Top News Highlights: മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് നാലംഗ മദ്യപ സംഘത്തിന്റെ മര്‍ദ്ദനമേറ്റ അച്ഛന് ജീവനൊടുക്കി. ആയൂര്‍ സ്വദേശി അജയകുമാറാണ് ആത്മഹത്യ ചെയ്തത്. മദ്യപസംഘത്തിന്റെ മര്‍ദ്ദനത്തില്‍ മനംനൊന്താണ് അജയകുമാര്‍ ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. മകള്‍ക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് നാല് പേരടങ്ങിയ സംഘം അജയകുമാറിനെയും മകളെയും അസഭ്യം പറഞ്ഞത്. ഇത് ചോദ്യംചെയ്തതോടെ ഇതോടെ സംഘം അജയകുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്.
ജമ്മുവിൽ ഇരട്ട സ്ഫോടനം, ആറുപേർക്ക് പരുക്ക്
ജമ്മുവിലുണ്ടായ ഇരട്ട സ്ഫോടനങ്ങളിൽ ആറു പേർക്ക് പരുക്കേറ്റതായി ഉന്നത പൊലീസ് ഓഫീസർ അറിയിച്ചു. ജമ്മുവിലെ നർവാൾ പ്രദേശത്താണ് സ്ഫോടനമുണ്ടായത്. പ്രദേശം മുഴുവൻ നിയന്ത്രണത്തിലാണെന്നും പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പിഎഫ്ഐ നേതാക്കൾക്കെതിരായ ജപ്തി നടപടി ഇന്നും തുടരും
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടും സ്വത്തുവകകളും കണ്ടുകെട്ടുന്ന നടപടി ഇന്നും തുടരും. ഇന്നലെ 14 ജില്ലകളിലായി 60 ഓളം സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഹൈക്കോടതി അന്ത്യശാസനം നൽകിയതോടെയാണ് മുൻകൂർ നോട്ടീസില്ലാതെ അതിവേഗ ജപ്തി. സ്വത്ത് കണ്ടുകെട്ടാൻ ജില്ലാകലക്ടര്‍മാര്‍ക്ക് ഇന്ന് വൈകീട്ട് അഞ്ചുമണിവരെയാണ് ലാൻഡ് റവന്യൂ കമ്മീഷണര്‍ നൽകിയിരിക്കുന്ന സമയപരിധി. സെപ്റ്റംബറിൽ പോപ്പുലര്‍ഫ്രണ്ട് നടത്തിയ മിന്നൽ ഹര്‍ത്താലിലുണ്ടായ നഷ്ടപരിഹാരം ഈടാക്കാനാണ് ജപ്തി നടപടി.
മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് നാലംഗ മദ്യപ സംഘത്തിന്റെ മര്‍ദ്ദനമേറ്റ അച്ഛന് ജീവനൊടുക്കി. ആയൂര്‍ സ്വദേശി അജയകുമാറാണ് ആത്മഹത്യ ചെയ്തത്. മദ്യപസംഘത്തിന്റെ മര്‍ദ്ദനത്തില്‍ മനംനൊന്താണ് അജയകുമാര്‍ ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. മകള്‍ക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് നാല് പേരടങ്ങിയ സംഘം അജയകുമാറിനെയും മകളെയും അസഭ്യം പറഞ്ഞത്. ഇത് ചോദ്യംചെയ്തതോടെ ഇതോടെ സംഘം അജയകുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്.
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം. കിവീസ് ഉയര്‍ത്തിയ 109 വിജയ ലക്ഷ്യം 20.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ അനായാസം മറികടന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പര ഇന്ത്യ സ്വന്തമാക്കി.
മറപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് രോഹിത് ശര്‍മ്മ- ശുഭ്മാന്‍ ഗില്‍ സഖ്യം നല്‍കിയത്. 50 പന്തില്‍ അര്‍ധസെഞ്ചുറിയോടെ 51 റണ്‍സെടുത്ത് രോഹിത് പുറത്താകുമ്പോള്‍ ഇന്ത്യ 72 ന് ഒന്ന് എന്ന സുരക്ഷിത നിലയിലായിരുന്നു. പിന്നീട് 11 പന്തില്‍ നിന്ന് 9 റണ്‍സ് നേടി വിരാട് കോഹ്ലി പുറത്തായി. സാറ്റ്നറിനായിരുന്നു വിക്കറ്റ്. 53 പന്തില്‍ നിന്ന് 40 റണ്‍സ് നേടിയ ഗില്ലും 8 റണ്‍സ് നേടിയ ഇഷാന് കിഷനും ചേര്‍ന്നാണ് ടീമിനെ വിജയത്തിലെത്തിച്ചത്.Readmore
ബിബിസി ഡോക്യമെന്ററി ആഗോള തലത്തില്‍ തന്നെ മോദി സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേല്പിക്കുമെന്ന വിലയിരുത്തലില്‍ ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യന്‍’ എന്ന ബിബിസി ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രം യുട്യൂബിനോടും ട്വിറ്ററിനോടും ഉത്തരവിട്ടതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
ഡോക്യുമെന്ററിയുടെ ആദ്യ എപ്പിസോഡ് പ്രസിദ്ധീകരിച്ച ഒന്നിലധികം വീഡിയോകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം യൂട്യൂബിന് നിര്‍ദ്ദേശം നല്‍കിയതായും റിപോര്‍ട്ട് പറയുന്നു. ഡോക്യുമെന്ററിയുടെ യൂട്യൂബ് വീഡിയോകളുടെ ലിങ്കുകള്‍ അടങ്ങിയ 50-ലധികം ട്വീറ്റുകള്‍ തടയാന്‍ ട്വിറ്ററിനോടും ഉത്തരവിട്ടുണ്ട്. READMORE
രണ്ടാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെ കുറഞ്ഞ സ്കോറില്‍ ചുരുക്കി ഇന്ത്യ. 4.3 ഓവറില്‍ 108 റണ്‍സില്‍ കിവീസ് നിരയിലെ എല്ലാവരും പുറത്തായി. മൂന്നു വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയുടെ പ്രകടനമാണ് ഇന്ത്യക്ക് നിര്‍ണായകമായത്. 52 പന്തില്‍ നിന്ന് 36 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്സാണ് കിവീസിന്റെ ടോപ് സ്കോറര്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിറങ്ങിയ ന്യൂസിലന്‍ഡ് തുടക്കം മുതല്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടു. 10.3 ഓവറില്‍ സ്കോര്‍ ബോര്‍ഡില്‍ 15 റണ്‍സ് ചേര്‍ക്കുന്നതിനിടെ കിവീസിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ ഓപ്പണര്‍ ഫിന് അലന്റെ (0) നെ പുറത്താക്കി മുഹമ്മദ് ഷമിയാണ് ന്യൂസിലന്‍ഡിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. പിന്നീട് ആറാം ഓവറില്‍ ഹെന്റി നിക്കോള്‍സിനെ (2) മടക്കി മുഹമ്മദ് സിറാജും ബ്രേക്ക് ത്രൂ നല്കി. . ഏഴാം ഓവറില്‍ ഡാരില്‍ മിച്ചലിനെ (1) മടക്കി ഷമി രണ്ടാം വിക്കറ്റ് സ്വന്തമാക്കി. തുടര്‍ന്ന് ഡെവോണ്‍ കോണ്‍വെയെ (7) ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കി. ക്യാപ്റ്റന്‍ ടോം ലാഥമിനെ (1) മടക്കി ശാര്‍ദുല്‍ താക്കൂര്‍ കിവീസിനെ പൂര്‍ണമായും പ്രതിരോധത്തിലാക്കി.
ജാതിവിവേചനം ഉള്‍പ്പെടെ ആരോപണങ്ങള്‍ നേരിടുന്ന കെആര്‍ നാരായണന് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവച്ചു. രാജിക്കത്ത് നല്‍കിയതായും എന്നാല്‍ ഇതിനു വിവാദങ്ങളുമായി ബന്ധമില്ലെന്നും ശങ്കര്‍ മോഹന്‍ അറിയിച്ചു. കാലാവധി തീര്‍ന്നതിനാലാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോട് കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപ്പൊതികള്‍ നിരോധിച്ച് ആരോഗ്യവകുപ്പിന്റെ ഉത്തരവ്. സ്ലിപ്പിലോ സ്റ്റിക്കറിലോ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവ വ്യക്തമാക്കണമെന്നാണ് നിര്‍ദ്ദേശം.
കേരളം വ്യവസായ സൗഹൃദമല്ലെന്ന് സ്ഥാപിക്കാൻ കരുതിക്കൂട്ടിയുള്ള പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ചില മാധ്യമങ്ങൾ ഈ പ്രചാരണത്തിൻ്റെ ഭാഗമാകുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ വ്യവസായ വകുപ്പ് സംഘടിപ്പിച്ച സംരംഭക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ധോണിയിലെ ജനങ്ങളുടെ ഉറക്കം കെടുത്തിയ പിടി 7 എന്ന ഒറ്റയാനെ പിടി 7 നെ ഇന്ന് പിടികൂടാനായില്ല. ആന ഉൾവനത്തിലേക്ക് പോയത് തിരിച്ചടിയായി. ദൗത്യസംഘം ഇന്ന് മടങ്ങിയെത്തി. നാളെ ദൗത്യം പുനഃരാരംഭിക്കും.
ജമ്മുവിലുണ്ടായ ഇരട്ട സ്ഫോടനങ്ങളിൽ ആറു പേർക്ക് പരുക്കേറ്റതായി ഉന്നത പൊലീസ് ഓഫീസർ അറിയിച്ചു. ജമ്മുവിലെ നർവാൾ പ്രദേശത്താണ് സ്ഫോടനമുണ്ടായത്. പ്രദേശം മുഴുവൻ നിയന്ത്രണത്തിലാണെന്നും പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇലന്തൂർ നരബലിയിൽ റോസ്ലിയെ കൊലപ്പെടുത്തിയ കേസിൽ കുറ്റുപത്രം ഇന്ന് സമർപ്പിക്കും.കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ശക്തമാണെന്ന് എറണാകുളം റൂറൽ എസ് പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ആര്യങ്കാവിൽ പാൽ പിടികൂടിയ സംഭവത്തിൽ വീണ്ടും വഴിത്തിരിവ്. പത്ത് ദിവസം കഴിഞ്ഞിട്ടും പാൽ ചീത്തയായിരുന്നില്ലെന്ന ക്ഷീരവികസന വകുപ്പിന്റെ വാദം തള്ളുകയാണ് പാൽ വിതരണ കമ്പനി. പാൽ പൂർണമായും ചീത്തയായിരുന്നുവെന്ന് കമ്പനിയുടെ അനലിസ്റ്റിനെ കൊണ്ട് പരിശോധിപ്പിച്ചാണ് കമ്പനി അവകാശപ്പടുന്നത്.
സേഫ് ആന്റ് സ്ട്രോങ് നിക്ഷേ തട്ടിപ്പ് കേസിൽ മുഖ്യപ്രതി പ്രവീൺ റാണയുടെ തെളിവെടുപ്പ് ഇന്ന് നടക്കും.ആദംബസാറിലെ ഓഫീസ്, പുഴക്കലിലെ കോർപ്പറേറ്റ് ഓഫീസ്,, ഇടപാട് രേഖകൾ ഒളിച്ചു കടത്തി സൂക്ഷിച്ചിരുന്ന പുതുക്കാട് പാലാഴിയിലെ വാടകവീട് എന്നിവിടങ്ങളിലെ ത്തിച്ചാവും തെളിവെടുപ്പ്.
ലേബർ പാർട്ടി എംപിയായ ക്രിസ് ഹിപ്കിൻസ് ന്യൂസിലൻഡ് പ്രധാനമന്ത്രിയാകും. ജസീന്ത ആർഡൻ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച സാഹചര്യത്തിലാണ് നിലവില്‍ പൊലീസ്- വിദ്യാഭ്യാസ- പൊതുസേവന മന്ത്രിയായ ഹിപ്കിന്‍സ് ഈ പദത്തിലെത്തുന്നത്.
ന്യൂഡൽഹി: ദേശീയ ഗുസ്തി താരങ്ങൾ കഴിഞ്ഞ മൂന്നു ദിവസമായി നടത്തിവന്ന സമരം താൽക്കാലികമായി അവസാനിപ്പിച്ചു. കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി താരങ്ങൾ നടത്തിയ മാരത്തൺ ചർച്ചയെ തുടർന്നാണ് സമരം നിർത്തിയത്. ഏഴു മണിക്കൂറോളം നീണ്ട ചർച്ചയിൽ കായിക താരങ്ങൾ ഉയർത്തിയ മിക്ക ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. Read More
പാലക്കാട്: ധോണിയിലെ ജനങ്ങളുടെ ഉറക്കം കെടുത്തിയ പിടി 7 എന്ന ഒറ്റയാനെ പിടികൂടാനുള്ള ദൗത്യത്തിന് തുടക്കം. ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടി 7 നെ പിടികൂടാൻ ഉൾവനത്തലേക്ക് പോയത്. സുരേന്ദ്രൻ, ഭരത്, വിക്രം എന്നീ കുങ്കിയാനകളും സംഘത്തിനൊപ്പമുണ്ട്. Read More