സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്നു തുറക്കും

സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലേക്ക് കോവിഡ് മുൻകരുതലുകൾ കർശനമായി പാലിച്ചുകൊണ്ട് രണ്ട് ഘട്ടമായി പ്രവേശനത്തിന് അനുമതി നൽകുന്നതിനാണ് തീരുമാനമെടുത്തതെന്ന് മന്ത്രി പറഞ്ഞു

Kerala Tourism

തിരുവനന്തപുരം: സംസ്ഥാനത്ത് ബീച്ചുകൾ ഒഴികെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്നു തുറക്കും. കോവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണം. ബീച്ചുകൾ നവംബർ ഒന്ന് മുതലാണ് തുറക്കുക. ഇക്കാര്യം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലേക്ക് കോവിഡ് മുൻകരുതലുകൾ കർശനമായി പാലിച്ചുകൊണ്ട് രണ്ട് ഘട്ടമായി പ്രവേശനത്തിന് അനുമതി നൽകുന്നതിനാണ് തീരുമാനമെടുത്തതെന്ന് മന്ത്രി പറഞ്ഞു. ഹിൽ സ്റ്റേഷനുകൾ, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ, കായലോര ടൂറിസം കേന്ദ്രങ്ങൾ തുടങ്ങിയവയാണ് ഇന്നുമുതൽ സഞ്ചാരികൾക്കായി തുറക്കുക.

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സംസ്ഥാനത്തിന് അകത്തും പുറത്തുള്ള വിനോദസഞ്ചാരികൾക്ക് ഉപാധികളോടെ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നു ടൂറിസ്റ്റുകൾക്ക് ഒരാഴ്‌ച വരെയുള്ള ഹ്രസ്വസന്ദർശനത്തിനു ക്വാറന്റെെൻ നിർബന്ധമല്ല.

Read Also: ആയിരം കടന്ന് മരണസംഖ്യ; സംസ്ഥാനത്ത് ഇന്ന് 9347 പേർക്കുകൂടി കോവിഡ്

സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്ന സഞ്ചാരികൾ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഏഴ് ദിവസം കഴിഞ്ഞും മടങ്ങുന്നില്ലെങ്കിൽ സ്വന്തം ചെലവിൽ കോവിഡ് പരിശോധനയ്ക്ക് വിധേയമാകണമെന്നാണ് നിർദേശം.

ഏഴ് ദിവസത്തിൽ കൂടുതൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തുകയോ, കേരളത്തിൽ എത്തിയാൽ ഉടൻ കോവിഡ് പരിശോധന നടത്തുകയോ ചെയ്യണം. അല്ലെങ്കിൽ സഞ്ചാരികൾ ഏഴ് ദിവസം ക്വാറന്റെെൻ പോകേണ്ടിവരും.

കോവിഡ് ലക്ഷണമുള്ളവർ യാത്ര ചെയ്യാൻ പാടില്ല. രാഗലക്ഷണങ്ങളുള്ളവർ സ്വയം നിരീക്ഷണത്തിൽ പ്രവശിക്കണം. മാസ്‌ക് നിർബന്ധം. സാനിറ്റെെസർ ഉപയോഗിക്കണം. രണ്ട് മീറ്റർ സാമൂഹിക അകലം മറ്റുള്ളവരിൽ നിന്നും പാലിക്കണം. വിനോദസഞ്ചാരികൾക്ക് സന്ദർശന വേളയിൽ കോവിഡ് ലക്ഷണങ്ങൾ ഉണ്ടായാൽ ദിശയിൽ ബന്ധപ്പെട്ട് ആരോഗ്യപ്രവർത്തകരുടെ സേവനം തേടേണ്ടതാണ്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ആറ് മാസമായി സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടഞ്ഞുകിടക്കുകയാണ്.

കോവിഡ് 19 ഭീഷണിക്കിടെയും രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളും ടൂറിസം മേഖല നേരത്തെ തുറന്നുകൊടുത്തിരുന്നു. എന്നാല്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട ജനസാന്ദ്രതയേറിയ സംസ്ഥാനമെന്ന നിലയില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കുന്ന രീതിയാണ് കേരളത്തില്‍ അവലംബിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

Read Also: വിനോദ സഞ്ചാരികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അണ്‍ലോക്ക് 4 ഉത്തരവില്‍ നിരോധിത കാറ്റഗറിയില്‍ ടൂറിസം ഉള്‍പ്പെടുത്തിയിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ശനമായി മുന്‍കരുതലുകള്‍ പാലിച്ച് ടൂറിസം കേന്ദ്രങ്ങള്‍ തുറന്നുകൊടുക്കുന്നതില്‍ അപാകതയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ ടൂറിസം വ്യവസായത്തിന് ആശ്വാസം പകരുന്ന തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Tourism centers kerala opening covid 19

Next Story
കാപ്പാട് അടക്കം എട്ട് ബീച്ചുകൾക്ക് ബ്ലൂ ഫ്ലാഗ് അന്താരാഷ്ട്ര അംഗീകാരംKappad beach, Kerala Kappad beach, Kozhikode Kappad beach, Kappad Blue Flag cetification, India blue flag certification beaches, india clean beaches, kerala beaches, kerala news, kozhikode news, kerala beaches, kerala tourist spots, tourist places near kozhikode, malayalam news, kozhikode news, malabar news, കാപ്പാട്, ബ്ലൂ ഫ്ലാഗ്, ബ്ലൂഫ്ലാഗ്, കാപ്പാട്, ബീച്ച്, കോഴിക്കോട്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com