/indian-express-malayalam/media/media_files/uploads/2019/10/Tovino-Thomas-1.jpg)
കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പരിക്കേറ്റു. 'കള' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് ഇടയിലായിരുന്നു പരിക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ടൊവിനോ ഇപ്പോഴുള്ളത്. പരിശോധനയിൽ ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് ഐസിയുവിൽ നിരീക്ഷണത്തിലാണ് താരം.
ചിത്രത്തിലെ സംഘട്ടനരംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ രണ്ടുദിവസം മുൻപ് പിറവത്തെ സെറ്റിൽവച്ചാണ് പരിക്കേറ്റത് എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേൽക്കുകയും കടുത്ത വയറുവേദനയെത്തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
നടൻ ടൊവിനോ തോമസിന് ചിത്രീകരണത്തിനിടെ വയറിൽ പരുക്കേറ്റു. കള എന്ന പുതിയ സിനിമക്ക് വേണ്ടിയുള്ള സംഘടന രംഗം...
Posted by FEFKA Directors' Union on Wednesday, October 7, 2020
'അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ', 'ഇബിലീസ്' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ രോഹിത് ബി എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കള'. കുറച്ചു ദിവസങ്ങളായി തുടർച്ചയായി ചിത്രത്തിലെ സംഘട്ടനരംഗങ്ങൾ ചിത്രീകരിച്ചുവരികയാണ്.
Read more: കോഴിക്കോട് ആശങ്കയായി യുവാക്കളിലെ കോവിഡ് വ്യാപനം; സാമൂഹിക അകലത്തിൽ വീഴ്‌ച
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us