കൊല്ലം: കൊല്ലം അഞ്ചല്‍ ഈസ്റ്റ് സ്‌കൂളില്‍ അഭ്യാസപ്രകടനം നടത്തിയ ബസുകള്‍ പിടിയില്‍. രണ്ട് ബസുകളാണ് ജില്ലാ അതിര്‍ത്തിയില്‍വച്ച് പുനലൂര്‍ മോട്ടോര്‍ വാഹന വകുപ്പ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍മാരായ റാംജി കെ.കരണ്‍, രാജേഷ് ജി.ആര്‍, സേഫ് കേരള എംവിഐ ശരത് ഡി. എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

ഇരു വാഹനങ്ങളുടെയും ഡ്രൈവർമാരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ ലൈസൻസുകൾ പിടിച്ചെടുത്തു. ഡ്രെെവർമാരുടെ ലെെസൻസ് റദ്ദാക്കാനാണ് സാധ്യത. ബസുകളുടെ പെർമിറ്റും ഫിറ്റ്‌നെസും റദ്ദാക്കിയിട്ടുണ്ട്.

Read Also: മഞ്ഞുരുകുന്നു; താരസംഘടനയില്‍ പ്രതീക്ഷയെന്ന് ഷെയ്ന്‍ നിഗത്തിന്റെ അമ്മ

അഞ്ചൽ ഈസ്റ്റ് ഹയർ സെക്കൻഡറി സ്കൂളില്‍ വിദ്യാർഥികളെ മൈതാന മധ്യത്ത് നിർത്തിയായിരുന്നു ടൂറിസ്റ്റ് ബസുകളുടെ അഭ്യാസ പ്രകടനം. അപകടമുണ്ടാക്കുന്ന വിധമായിരുന്നു പ്രകടനങ്ങൾ. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആണ് സംഭവം വിവാദമാകുന്നത്. വീഡിയോ പ്രചരിച്ചതോടെ ബസുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹനവകുപ്പും അറിയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook