Top News Highlights: മലപ്പുറം: പെരിന്തല്‍മണ്ണയിലെ പോസ്റ്റല്‍ ബാലറ്റുകള്‍ കാണാതായ സംഭവത്തിൽ മലപ്പുറം കലക്ടര്‍ അന്വേഷണം തുടങ്ങി. അടുത്ത ചൊവ്വാഴ്ചയ്ക്കുള്ളില്‍ വിശദ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. പെട്ടിയില്‍ നിന്നും കാണാതായ ബാലറ്റുകള്‍ പൊതിഞ്ഞ സാമഗ്രികള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയില്‍ ജോയിന്റ് രജിസ്റ്റാന്‍ ഓഫീസില്‍ നിന്നും കണ്ടെത്തിയിരുന്നു. രണ്ട് ഓഫീസുകളിലേയും ഉദ്യോഗസ്ഥരുടെ മൊഴി വിശദമായെടുക്കും. സിസി ടിവി ദൃശ്യങ്ങളുള്‍പ്പെടെ പരിശോധിക്കാനാണ് നീക്കം.
ബെംഗളൂരുവില്‍ റോഡിലെ തര്‍ക്കത്തിനിടെ കാറിന്റെ ബോണറ്റില്‍ കയറിയിരുന്ന ഇതുപത്തൊന്പതുകാരനെ മൂന്ന് മുതല്‍ നാല് കിലോമീറ്റര്‍ കാറോടിച്ചതിന് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനം ആരോപിച്ചുള്ള ഭര്‍ത്താവിന്റെ എതിര് പരാതിയിലും പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച രാവിലെ 10.15 ഓടെ ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റിക്ക് സമീപം ഉള്ളാല്‍ മെയിന്‍ റോഡിലാണ് സംഭവം.Readmore
ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് ഏകദേശം 12,000 ജോലിക്കാരെ വെട്ടിക്കുറയ്ക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സുന്ദര്‍ പിച്ചൈ പറഞ്ഞു. കമ്പനിയുടെ മൊത്തം തൊഴിലാളികളുടെ ആറ് ശതമാനത്തിനധികമാണിത്. ജീവനക്കാരെ പിരിച്ച് വിടുന്നത് ആഗോളതലത്തിലും കമ്പനിയിലുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും ഈ തീരുമാനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും സുന്ദര്‍ പിച്ചൈ ഇമെയിലിലൂടെ ജീവനക്കാരെ അറിയിച്ചു.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ മൂലമുണ്ടായ നഷ്ടം നികത്താനുള്ള ജപ്തി നടപടി നാളെ വൈകിട്ട് അഞ്ചിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ഉത്തരവ്. ജില്ലാ കലക്ടര്‍മാര്‍ക്ക് ലാന്‍ഡ് റവന്യു കമ്മീഷണറാണ് നിര്‍ദേശം നല്‍കിയത്. ഹൈക്കോടതിയില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കേണ്ട സാഹചര്യത്തിലാണ്. നടപടി വേഗത്തിലാക്കാനുള്ള നിര്‍ദേശം.
പത്തനംതിട്ട നഗരത്തില്‍ വന്‍ തീപിടിത്തം. സെന്‍ട്രല്‍ ജങ്ഷനില്‍ മിനി സിവില്‍ സ്റ്റേഷനു സമീപത്തെ എ വണ്‍ ചിപ്സ് എന്ന കടയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടര്‍ന്നു സമീപത്തെ മൂന്നു കടകളിലേക്കു തീ പടര്‍ന്നു. ആറു പേര്‍ക്കു പരുക്കേറ്റു.
ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെ പ്രതി ചേര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥരായ ആറു പ്രതികള്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഗുജറാത്ത് മുന്‍ എഡിജിപി ആര്‍ബി ശ്രീകുമാറും മുന്‍ കേരള ഡിജിപി സിബി മാത്യൂസും ഉള്‍പ്പെടെ മുന്‍ പൊലീസ്, ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് കെ.ബാബുവിന്റെ ബെഞ്ചാണ് ഉത്തരവിട്ടത്. ജനുവരി 27 ന് രാവിലെ 10 നും 11 നും ഇടയില്‍ പ്രതികള്‍ സിബിഐക്ക് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. Readmore
കര്‍ണാടക ക്വാറി ഇടപാട് കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി പിവി അൻവര്‍ എംഎൽഎ വീണ്ടും ഇഡിക്ക് മുന്നിൽ ഹാജരായി. മൂന്നാം വട്ടമാണ് അൻവര്‍ ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാവുന്നത്.
പൊലീസിലെ ഗുണ്ടാബന്ധത്തില്‍ സംസ്ഥാന വ്യാപക പരിശോധനയ്ക്ക് ഡി.ജി.പിയുടെ നിര്‍ദേശം. പഴയ കേസുകളിലെ ഇടപെടല്‍ അടക്കം ജില്ലാ പൊലീസ് മേധാവിമാര്‍ പരിശോധിക്കാന്‍ നിര്‍ദേശം.
മൂന്നാറിലെ കാട്ടാന പടയപ്പ രണ്ടുദിവസങ്ങളിലായി രണ്ട് ഓട്ടോറിക്ഷകള്‍ ആക്രമിച്ചു. ആക്രമണം പെരിയവരൈ ലോവര്‍ഡിവിഷനിലും ഗ്രാംസ് ലാന്‍ഡിലും
പത്തനംതിട്ട നെടുമ്പ്രത്ത് പക്ഷിപ്പനി സ്ഥിരികരിച്ച സംഭവത്തിൽ പ്രതിരോധ നടപടികൾ ആരംഭിച്ചു. രോഗബാധിത മേഖലയായി പ്രഖ്യാപിച്ച പ്രദേശത്തുള്ള മുഴുവൻ പക്ഷികളേയും കൊല്ലാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.
ഇടുക്കി കൊടികുത്തിക്കു സമീപം വിനോദ സഞ്ചരികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഡ്രൈവർ അടക്കം 21 പേർക്ക് പരുക്കേറ്റു.
പി ടി സെവൻ കാട്ടാനയെ പിടിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വെറ്ററിനറി വിദഗ്ധൻ ഡോ.അരുൺ സഖറിയ. 5 ടീമുകളായി തിരിഞ്ഞാണ് ദൗത്യം. നാളെ തന്നെ മയക്കുവെടി വെടി വയ്ക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഡോ.അരുൺ സഖറിയ പറഞ്ഞു.
ഭക്ഷ്യവിഷബാധയെ തുടർന്ന് അടപ്പിച്ച തൃശൂരിലെ ഹോട്ടൽ അനുമതിയില്ലാതെ തുറന്നു. ബിരിയാണി കഴിച്ച പെൺകുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് തൃശൂർ എംജി റോഡിലെ ബുഹാരീസ് ഹോട്ടൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് ബുധനാഴ്ചയാണ് അടപ്പിച്ചത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ചൂണ്ടിക്കാട്ടിയ ന്യൂനതകൾ പരിഹരിച്ചശേഷം ജില്ലാ അസിസ്റ്റന്റ് കമ്മീഷണറുടെ അനുമതിയോടെ മാത്രമേ വീണ്ടും തുറക്കാവൂവെന്ന നിർദേശവും നൽകി. എന്നാൽ ഇതെല്ലാം അവഗണിച്ച് ഹോട്ടൽ വീണ്ടും തുറന്നു പ്രവർത്തിക്കുകയായിരുന്നു. Read More
പറവൂരിലെ മജ്ലീസ് ഹോട്ടലിലുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നും കർശന നടപടികളുണ്ടാവുമെന്നും ആലുവ എസ്.പി വിവേക് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഗൗരവമുള്ള കേസെന്ന നിലയിലാണ് മനപൂര്‍വമായ നരഹത്യ ശ്രമത്തിനുള്ള 308 വകുപ്പ് ചേര്‍ത്ത് കേസെടുത്തിട്ടുള്ളതെന്ന് എസ് പി പറഞ്ഞു.