scorecardresearch
Latest News

Top News Highlights: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ലഭിച്ചേക്കും

അടുത്ത മണിക്കൂറുകളില്‍ തീവ്രന്യൂനമര്‍ദം ശ്രീലങ്കന്‍ തീരത്ത് കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Top News Highlights: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ലഭിച്ചേക്കും

Top News Highlights: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ലഭിച്ചേക്കും.ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന തീവ്രന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായാണ് മഴയ്ക്ക് കാരണം. തെക്കന്‍,മധ്യ കേരളത്തിലെ കിഴക്കന്‍ മേഖലകളില്‍ കൂടുതല്‍ മഴ ലഭിച്ചേക്കും.ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യത ഉള്ളതിനാല്‍ കേരളാ തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവര്‍ മടങ്ങി എത്തണം എന്നും നിര്‍ദേശമുണ്ട്.

അടുത്ത മണിക്കൂറുകളില്‍ ഈ തീവ്രന്യൂനമര്‍ദം ശ്രീലങ്കന്‍ തീരത്ത് കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.പിന്നീട് ഇത് കന്യാകുമാരി കടലിലേക്ക് എത്തുമെങ്കിലും കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയില്ല.എന്നാല്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളിലും മഴ തുടര്‍ന്നേക്കും

Live Updates
22:17 (IST) 1 Feb 2023
ആദ്യം ഗില്ലാട്ടം, പിന്നാലെ കിവികളുടെ ചിറകരിഞ്ഞ് ബോളര്‍മാരും; ഇന്ത്യക്ക് കൂറ്റന്‍ ജയം

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ട്വന്റി 20-യില്‍ ഇന്ത്യയ്ക്ക് 168 റണ്‍സിന്റെ കൂറ്റന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 235 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 66 റണ്‍സിന് പുറത്തായി. നാല് വിക്കറ്റെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് ന്യൂസിലന്‍ഡ് ബാറ്റിങ് നിരയെ തകര്‍ത്തെറിഞ്ഞത്.

ഇന്ത്യയ്ക്കായി അര്‍ഷദീപ് സിങ്, ഉമ്രാന്‍ മാലിക്, ശിവം മവി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. ന്യൂസിലന്‍ഡ് നിരയില്‍ രണ്ട് ബാറ്റര്‍മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 35 റണ്‍സെടുത്ത ഡാരില്‍ മിച്ചലാണ് ടോപ് സ്കോറര്‍. നായകന്‍ മിച്ചല്‍ സാറ്റ്നര്‍ 13 റണ്‍സുമെടുത്തു. ജയത്തോടെ 2-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി.

22:16 (IST) 1 Feb 2023
IND vs NZ 3rd T20I: ആദ്യം ഗില്ലാട്ടം, പിന്നാലെ കിവികളുടെ ചിറകരിഞ്ഞ് ബോളര്‍മാരും; ഇന്ത്യക്ക് കൂറ്റന്‍ ജയം

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ട്വന്റി 20-യില്‍ ഇന്ത്യയ്ക്ക് 168 റണ്‍സിന്റെ കൂറ്റന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 235 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 66 റണ്‍സിന് പുറത്തായി. നാല് വിക്കറ്റെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് ന്യൂസിലന്‍ഡ് ബാറ്റിങ് നിരയെ തകര്‍ത്തെറിഞ്ഞത്.

ഇന്ത്യയ്ക്കായി അര്‍ഷദീപ് സിങ്, ഉമ്രാന്‍ മാലിക്, ശിവം മവി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. ന്യൂസിലന്‍ഡ് നിരയില്‍ രണ്ട് ബാറ്റര്‍മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 35 റണ്‍സെടുത്ത ഡാരില്‍ മിച്ചലാണ് ടോപ് സ്കോറര്‍. നായകന്‍ മിച്ചല്‍ സാറ്റ്നര്‍ 13 റണ്‍സുമെടുത്തു. ജയത്തോടെ 2-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി.

20:48 (IST) 1 Feb 2023
സ്പോർട്സ് താരങ്ങൾക്ക് നിയമനം

പൊതു വിദ്യാഭ്യാസ വകുപ്പിൽ താൽക്കാലിക നിയമനം ലഭിച്ച കായിക താരങ്ങൾക്ക് ആവശ്യമായ താൽക്കാലിക തസ്തികളും സൂപ്പർ ന്യൂമററി തസ്തികകളും സൃഷ്ടിക്കാൻ മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചു. ആക്ടീവ് സ്പോർട്സിൽ നിന്ന് വിരമിച്ച 16 കായിക താരങ്ങൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പിൽ ക്ലാർക്ക് തസ്തികയിൽ താൽക്കാലിക നിയമനം നേരത്തെ നൽകുകയുണ്ടായി. ഇതിൽ ക്രൈം കേസിൽ പെട്ട ഒരാൾ ഒഴികെ 15 പേരെ ഉൾക്കൊള്ളിക്കുന്നതിന് വേണ്ടി സ്ഥിരം ഒഴിവ് ഉണ്ടാകുന്നത് വരെയോ പരമാവധി ഒരു വർഷത്തേയ്ക്കോ പൊതു വിദ്യാഭ്യാസ വകുപ്പിൽ 15 ക്ലാർക്ക് തസ്തികകൾ താൽക്കാലിക അടിസ്ഥാനത്തിൽ സൃഷ്ടിക്കാൻ അനുമതി നൽകും. ആക്ടീവ് സ്പോർട്സിൽ തുടരുന്ന മൂന്ന് പേർക്ക് നിലവിൽ അവരെ നിയമിച്ച ഓഫീസുകളിൽ സൂപ്പർ ന്യൂമററി തസ്തികകൾ സ്യഷ്ടിക്കാനും തീരുമാനിച്ചു.

20:10 (IST) 1 Feb 2023
ജഡ്ജിമാര്‍ക്കെന്ന വ്യാജേന പണം വാങ്ങിയ സംഭവം : എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന വ്യാജേന കക്ഷികളില്‍ നിന്ന് പണം വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂര്‍ എന്ന വ്യക്തിക്കെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. അഴിമതി നിരോധന നിയമം വകുപ്പ് 7(1), ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 420 എന്നിവ പ്രകാരമാണ് കേസ്. പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കും.

വിവരം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്‍കുകയുണ്ടായി. ഇതിനെ തുടര്‍ന്ന് പ്രാഥമിക അന്വേഷണം നടത്താന്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ അന്വേഷണത്തില്‍, പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

19:34 (IST) 1 Feb 2023
സ്വര്‍ണത്തിനും സിഗരറ്റിനും വില കൂടും; മൊബൈല്‍ ഫോണ്‍ ഘടകങ്ങളുടെ വില കുറയും

രാജ്യത്ത് സ്വര്‍ണത്തിനും സിഗരറ്റിനും വില കൂടും. സിഗരറ്റിന്റെ നികുതി 16 ശതമാനം വര്‍ധിപ്പിച്ചു. സ്വര്‍ണക്കട്ടികള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ആഭരണങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവയും ബജറ്റ് പ്രഖ്യാപനത്തില്‍ കൂട്ടി. അതേസമയം, ചെമ്മീന്‍ തീറ്റയുടെ കസ്റ്റംസ് തീരുവ കുറയ്ക്കും. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ നീക്കം.

മൊബൈല്‍ ഫോണ്‍ നിര്‍മാണത്തിനുള്ള ചില വസ്തുക്കളുടെ ഇറക്കുമതിയ്ക്കുള്ള കസ്റ്റംസ് തീരുവ വെട്ടിക്കുറച്ചു. ടിവി പാനലുകളുടെ ഓപ്പണ്‍ സെല്ലുകളുടെ ഭാഗങ്ങളുടെ കസ്റ്റംസ് തീരുവ 2.5 ശതമാനമായും കുറച്ചു. എന്നാല്‍ അടുക്കള ഇലക്ട്രിക് ചിമ്മിനിയുടെ കസ്റ്റംസ് തീരുവ 7.5 ശതമാനത്തില്‍നിന്ന് 15 ശതമാനമായി ഉയര്‍ത്തി.

https://malayalam.indianexpress.com/news/union-budget-impact-cost-nirmala-sitharman-748897/

18:22 (IST) 1 Feb 2023
മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഉടന്‍ ജയില്‍ മോചിതനാകും

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഉടന്‍ ജയില്‍ മോചിതനാകും. അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് ഒരു മാസത്തിന് ശേഷമാണ് കാപ്പന്‍ മോചിതനാകുന്നത്. കാപ്പനെ ജാമ്യത്തില്‍ വിട്ടയക്കാനുള്ള ഉത്തരവില്‍ ലഖ്നൗവിലെ സെഷന്‍സ് കോടതി ഒപ്പു വെച്ചതായാണ് ലൈവ് ലൊ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് പെണ്‍കുട്ടി മരണപ്പെട്ട ഉത്തര്‍പ്രദേശിലെ ഹത്രാസിലേക്ക് യാത്ര ചെയ്യവെ രണ്ട് വര്‍ഷം മുന്‍പാണ് കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് 2022 ഡിസംബര്‍ 24-നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസില്‍ കാപ്പന് ജാമ്യം അനുവദിച്ചത്.

17:49 (IST) 1 Feb 2023
കേന്ദ്ര ബജറ്റ്: സംസ്ഥാനത്തിന് നിരാശയെന്ന് പിണറായി; നേരിട്ടത് ക്രൂരമായ അവഗണനയെന്ന് ധനമന്ത്രി

കേന്ദ്ര ബജറ്റ് സംസ്ഥാനത്തിന് നല്‍കിയത് നിരാശയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വർധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങൾ പരിഹരിക്കാൻ ഒരു മാർഗവും തേടാത്തതും കോർപ്പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതുമാണ് ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കേരളത്തിന്റെ ദീർഘകാല ആവശ്യമായ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഉൾപ്പെടുത്താത്തതും റെയിൽ വികസനത്തിനായുള്ള പരാമർശങ്ങളൊന്നും ഉൾപ്പെടുത്തിയില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. പ്രാദേശിക സമതുലിതാവസ്ഥ പാലിക്കാത്ത സമീപനമാണ് ബജറ്റിലേറ്റതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://malayalam.indianexpress.com/kerala-news/kerala-cm-pinarayi-vijayan-and-finance-minister-kn-balagopal-on-union-budget-2023-749003/

15:21 (IST) 1 Feb 2023
വികസിത ഇന്ത്യയ്ക്ക് അടിത്തറ പാകുന്ന ബജറ്റെന്ന് പ്രധാനമന്ത്രി

വികസിത ഇന്ത്യയ്ക്ക് അടിത്തറ പാകുന്നതാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവപ്പെട്ടവരും ഇടത്തരക്കാരും കർഷകരും ഉൾപ്പെടെയുള്ള സമൂഹത്തിന്റെ സ്വപ്നങ്ങൾ ബജറ്റ് നിറവേറ്റുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

സ്ത്രീശാക്തീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. “ഗ്രാമീണ നഗര പ്രദേശങ്ങളിലെ സ്ത്രീകളുടെ ജീവിതം എളുപ്പമാക്കുന്നതിന് സര്‍ക്കാര്‍ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വനിതാ സ്വയം സഹായ സംഘങ്ങൾ അവരെ കൂടുതൽ ശക്തിപ്പെടുത്തു. സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി പ്രത്യേക സമ്പാദ്യ പദ്ധതി ആരംഭിക്കും,” പ്രധാനമന്ത്രി പറഞ്ഞു.

14:25 (IST) 1 Feb 2023
കടബാധ്യതതെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

വയനാട് പുല്‍പ്പള്ളിയില്‍ കടബാധ്യതതെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ഭൂദാനം നടുക്കിടിയില്‍ കൃഷ്ണന്‍ കുട്ടിയാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. ബാങ്കിന്റെ ജപ്തി ഭീഷണിയാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.

ബത്തേരി കാര്‍ഷിക വികസന ബാങ്കില്‍ നിന്ന് 2013ല്‍ കൃഷ്ണന്‍കുട്ടി ഒരുലക്ഷം രൂപ വായ്പ എടുത്തിരുന്നു. രണ്ടുതവണ പലിശ അടച്ച് പുതുക്കിയെങ്കിലും കൃഷി നാശത്തെ തുടര്‍ന്ന് വായ്പാ തിരിച്ചടവ് മുടങ്ങിയിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

11:00 (IST) 1 Feb 2023
ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു

കടുത്തുരുത്തി അപ്പാന്‍ചിറയില്‍ ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു. വട്ടകേരിയില്‍ ജോബി ജോസഫിന്റെ അഞ്ച് വയസ് പ്രായമുള്ള പശുവാണ് ചത്തത്. കാലിത്തീറ്റയിലൂടെ ഭക്ഷ്യവിഷബാധയേറ്റ് ജില്ലയില്‍ പലയിടങ്ങളില്‍ നിരവധി പശുക്കള്‍ക്കാണ് ആരോഗ്യപ്രശ്നങ്ങളുള്ളതായാണ് വിവരം. കഴിഞ്ഞദിവസം ചെങ്ങന്നൂരിലും പയ്യന്നൂരിലും സമാനമായ നിലയില്‍ പശു ചത്തിരുന്നു.

10:03 (IST) 1 Feb 2023
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ലഭിച്ചേക്കും

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ലഭിച്ചേക്കും.ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന തീവ്രന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായാണ് മഴയ്ക്ക് കാരണം. തെക്കന്‍,മധ്യ കേരളത്തിലെ കിഴക്കന്‍ മേഖലകളില്‍ കൂടുതല്‍ മഴ ലഭിച്ചേക്കും.ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യത ഉള്ളതിനാല്‍ കേരളാ തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവര്‍ മടങ്ങി എത്തണം എന്നും നിര്‍ദേശമുണ്ട്.

അടുത്ത മണിക്കൂറുകളില്‍ ഈ തീവ്രന്യൂനമര്‍ദം ശ്രീലങ്കന്‍ തീരത്ത് കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.പിന്നീട് ഇത് കന്യാകുമാരി കടലിലേക്ക് എത്തുമെങ്കിലും കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയില്ല.എന്നാല്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളിലും മഴ തുടര്‍ന്നേക്കും

Web Title: Top news live updates february 01