അർജുൻ ആയങ്കിയുടെ ഭാര്യയെ കസ്റ്റംസ് ചോദ്യം ചെയ്യും; തിങ്കളാഴ്ച ഹാജരാകണം

സ്വർണ കടത്തു കേസും അതിനോടൊപ്പമുള്ള മറ്റു കുറ്റകൃത്യങ്ങളും ക്രൈംബ്രാഞ്ചും അന്വേഷിക്കും

Karipur gold smuggling case, കരിപ്പൂർ സ്വർണക്കടത്ത് കേസ്, arjun ayanki, അർജുൻ ആയങ്കി, customs, kerala news, ie malayalam

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ ഭാര്യ അമലയെ കസ്റ്റംസ് ചോദ്യം ചെയ്യും. കൊച്ചിയിലെ ഓഫീസിൽ തിങ്കളാഴ്ച എത്താനാണ് കസ്റ്റംസ് നൽകിയിരിക്കുന്ന നിർദേശം. അതിനിടെ, അർജുന് സ്വർണക്കടത്തുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകളും ഡിജിറ്റൽ തെളിവുകളും ഇന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ ലഭിച്ചതായി കസ്റ്റംസിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

അതേസമയം, കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പങ്കു നിഷേധിച്ച അർജുൻ, കടത്തിക്കൊണ്ടു വരുന്ന സ്വർണം തട്ടിയെടക്കാൻ തങ്ങളെ സഹായിച്ചത് ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെന്ന് കസ്റ്റംസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, ടിപി വധക്കേസ് പ്രതി ഷാഫിയുടെ വീട്ടിൽ പരിശോധന നടത്തി. ഇവിടെനിന്ന് ലാപ്ടോപ്പും ചില രേഖകളും കണ്ടെടുത്തതായാണ് കസ്റ്റംസ് പറയുന്നത്. ചോദ്യം ചെയ്യലിനായി ഏഴിനു കൊച്ചി ഓഫിസിൽ ഹാജരാവാൻ ഷാഫിക്ക് കസ്റ്റംസ് നോട്ടിസ് നൽകിയിട്ടുണ്ട്.

ടിപി വധക്കേസിലെ മറ്റൊരു പ്രതി കൊടി സുനിയുടെ വീട്ടിലും കസ്റ്റംസ് പരിശോധനയ്ക്ക് എത്തിയിരുന്നു. വീട് അടച്ചിട്ടിരിക്കുന്നതിനാൽ കഴിഞ്ഞില്ല. വിയ്യൂർ ജയിലിൽ കഴിയുന്ന സുനിയ്ക്ക് അവിടെ എത്തി നോട്ടിസ് നൽകും. കടത്തു സ്വർണം തട്ടാൻ സഹായിച്ചതിന് പകരമായി ടിപി കേസ് പ്രതികൾക്ക് ലാഭവിഹിതം നൽകിയിരുന്നതായും അർജുൻ കസ്റ്റംസിന് നൽകിയ മൊഴിയിലുണ്ട്.

കേസിന്റെ ഭാഗമായുള്ള കാർ ഒളിപ്പിച്ച അഴീക്കോട് ഉരുനിർമാണ ശാലയ്ക്കടുത്ത് അർജുനെ കൊണ്ടുപോയും കസ്റ്റംസ് തെളിവെടുത്തു. അതേസമയം, അർജുന്റെ ഫോൺ വീണ്ടെടുക്കാൻ കസ്റ്റംസിന് കഴിഞ്ഞിട്ടില്ല. ഒളിപ്പിച്ച സ്ഥലത്തുനിന്നും കാർ മാറ്റുന്നതിനിടെ ഫോൺ നഷ്ടപ്പെട്ടുവെന്നാണ് അർജുൻ ആദ്യം മൊഴിനൽകിയത്. ഈ സ്ഥലത്തിനടുത്തുള്ള വളപട്ടണം പുഴയിലെറിഞ്ഞതായി പിന്നീട് മാറ്റിപ്പറഞ്ഞു.

പുഴയുടെ സമീപം അർജുനുമായി കസ്റ്റംസ് സംഘം തെളിവെടുപ്പിന് എത്തിയിരുന്നു. എന്നാൽ മൊഴി വിശ്വാസ്യമാണോയെന്ന് ഉറപ്പില്ലാത്തതിനാൽ പുഴയിൽ തിരച്ചിൽ നടത്തിയില്ല. അർജുന്റെ വീട്ടിലും തെളിവെടുപ്പ് നടത്തി. ഫോണിലെ വാട്സാപ്പ് സന്ദേശങ്ങൾ ഉൾപ്പെടയുള്ള വിവരങ്ങൾ ശാസ്ത്രീയമായി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കസ്റ്റംസ്. മൊബൈൽ നെറ്റ്വർക്ക് ദാതാക്കളിൽനിന്ന് വിവരങ്ങൾ തേടാനാണു ശ്രമം.

അതിനിടയിൽ, സ്വർണ കടത്ത് കേസിൽ ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു. സ്വർണ കടത്തു കേസും അതിനോടൊപ്പമുള്ള മറ്റു കുറ്റകൃത്യങ്ങളും ക്രൈംബ്രാഞ്ചും അന്വേഷിക്കും. കേസിൽ സ്വർണം നഷ്ടമായവരോ ആക്രമിക്കപ്പെട്ടവരോ പരാതിയുമായി മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് കസ്റ്റംസ് സ്വമേധയാ കേസ് എടുത്തത്.

Read Also: കൊടകര കുഴൽപ്പണക്കേസ്; സുരേന്ദ്രനെ ചോദ്യം ചെയ്യും; ഹാജരാവാൻ ആവശ്യപ്പെട്ട് നോട്ടീസ്

മോഷണം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കേസ് എടുത്തിരിക്കുന്നത്. സംസ്ഥാനത്ത് മുൻപ് റിപ്പോർട്ട് ചെയ്ത സ്വർണ കടത്തു കേസുകളും ക്രൈംബ്രാഞ്ച് ഇതിനോടൊപ്പം വീണ്ടും പരിശോധിക്കും. മലപ്പുറം ക്രൈം എസ്‌പി സന്തോഷ് കുമാറാണ് കേസ് അന്വേഷിക്കുക.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Tp case accused helped in previous gold smuggling says arjun ayanki

Next Story
ഇന്നും നാളെയും ലോക്ക്ഡൗൺ; ഇളവുകൾ തിങ്കളാഴ്ച മുതൽKerala, Lockdown, Kochi
The moderation of comments is automated and not cleared manually by malayalam.indianexpress.com