/indian-express-malayalam/media/media_files/2025/11/29/sky-dining-2025-11-29-09-33-13.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
ഇടുക്കി: മൂന്നാറിനു സമീപം സ്കൈ ഡൈനിങ്ങിൽ വിനോദ സഞ്ചാരികൾ കുടുങ്ങിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. സ്ഥാപന ഉടമ സോജന്‍ ജോസഫ്, പ്രവീണ്‍ എന്നിവർക്കെതിരെയാണ് വെള്ളത്തൂവൽ പൊലീസ് സ്വമേധയ കേസ് എടുത്തത്. സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കുമെന്നാണ് വിവരം. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന തരത്തിലുള്ള പ്രവൃത്തിനടത്തി എന്ന കുറ്റത്തിലാണ് കേസ് എടുത്തതെന്നാണ് റിപ്പോർട്ട്.
മംഗലാപുരം സ്വദേശികളായ അഞ്ചു പേരായിരുന്നു ഇന്നലെ വൈകീട്ടോടെ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയത്. മുഹമ്മദ് സഫ്വാൻ, ഭാര്യ തൗഫീന, മക്കളായ ഇവാൻ, ഇനാര എന്നിവരാണ് കുടുങ്ങിയത്. ജീവനക്കാരിയായ ഹരിപ്രിയയും ഇവർക്കൊപ്പം കുടുങ്ങിയിരുന്നു. ഏറെ നേരത്തെ ആശങ്കകൾക്കൊടുവിൽ ഫയർ ഫോഴ്സിന്റെ നേതൃത്വത്തിലാണ് എല്ലാവരെയും താഴെയെത്തിച്ചത്.
Also Read: മൂന്നാറിൽ സ്‌കൈ ഡൈനിംങ്ങിൽ വിനോദ സഞ്ചാരികൾ കുടുങ്ങി
ക്രെയിനിന് സാങ്കേതിക തകരാർ സംഭവിച്ചതാണ് സഞ്ചാരികൾ ആകാശത്ത് കുടുങ്ങാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പദ്ധതി അഡൈ്വഞ്ചർ ടൂറിസത്തിന്റെ ഭാഗമായി ഇടുക്കി ആനച്ചാലിൽ അടുത്തിടെയാണ് തുടങ്ങിയത്. 120 അടി ഉയരത്തിലാണ് ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പദ്ധതി. അരമണിക്കൂറിലേറെ സമയമാണ് അവിടെ ചിലവിടുക. ഒരേസമയം 15 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇതിലുള്ളത്.
Also Read: ലൈംഗിക പീഡനകേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് കോടതിയിൽ
ആകാശക്കാഴ്ച്ച ആസ്വദിക്കാനുള്ള സൗകര്യത്തോടെയാണ് പദ്ധതി. ഇത് ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതാണ് രീതി.എന്നാൽ ക്രെയിനിൻ്റെ സാങ്കേതിക തകരാർ മൂലം ക്രെയിൻ താഴ്ത്താൻ പറ്റാത്തതാണ് പ്രശ്നമായത്.അതേസമയം, അനുമതിയില്ലാതെയാണ് സ്കൈ ഡൈനിങ് പ്രവർത്തിക്കുന്നതെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.
Read More: ശബരിമല തീർഥാടനം; കാനനപാതയിൽ നിരീക്ഷണം ശക്തമാക്കും, തിരക്ക് നിയന്ത്രിക്കാൻ നടപടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us