scorecardresearch

Top News Highlights: കരിപ്പൂരില്‍ അരക്കോടി രൂപയോളം വില വരുന്ന സ്വര്‍ണം പിടികൂടി

ധരിച്ചിരുന്ന വസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം

Top News Highlights: കരിപ്പൂരില്‍ അരക്കോടി രൂപയോളം വില വരുന്ന സ്വര്‍ണം പിടികൂടി

Top News Highlights: കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടി. നിലമ്പൂര്‍ സ്വദേശിയായ ഫാത്തിമയേയാണ് സ്വര്‍ണവുമായി പിടികൂടിയത്. ധരിച്ചിരുന്ന വസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. അരക്കോടിയോളം രൂപ വില വരുന്ന സ്വര്‍ണമാണ് പിടികൂടിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Live Updates
21:42 (IST) 10 Nov 2022
കെ സുധാകരന്റെ ഉന്നം ബിജെപിയിൽ ചേരൽ:മന്ത്രി വി ശിവൻകുട്ടി

കെ പി സി സി പ്രസിഡന്റ്‌ കെ സുധാകരൻ ഉന്നം വെക്കുന്നത് ബിജെപിയിൽ ചേരുക എന്നതാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കൊച്ചിയിൽ സംസ്ഥാന ശാസ്ത്രമേള ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

ആർ എസ് എസ് ശാഖയെ താൻ സംരക്ഷിച്ചിട്ടുണ്ട് എന്നാണ് സുധാകരൻ പറയുന്നത്. അതിൽ സുധാകരന് പശ്ചാത്താപവുമില്ല. പ്രസ്താവനയിലൂടെ ബിജെപിയിലേയ്ക്കുള്ള യാത്രയുടെ അരങ്ങൊരുക്കുകയാണ് സുധാകരൻ ചെയ്യുന്നത്.

20:22 (IST) 10 Nov 2022
ജെ എന്‍ യുവില്‍ സംഘര്‍ഷം; രണ്ടു വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല കാമ്പസില്‍ ഇരു വിഭാഗം വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ഇന്നു വൈകുന്നേരമുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു.

വസന്ത് കുഞ്ച് പ്രദേശത്തെ കാമ്പസിലാണു സംഭവം. കാമ്പസിലെത്തിയ ഡല്‍ഹി പൊലീസ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചുവരികയാണ്. രണ്ടു വിദ്യാര്‍ഥികള്‍ തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമാണു സംഘര്‍ഷത്തിനു വഴിവച്ചതെന്നു പൊലീസ് പറഞ്ഞു

19:17 (IST) 10 Nov 2022
കലാമണ്ഡലം ചാൻസിലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കി

കലാമണ്ഡലം ചാൻസിലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കി. കലാമണ്ഡലം കൽപ്പിക സർവ്വകലാശാലയുടെ റൂൾസ് & റെഗുലേഷൻ പ്രകാരം ചാൻസലറെ നിയമിക്കാൻ ഉള്ള അധികാരം സംസ്ഥാന സർക്കാരിലാണ് നിക്ഷ്പ്തമായിരിക്കുന്നത്. ഈ അധികാരം ഉപയോഗിച്ചാണ് സാംസ്കാരിക വകുപ്പ് ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കി സർക്കാർ ഉത്തരവ് ഇറക്കിയത് .

19:13 (IST) 10 Nov 2022
കരിപ്പൂരില്‍ അരക്കോടി രൂപയോളം വില വരുന്ന സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടി. നിലമ്പൂര്‍ സ്വദേശിയായ ഫാത്തിമയേയാണ് സ്വര്‍ണവുമായി പിടികൂടിയത്. ധരിച്ചിരുന്ന വസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. അരക്കോടിയോളം രൂപ വില വരുന്ന സ്വര്‍ണമാണ് പിടികൂടിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

18:46 (IST) 10 Nov 2022
ചരിത്രമാകാന്‍ വിക്രം-എസ്; ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണത്തിന് സജ്ജം, അറിയേണ്ടതെല്ലാം

ചരിത്രമാകുന്നൊരു വിക്ഷേപണത്തിനു കണ്ണുനട്ടിരിക്കുകയാണ് ഇന്ത്യന്‍ ബഹിരാകാശ മേഖല. ചന്ദ്രനും ചൊവ്വയുമൊക്കെ കൈയെത്തും ദൂരത്താണെന്നു തെളിയിച്ച, പുനരുപയോഗ വിക്ഷേപണ വാഹനം യാഥാര്‍ഥ്യമാക്കുന്നതിന്റെ അന്തിമഘട്ടത്തിലേക്കു കടന്ന നമ്മുടെ സ്വന്തം ഐ എസ് ആര്‍ ഒ അല്ല ഈ വിക്ഷേപണത്തിലെ താരം. മറിച്ച് ഒരു സ്വകാര്യ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ്.

https://malayalam.indianexpress.com/explained/indias-first-private-rocket-vikram-s-ready-for-launch-all-you-need-to-know-717507/

16:52 (IST) 10 Nov 2022
T20 World Cup 2022: സ്വപ്ന ഫൈനല്‍ ഇല്ല; ഇന്ത്യയെ സിമ്പിളായി തകര്‍ത്ത് ഇംഗ്ലണ്ട് കലാശപ്പോരിന്

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ പത്ത് വിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ട് ഫൈനലില്‍. ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം 16 ഓവറില്‍ ഇംഗ്ലണ്ട് മറികടന്നു. ഇംഗ്ലണ്ട് ഓപ്പണര്‍മാരുടെ സമ്പൂര്‍ണ ആധിപത്യത്തില്‍ ഇന്ത്യ നാമാവശേഷമാവുകയായിരുന്നു. ജോസ് ബട്ലര്‍ (49 പന്തില്‍ 80), അലക്സ് ഹെയില്‍സ് (47 പന്തില്‍ 86) എന്നിവരാണ് മുന്‍ചാമ്പ്യന്മാരുടെ ജയം അനായാസമാക്കിയത്.

15:59 (IST) 10 Nov 2022
ഭീമ കൊറേഗാവ് കേസ്: ഗൗതം നവ്‌ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവ്

ഭീമ കൊറേഗാവ് കേസിൽ പ്രതി ചേർക്കപ്പെട്ട് ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് ഗൗതം നവ്ലാഖയെ വീട്ടുതടങ്കലിലേക്കു മാറ്റാൻ ഉത്തരവിട്ട് സുപ്രീം കോടതി. നവ്ലാഖയുടെ ഹർജി അംഗീകരിച്ച കോടതി, ഒരു മാസം വീട്ടുതടങ്കലില്‍ കഴിയാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

നവ്ലാഖയെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുന്ന സ്ഥലം പരിശോധിച്ച് 48 മണിക്കൂറിനുള്ളില്‍ അദ്ദേഹത്തെ മാറ്റാന്‍ അധികൃതര്‍ക്കു കോടതി നിര്‍ദേശം നല്‍കി. നിലവില്‍ മുംബൈ തലോജ ജയിലിലാണു നവ്ലാഖയെ പാര്‍പ്പിച്ചിരിക്കുന്നത്.

12:29 (IST) 10 Nov 2022
തിരുവനന്തപുരം നഗരസഭയിൽ ഇന്നും സംഘർഷം, മേയറുടെ ഓഫിസിലേക്ക് തള്ളിക്കയറി യൂത്ത് കോൺഗ്രസ് പ്രവർത്തകർ

മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിൽ ഇന്നും പ്രതിഷേധം. നഗരസഭയ്ക്കുള്ളിൽ ബിജെപി കൗൺസിലർമാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ മേയറുടെ ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. യുവമോർച്ച മാർച്ചിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. Read More

11:47 (IST) 10 Nov 2022
കത്ത് വിവാദം: മേയർക്ക് ഹൈക്കോടതി നോട്ടീസ്

തിരുവനന്തപുരം കോർപ്പറേഷനിലെ വിവാദ കത്തിൽ മേയർ ആര്യ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. സർക്കാർ അടക്കമുള്ള എതിർ കക്ഷികൾക്കും നോട്ടീസ് നൽകാൻ ഹൈക്കോടതി തീരുമാനം. ഹർജിയിന്മേൽ മേയർ അടക്കമുള്ള എതിർ കക്ഷികൾ വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു

11:47 (IST) 10 Nov 2022
ജാമ്യം റദ്ദാക്കണം, എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിക്കാരി ഹൈക്കോടതിയിൽ

ബലാത്സംഗ കേസിലെ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിക്കാരി ഹൈക്കോടതിയിൽ. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരിയായ അധ്യാപിക ഹൈക്കോടതിയെ സമീപിച്ചത്.

10:22 (IST) 10 Nov 2022
ഇടുക്കിയിൽ അച്ഛന്റെ വെട്ടേറ്റ മകൻ മരിച്ചു

ഇടുക്കി ചെമ്മണ്ണൂരിൽ അച്ഛന്റെ വെട്ടേറ്റ മകൻ മരിച്ചു. മൂക്കനോലിൽ ജെനീഷ് (38) ആണ് മരിച്ചത്. മദ്യപിച്ചു വീട്ടിലെത്തി ബഹളം വച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ആണ് സംഭവം.

10:22 (IST) 10 Nov 2022
വാളയാർ പീഡന കേസ്; തുടരന്വേഷണം നടത്താൻ സിബിഐയുടെ പുതിയ ടീം

വാളയാർ പീഡന കേസില്‍ തുടർ അന്വേഷണം നടത്താൻ സിബിഐയുടെ പുതിയ ടീം. സിബിഐ കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി വി എസ് ഉമയുടെ നേതൃത്യത്തിലാണ് അന്വേഷണം നടക്കുക. ഇത് സംബന്ധിച്ച റിപ്പോർട്ട് സിബിഐ പാലക്കാട് പോക്സോ കോടതിയിൽ സമർപ്പിച്ചു

10:21 (IST) 10 Nov 2022
ഗിനിയിൽ തടവിലാക്കപ്പെട്ട നാവികരെ ഉടൻ നൈജീരിയയ്ക്ക് കൈമാറില്ല

ആഫ്രിക്കൻ രാജ്യമായ ഇക്വറ്റോറിയൽ ഗിനിയിൽ തടവിലാക്കപ്പെട്ട നാവികരെ ഉടൻ നൈജീരിയയ്ക്ക് കൈമാറില്ല. കൈമാറാൻ കൌണ്ടുപോയ നാവികരെ തിരികെ മലാബോയിലെത്തിച്ചു.

10:20 (IST) 10 Nov 2022
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആർഎസ്എസ് പ്രവർത്തകൻ; നിർണായക വെളിപ്പെടുത്തൽ

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ നിർണായക വെളിപ്പെടുത്തൽ. ആശ്രമം കത്തിച്ചത് ആർഎസ്എസ് പ്രവർത്തകനായ തന്റെ സഹോദരൻ പ്രകാശും സുഹൃത്തുക്കളും ചേർന്നാണെന്നാണ് കുണ്ടമൺകടവ് സ്വദേശി പ്രശാന്ത് ക്രൈബ്രാഞ്ചിനോട് വെളിപ്പെടുത്തിയത്. പ്രകാശ് കഴിഞ്ഞ ജനുവരിയിൽ ആത്മഹത്യ ചെയ്തിരുന്നു. Read More

Web Title: Top news live updates november 10