrasekharan

ടി.പി.ചന്ദ്രശേഖരൻ

ന്യൂഡൽഹി: ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതിക്ക് സുപ്രീം കോടതി ജാമ്യം നൽകിയില്ല. ടിപി വധക്കേസ് ഒരു കൊലപാതകക്കേസ് ആണെന്നും പെട്ടെന്ന് എങ്ങനെ ജാമ്യം നൽകുമെന്നും സുപ്രീം കോടതി ചോദിച്ചു. സാക്ഷി മൊഴികൾ കാണാതെ തീരുമാനം എടുക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയുടെ രേഖകൾ കാണണമെന്നും കോടതി ആവശ്യപ്പെട്ടു. 15 ദിവസത്തിനുള്ളിൽ സാക്ഷി മൊഴിയടക്കം എല്ലാ രേഖകളും ഹാജരാക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. കേസ് പരിഗണിക്കാനായി വീണ്ടും മാറ്റി. 

Advertisment

Also Read: അനീഷ് ജോർജിന്റെ ആത്മഹത്യ; പ്രതിഷേധം ശക്തം, ബിഎൽഒമാർ ഇന്ന് ജോലി ബഹിഷ്കരിക്കും

ടി.പി.ന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ ജ്യോതിബാബുവാണ് ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജ്യോതിബാബു ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്. അതിനിടെ, ജ്യോതി ബാബുവിന് ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത് കെ.കെ.രമ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു.

പ്രതികള്‍ക്ക് അനുപാതരഹിതമായ ഇളവുകളാണ് ലഭിച്ചതെന്നും സംവിധാനങ്ങളുടെ വിശ്വാസ്യത നഷ്ടമാകുന്ന തരത്തിലുള്ള നടപടികളാണ് ഉണ്ടായതെന്നുമാണ് രമ സത്യവാങ്മൂലത്തിൽ പറഞ്ഞത്. പ്രതികൾക്ക് ജാമ്യം നൽകുന്നത് അപകടകരവും മനോവീര്യം കെടുത്തുന്നതുമായ സന്ദേശം നൽകുമെന്നും രമ ചൂണ്ടിക്കാട്ടി. 

Advertisment

Also Read: മത്സ്യതൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കും: ജോർജ് കുര്യൻ

2012 മെയ് നാലിനാണ് ആർഎംപി നേതാവായ ടി.പി.ചന്ദ്രശേഖരൻ കോഴിക്കോട് വടകര ഒഞ്ചിയത്തിനടുത്ത് വളളിക്കാട് വച്ച് ക്രൂരമായി കൊല്ലപ്പെട്ടത്.  ടി പി ചന്ദ്രശേഖരൻ വധക്കേസിൽ 2014 ജനുവരി 22 ന് 12 പേരെ കുറ്റക്കാരെന്ന് കണ്ടെത്തുകയും ഇവരെ 23 ന് കോഴിക്കോട് ഇരഞ്ഞിപാലം സെപ്ഷ്യൽ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിക്കുകയും ചെയ്തിരുന്നു. 

Also Read:ക്രിസ്ത്യാനികൾക്കെതിരായി രാജ്യത്ത് നീക്കങ്ങളില്ല; മുഖ്യധാരാ സഭകൾ മതപരിവർത്തനം നടത്തുന്നില്ല: ജോർജ് കുര്യൻ

സിപിഎം പാനൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്ന പി.കെ.കുഞ്ഞനന്തൻ, കുന്നമ്മക്കര ലോക്കൽ കമ്മിറ്റിയംഗം കെ സി രാമചന്ദ്രൻ,, കടുങാപൊയിൽ ബ്രാഞ്ച് അംഗം മനോജ് എന്ന ട്രൗസർ മനോജ് എന്നിവരാണ് ശിക്ഷിക്കപ്പെട്ട പ്രധാനപ്പെട്ട സിപി എമ്മിന്രെ പ്രാദേശിക നേതാക്കൾ. സിപി എമ്മിൽ നിന്നും വിട്ട് പുതിയ പാർട്ടി രൂപീകരിച്ച വിമത നേതാവിനെ ക്രിമിനൽ ഗൂഢോലചന നടത്തി കൊലപ്പെടുത്തി എന്നാണ് കേസ്.

Read More: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ പറ്റില്ല; സമഗ്ര സിനിമാനയം ഉടൻ: സജി ചെറിയാൻ

Supreme Court Tp Chandrasekharan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: