ശിക്ഷാ ഇളവിനുളള പട്ടികയിൽ കൊടുംകുറ്റവാളികൾ; വിയോജിപ്പ് അറിയിച്ച് വിഎസ്

കുറ്റവാളികൾക്ക് ഇളവ് നൽകുന്നതിൽ യോജിപ്പുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു വി.എസ്.അച്യുതാനന്ദന്റെ മറുപടി

VS Achuthanandhan, Justice Chidambaresh speech, വി.എസ്.അച്യൂതാനന്ദൻ, ജസ്റ്റിസ് ചിദംബരേഷ്, ie malayalam, ഐഇ മലയാളം

കൊല്ലം: കൊടും കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള തീരുമാനത്തെ എതിർത്ത് ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ. കുറ്റവാളികൾക്ക് ഇളവ് നൽകുന്നതിൽ യോജിപ്പുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു വിഎസിന്റെ മറുപടി.

ശിക്ഷാ ഇളവു നൽകാൻ തയാറാക്കിയ 2262 തടവുകാരുടെ പട്ടികയിൽ ടി.പി.ചന്ദ്രശേഖരന്റെ കൊലയാളികളായ 11 പേരും ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാം, കാരണവർ വധക്കേസ് പ്രതി ഷെറിൻ, മദ്യരാജാവ് മണിച്ചൻ എന്നിവരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇന്നലെ വാർത്തകൾ പുറത്തുവന്നിരുന്നു. ജയിൽ വകുപ്പ് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലൂടെയാണ് ഈ വിവരം പുറത്തായത്. ഈ 13 തടവുകാരും പട്ടികയിലുണ്ടോ എന്ന ചോദ്യത്തിന് ‘അതെ’ എന്നാണ് ജയിൽ വകുപ്പ് മറുപടി നൽകിയത്.

ജയിൽ വകുപ്പ് കഴിഞ്ഞ സെപ്റ്റംബറിൽ 2262 പേരുടെ പട്ടിക നൽകിയിരുന്നു. ഇതിൽനിന്ന് ഇത്തരം കേസുകളിൽ പെട്ടവരെ ഒഴിവാക്കി 1850 പേരുടെ അന്തിമ പട്ടിക ഉദ്യോഗസ്ഥ ഉപസമിതി തയാറാക്കി. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചശേഷം ഗവർണറുടെ അനുമതിക്കായി സമർപ്പിച്ച ആ പട്ടികയിൽ മേൽപറഞ്ഞ പ്രതികളുടെ പേരും കടന്നുകൂടിയിട്ടുണ്ടെന്നും ഇതിൽ അസ്വാഭാവികത ഒന്നുമില്ലെന്നുമായിരുന്നു ഇന്നലെ ദൃശ്യമാധ്യമങ്ങളിൽ വാർത്ത വന്നതിനു പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫിസ് സമ്മതിച്ചത്.

അതേസമയം, 11 ടിപി കേസ് പ്രതികളിൽ ഒൻപതു പേർ യുഡിഎഫ് കാലത്തു സമർപ്പിച്ച ഇളവിനുള്ള പട്ടികയിൽ ഉണ്ടായിരുന്നെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് വൃത്തങ്ങൾ വ്യക്തമാക്കി. സന്തോഷ് മാധവനും അന്നത്തെ പട്ടികയിലുണ്ടായിരുന്നു. രമേശ് ചെന്നിത്തലയായിരുന്നു അന്നത്തെ ആഭ്യന്തരമന്ത്രി. എന്നാൽ ഈ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Tp case convicts in the remission list vs achuthanandan did not agree

Next Story
12 കാരൻ അച്ഛനായ സംഭവം: അറിവില്ലാതെ സംഭവിച്ചതാകാമെന്ന് പൊലീസ്12 year old father, boy, girl, Kerala News, Kalamasery, പന്ത്രണ്ട് വയസുകാരൻ അച്ഛനായ സംഭവം, ആൺകുട്ടി, പെൺകുട്ടി,
The moderation of comments is automated and not cleared manually by malayalam.indianexpress.com