Top News Highlights: ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാകാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കരന് നോട്ടിസ്. ചൊവ്വാഴ്ച കൊച്ചിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് നോട്ടീസ്. കേസില്‍ സ്വപ്ന സുരേഷിന്റേയും സരിത്തിന്റേയും യുണിടാക് ഉടമ സന്തോഷ് ഈപ്പന്റേയും മൊഴി ഇ.ഡി. രേഖപ്പെടുത്തിയിരുന്നു.
കാലടിയില്‍ തമിഴ്നാട് സ്വദേശിനിയെ കൊലപ്പെടുത്തിയത് ഭര്‍ത്താവ്
കാലടി കാഞ്ഞൂരില്‍ തമിഴ്നാട് സ്വദേശിനി രത്നവല്ലി മരണപ്പെട്ട സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. രത്നവല്ലിയെ കൊലപ്പെടുത്തിയത് ഭര്‍ത്താവ് മഹേഷ്കുമാറാണെന്ന് തെളിഞ്ഞു. ജാതി തോട്ടത്തില്‍ വച്ച് ശ്വാസം മുട്ടിച്ചായിരുന്നു കൊലപ്പെടുത്തിയത്. പൊലീസിന് സംശയം തോന്നിയതോടെ മഹേഷിനെ ചോദ്യം ചെയ്യുകയായിരുന്നു. ഇന്നലെയാണ് ഭാര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് മഹേഷ് പൊലീസില്‍ പരാതി നല്‍കിയത്.
സ്വന്തം ആവശ്യത്തിനായി 1998 മുതല്‍ 2022 വരെ കാര്‍ വാങ്ങിയ മാനസിക വെല്ലുവിളി നേരിടുന്നവര്‍ മോട്ടോര്‍ വാഹന നികുതിയില്‍ ഒഴിവാക്കപ്പെടാന്‍ അര്‍ഹരാണെന്നു ഹൈക്കോടതി. അത്തരക്കാര്‍ അപേക്ഷ നല്‍കിയാല്‍, നികുതിയായി അടച്ച തുക തിരികെ നല്‍കാന്‍ കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി.
മാനസിക വെല്ലുവിളി നേരിടുന്ന പതിനെട്ടുകാരന്‍ അമ്മ മുഖേന നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്. താന്‍ കാര്‍ വാങ്ങിയപ്പോള്‍ നികുതിയില്‍നിന്ന ഒഴിവാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയാറായില്ലെന്നു കാണിച്ചാണു ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.
സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷികത്തോടനുബന്ധിച്ചുള്ള ‘ആസാദി കാ അമൃത് മഹോത്സവ്’വുമായി ബന്ധപ്പെട്ട് രാഷ്ട്രപതി ഭവനിലെ മുഗള്‍ ഉദ്യാനത്തിന് ‘അമൃത് ഉദ്യാന്‍’ എന്ന പേര് നല്‍കും. ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന പേരില്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ രാഷ്ട്രപതി ഭവനിലെ ഉദ്യാനങ്ങള്‍ക്ക് ‘അമൃത് ഉദ്യാന്‍’ എന്ന പൊതുനാമം രാഷ്ട്രപതി നല്‍കിയതായി ഡപ്യൂട്ടി പ്രസ് നവിക ഗുപ്തയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
15 ഏക്കറില്‍ പരന്നുകിടക്കുന്ന ഈ ഉദ്യാനം ജമ്മു കശ്മീരിലെ മുഗള്‍ ഉദ്യാനങ്ങള്‍, താജ്മഹലിന് ചുറ്റുമുള്ള പൂന്തോട്ടങ്ങള്‍, ഇന്ത്യയുടെയും പേര്‍ഷ്യയുടെയും മിനിയേച്ചര്‍ പെയിന്റിംഗുകള്‍ എന്നിവയില്‍ പ്രചോതനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ചതാണെന്ന് രാഷ്ട്രപതി ഭവന്റെ ഔദ്യോഗിക വെബ്സൈറ്റ് പറയുന്നു. Readmore
ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാകാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കരന് നോട്ടിസ്. ചൊവ്വാഴ്ച കൊച്ചിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് നോട്ടീസ്. കേസില്‍ സ്വപ്ന സുരേഷിന്റേയും സരിത്തിന്റേയും യുണിടാക് ഉടമ സന്തോഷ് ഈപ്പന്റേയും മൊഴി ഇ.ഡി. രേഖപ്പെടുത്തിയിരുന്നു
ഡല്‍ഹി സര്‍വകലാശാലയില്‍ അച്ചടക്കം നടപ്പിലാക്കുന്നതിനും ക്രമസമാധാനം നിലനിര്‍ത്തുന്നതിനും ഏഴംഗ സമിതിയെ നിയോഗിച്ച് അധികൃതര്‍.ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളെ തടഞ്ഞുവച്ചതിന് പിന്നാലെയാണിത്.
ഡല്‍ഹി യൂണിവേഴ്സിറ്റി പ്രോക്ടര്‍ രജനി അബി അധ്യക്ഷനായുള്ള സമിതിയെ വൈസ് ചാന്‍സലര്‍ രൂപീകരിച്ചതായി സര്‍വകലാശാല രജിസ്ട്രാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ഹന്‍സ്രാജ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. രമ, കിരോരിമല്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ദിനേശ് ഖട്ടാര്‍ എന്നിവരുള്‍പ്പെടെ ആറ് അംഗങ്ങളും സമിതിയിലുണ്ട്.
വടകര അഴിയൂരില്‍ അഞ്ചുവയസുകാരനോട് അതിക്രമം. ഓട്ടോയില്‍ തുപ്പിയ കുട്ടിയെ വസ്ത്രം അഴിപ്പിച്ച് ഡ്രൈവര്‍ തുടപ്പിച്ചതായി പരാതി. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ബാലവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. കഴിഞ്ഞ ദിവസം കുട്ടി സ്‌കൂളില്‍ പോകുംവഴിയാണ് സംഭവം. ഓട്ടോയില്‍ തുപ്പിയെന്ന് പറഞ്ഞ് വസ്ത്രം അഴിപ്പിച്ച് അഞ്ചുവയസുകാരനെ കൊണ്ട് തുടപ്പിക്കുകയായിരുന്നു.
ഇന്നും നാളെയും ഭൂമധ്യരേഖയോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിന്റെ കിഴക്കൻ ഭാഗം, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. ഈ സാഹചര്യത്തിൽ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പിൽ പറയുന്നു.
മധ്യപ്രദേശിലെ മൊറേനയില്‍ വ്യോമസേനയുടെ രണ്ട് വിമാനങ്ങള്‍ തകര്‍ന്നു വീണു. സുഖോയ് 30, മിറാഷ് 2000 എവ്വീ ഫൈറ്റര്‍ ജെറ്റുകളാണ് തകര്‍ന്നത്. പൈലറ്റുമാരുടെ ആരോഗ്യനിലയെക്കുറിച്ചും അപകടത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ചും ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്. ഗ്വാളിയോര്‍ എയര്‍ ബേസില്‍ നിന്നാണ് വിമാനങ്ങള്‍ പറന്നുയര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രെയിനിങ് പരിശീലനത്തിനിടെയാണ് അപകടം നടന്നതെന്നും പ്രഥമിക നിഗമനമുണ്ട്.
വിപണി മൂലധനപ്രകാരം പ്രകാരം അദാനി ഗ്രൂപ്പിന്റെ ഏറ്റവും വലിയ നോൺ-പ്രൊമോട്ടർ ആഭ്യന്തര ഓഹരി ഉടമയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന് (എൽഐസി) അദാനി ഗ്രൂപ്പ് കമ്പനികളിലെ മൂല്യത്തകർച്ച കാരണം 16,627 കോടി രൂപ നഷ്ടപ്പെട്ടു. അദാനി ഗ്രൂപ്പിന്റെ ഓഹരികൾക്ക് 3.37 ലക്ഷം കോടി രൂപയുടെ മൊത്തം വിപണി മൂലധനമാണ് വെള്ളിയാഴ്ച നഷ്ടമായത്.
അദാനി ഗ്രൂപ്പ് കമ്പനികളുടെ എല്‍ഐസിയിലെ നിക്ഷേപ മൂല്യം 72,193 കോടി രൂപയിൽ നിന്ന് 55,565 കോടി രൂപയായി കുറഞ്ഞു. വെറും രണ്ട് ദിവസത്തിനുള്ളിൽ 22 ശതമാനം ഇടിവാണുണ്ടായത്.
ജമ്മു കശ്മിരില്‍ പുരോഗമിക്കുന്ന ഭാരത് ജോഡൊ യാത്രിയില്‍ രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ദേശിയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി. സുരക്ഷാ വീഴ്ച ആരോപിച്ച് ഇന്നലെ യാത്ര താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കേണ്ടി വന്നതിന് പിന്നാലെയാണ് ഖാര്‍ഗെയുടെ കത്ത്.
സുരക്ഷ വീഴ്ച മൂലമാണ് ഇന്നലെ ഭാരത് ജോഡൊ യാത്ര നിര്‍ത്തി വയ്ക്കേണ്ടി വന്നതെന്നാണ് രാഹുല്‍ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. പ്രധാന രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടുന്ന വലിയ ജനക്കൂട്ടത്തെയാണ് യാത്രയുടെ അവസാനം വരെ ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്, ഷായ്ക്ക് അയച്ച കത്തില്‍ ഖാര്‍ഗെ പറയുന്നു. കത്തിന്റെ പകര്‍പ്പ് ഖാര്‍ഗെ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.
സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതല്‍ വൈദ്യുതി നിരക്ക് വര്‍ധിക്കും. യൂണിറ്റിന് ഒന്‍പത് പൈസയാണ് കൂട്ടുന്നത്. മേയ് 31-വരെ വര്‍ധനവ് തുടരും. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് വർധന ബാധകമല്ല. റെഗുലേറ്ററി കമ്മിഷന്റെ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്.
2022 ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെ വൈദ്യുതി പുറത്തു നിന്നായിരുന്നു വാങ്ങിയിരുന്നത്. ഇതിനാല്‍ വൈദ്യുതി ബോര്‍ഡിന് 87.07 കോടി രൂപ അധിക ചിലവായി വന്നു. ഇത് പിരിച്ചെടുക്കുന്നതിനാണ് ഇപ്പോള്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം. യൂണിറ്റിന് 14 പൈസ സര്‍ചാര്‍ജ് ചുമത്തണമെന്നായിരുന്നു ബോര്‍ഡിന്റെ ആവശ്യം.
കാലടി കാഞ്ഞൂരില്‍ തമിഴ്നാട് സ്വദേശിനി രത്നവല്ലി മരണപ്പെട്ട സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. രത്നവല്ലിയെ കൊലപ്പെടുത്തിയത് ഭര്‍ത്താവ് മഹേഷ്കുമാറാണെന്ന് തെളിഞ്ഞു. ജാതി തോട്ടത്തില്‍ വച്ച് ശ്വാസം മുട്ടിച്ചായിരുന്നു കൊലപ്പെടുത്തിയത്. പൊലീസിന് സംശയം തോന്നിയതോടെ മഹേഷിനെ ചോദ്യം ചെയ്യുകയായിരുന്നു. ഇന്നലെയാണ് ഭാര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് മഹേഷ് പൊലീസില്‍ പരാതി നല്‍കിയത്.