Top News Live Updates: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ എല്‍ദോസ് പോളിന് 20 ലക്ഷം രൂപ പാരിതോഷികം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വെള്ളി മെഡല്‍ നേടിയ അബ്ദുള്ള അബുബക്കര്‍, എം ശ്രീശങ്കര്‍, പി ആര് ശ്രീജേഷ്, ട്രെസ്സ ജോളി, ചെസ്സ് ഒളിമ്പ്യാഡില്‍ മെഡല്‍ ജേതാവായ നിഹാല്‍ സരിന് എന്നിവര്‍ക്ക് 10 ലക്ഷം രൂപ വീതവും അനുവദിക്കും. നേരിയ വ്യത്യാസത്തിന് മെഡല്‍ നഷ്ടമായെങ്കിലും ചെസ് ഒളിമ്പിക്സില്‍ ശ്രദ്ധേയപങ്കാളിത്തം കാഴ്ചവച്ച എസ് എല്‍ നാരായണന് 5 ലക്ഷം രൂപയും പാരതോഷികമായി അനുവദിക്കാന്‍ തീരുമാനിച്ചു. എല്‍ദോസ് പോള്‍ , അബ്ദുള അബൂബക്കര്‍ , എം ശ്രീങ്കര്‍, ട്രെസ്സ ജോളി എന്നിവര്‍ക്ക് സ്പോര്‍ട്ട്സ് ക്വാട്ട നിയമനത്തിന് മറ്റിവെച്ച 50 തസ്തികകളില്‍ നിന്ന് നാല് ഒഴിവുകള്‍ നീക്കി വെച്ച് നിയമനം നല്‍കാനും തീരുമാനിച്ചു.
അഞ്ച് വയസുകാരനെ പീഡനത്തിനിരയാക്കി; പ്രതിക്ക് 25 വര്‍ഷം തടവും പിഴയും
അസം സ്വദേശിയായ അഞ്ച് വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 25 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ചെറിയതുറ ഫിഷര്‍മാന്‍ കോളനി, പുതുവല്‍പുത്തന്‍വീട്ടില്‍ മുത്തപ്പ(35)ന് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക ഇരയായ കുട്ടിക്ക് നല്‍കണമെന്ന് ജഡ്ജി ആജ് സുദര്ശന് വിധിയില്‍ പറഞ്ഞിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കണം. 2017 ഏപ്രില്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് കുടുംബം വലിയതുറ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന ഉത്തരവിന് സ്റ്റേ
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി 103 കോടി രൂപ സര്‍ക്കാര്‍ അനുവദിക്കണമെന്ന സിംഗിള്‍ ബഞ്ചുത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സാമ്പത്തിക സഹായം നല്കുന്നതില് ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്. കേസ് നാളെ വീണ്ടും പരിഗണിക്കും. സിംഗിള്‍ ബഞ്ചുത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട ബാധ്യതയില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.
വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് തീരശോഷണം മൂലം ക്യാമ്പുകളിൽ മാറിത്താമസിക്കേണ്ടി വന്ന കുടുംബങ്ങൾക്ക് ഓരോന്നിനും അവരുടെ പുനരധിവാസം വരെ പ്രതിമാസം 5500 രൂപ വീതം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനാവശ്യമായ തുക റവന്യു (ഡിസാസ്റ്റർ മാനേജ്മെന്റ്), മത്സ്യബന്ധനം, ധനകാര്യം എന്നീ വകുപ്പുകൾ അടിയന്തിരമായി കണ്ടെത്തി വിതരണം നടത്തും.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ എല്‍ദോസ് പോളിന് 20 ലക്ഷം രൂപ പാരിതോഷികം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വെള്ളി മെഡല്‍ നേടിയ അബ്ദുള്ള അബുബക്കര്‍, എം ശ്രീശങ്കര്‍, പി ആര് ശ്രീജേഷ്, ട്രെസ്സ ജോളി, ചെസ്സ് ഒളിമ്പ്യാഡില്‍ മെഡല്‍ ജേതാവായ നിഹാല്‍ സരിന് എന്നിവര്‍ക്ക് 10 ലക്ഷം രൂപ വീതവും അനുവദിക്കും. നേരിയ വ്യത്യാസത്തിന് മെഡല്‍ നഷ്ടമായെങ്കിലും ചെസ് ഒളിമ്പിക്സില്‍ ശ്രദ്ധേയപങ്കാളിത്തം കാഴ്ചവച്ച എസ് എല്‍ നാരായണന് 5 ലക്ഷം രൂപയും പാരതോഷികമായി അനുവദിക്കാന്‍ തീരുമാനിച്ചു. എല്‍ദോസ് പോള്‍ , അബ്ദുള അബൂബക്കര്‍ , എം ശ്രീങ്കര്‍, ട്രെസ്സ ജോളി എന്നിവര്‍ക്ക് സ്പോര്‍ട്ട്സ് ക്വാട്ട നിയമനത്തിന് മറ്റിവെച്ച 50 തസ്തികകളില്‍ നിന്ന് നാല് ഒഴിവുകള്‍ നീക്കി വെച്ച് നിയമനം നല്‍കാനും തീരുമാനിച്ചു.
രാജ്യത്തിന്റെ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ (2022-23) ആദ്യ പാദത്തിലെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 13.5 ശതമാനം ഉയര്‍ന്നതായി ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പുറത്തുവിട്ട താത്കാലിക കണക്കുകള്‍. 2021-22 ലെ ഇതേ പാദത്തില്‍ രാജ്യത്തിന്റെ ജിഡിപി 20.1 ശതമാനം വര്ദ്ധിച്ചരുന്നു.
വ്യവസായ സ്ഥാപനങ്ങളുടേയും പുതിയ പദ്ധതികളുടേയും മുന്നില്‍ കുത്താനുള്ളതല്ല രാഷ്ട്രീയപാര്‍ട്ടികളുടെ കൊടിയെന്ന് വ്യവസായ മന്ത്രി പി. രാജീവ്. തലശ്ശേരിയില്‍ വ്യവസായികളായ ദമ്പതിമാര്‍ നാടുവിട്ട സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ന്യായീകരണം ശരിയല്ല എന്നും പി. രാജീവ് നിയമസഭയില്‍ പറഞ്ഞു.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ അമ്മ പാവ്ലോ മൈനോ അന്തരിച്ചു. ഈ മാസം 27ന് ഇറ്റലിയായിരുന്നു അന്ത്യം. സംസ്കാരം നടന്നു. കഴിഞ്ഞ ആഴ്ച അമ്മയെ കാണാൻ സോണിയാ ഗാന്ധി ഇറ്റലിയിലേക്ക് പോയിരുന്നു. മെഡിക്കൽ ചെക്കപ്പിനായുള്ള യാത്രക്കിടെയായിരുന്നു സോണിയ അമ്മയെ സന്ദർശിച്ചത്. മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയക്കൊപ്പമുണ്ടായിരുന്നു.
അസം സ്വദേശിയായ അഞ്ച് വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 25 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ചെറിയതുറ ഫിഷര്‍മാന്‍ കോളനി, പുതുവല്‍പുത്തന്‍വീട്ടില്‍ മുത്തപ്പ(35)ന് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക ഇരയായ കുട്ടിക്ക് നല്‍കണമെന്ന് ജഡ്ജി ആജ് സുദര്ശന് വിധിയില്‍ പറഞ്ഞിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കണം.
കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയ വര്‍ഗീസിന്റെ ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് യുജിസി കോടതിയെ അറിയിച്ചു. ഇതോടെ അസോസിയേറ്റ് പ്രൊഫസറായി നിയമനം നേടാനുള്ള പ്രിയ വര്‍ഗീസിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി. പ്രിയ വര്‍ഗീസിന്റെ നിയമനത്തിനുള്ള സ്റ്റേ ഹൈക്കോടതി ഒരു മാസം കൂടി നീട്ടിയിട്ടുണ്ട്. അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ ഹൈക്കോടതി യുജിസിയുടെ നിലപാട് തേടിയിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ന് യുജിസിക്ക് വേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കോണ്‍സലാണ് ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കൊച്ചിയില്‍ പലയിടങ്ങളിലും വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. നെടുമ്പാശേരി വിമാനത്താവളത്തിന്റെ പരിസരം, കാലടി മേഖലകളിലാണ് നിലവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നാളെ (വ്യാഴാഴ്ച) വൈകിട്ട് മൂന്ന് മുതല്‍ എട്ട് വരെ വിമാനത്താവളത്തിന്റെ പരിസരത്തിലും കാലടി മേഖലയിലുമായിരിക്കും നിയന്ത്രണങ്ങള്‍. ദേശീയപാത 544 അത്താണി ജംഗ്ഷന് മുതല്‍ കാലടി മറ്റൂരിസ് എംസി റോഡ് വരെ വിമാനത്താവളത്തിന്റെ മുന്നിലൂടെയുള്ള റോഡില്‍ ഗതാഗതം പൂര്‍ണമായും നിരോധിക്കും.
വെള്ളിയാഴ്ച രാവിലെ 11 മുതല്‍ ഉച്ച തിരിഞ്ഞ് രണ്ട് വരെ വിമാനത്താവളത്തിന്റെ പരിസരത്ത് മാത്രവും നിയന്ത്രമുണ്ടായിരിക്കും. യാത്രകള്‍ക്കായി വിമാനത്താളത്തിലേക്ക് എത്തുന്നവര്‍ ഇതനുസരിച്ച് സമയം ക്രമീകരിച്ച് വേണം എത്താനെന്ന് റൂറല്‍ എസ് പി വിവേക് കുമാര്‍ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയുണ്ടായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. മധ്യ കേരളത്തില്‍ ഉച്ചയോടെ മഴ കനക്കുമെന്നും പുലര്‍ച്ചവരെ തുടരാനും സാധ്യതയുണ്ടെന്നാണ് പ്രവചനം. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള മേഖലകളില്‍ കൂടുതല്‍ മഴ ലഭിച്ചേക്കും. ദിവസങ്ങളായി പ്രതികൂല കാലാവസ്ഥയായതിനാല്‍ മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
ലഹരി വില്‍പ്പന നടത്തുന്നവരെ രണ്ട് വര്‍ഷം കരുതല്‍ തടങ്കലിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗം വര്‍ധിക്കുന്നത് ഗൗരവുമള്ള വിഷയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തയായ മാലദ്വീപ് സ്വദേശി ഫൗസിയ ഹസന് അന്തരിച്ചു. ശ്രീലങ്കയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 1994 നവംബര്‍ മുതല്‍ 1997 ഡിസംബര്‍ വരെ ജയില്‍വാസം അനുഭവിച്ചു.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി 103 കോടി രൂപ സര്‍ക്കാര്‍ അനുവദിക്കണമെന്ന സിംഗിള്‍ ബഞ്ചുത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സാമ്പത്തിക സഹായം നല്കുന്നതില് ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്. കേസ് നാളെ വീണ്ടും പരിഗണിക്കും. സിംഗിള്‍ ബഞ്ചുത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട ബാധ്യതയില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയുണ്ടായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഉച്ചയോടെ മഴ കനക്കുമെന്നും പുലര്‍ച്ചവരെ തുടരാനും സാധ്യതയുണ്ടെന്നാണ് പ്രവചനം. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള മേഖലകളില്‍ കൂടുതല്‍ മഴ ലഭിച്ചേക്കും. ദിവസങ്ങളായി പ്രതികൂല കാലാവസ്ഥയായതിനാല്‍ മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ സന്ദര്‍ശനത്തിന് പിന്നാലെ പിഡബ്യുഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് സ്ഥലം മാറ്റം. മന്ത്രിയെത്തിയപ്പോള്‍ ഓഫീസിലില്ലാതിരുന്ന അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കെതിരെയാണ് വകുപ്പുതല നടപടിയുണ്ടായത്.
പൂജപ്പുര അസിസ്റ്റന്റ് എന്‍ജിനീയര്‍ മംമ്ദയെ എറണാകുളത്തേക്കാണ് സ്ഥലം മാറ്റിയത്. അസിസ്റ്റന്റ് എന്‍ജിനീയര്‍ അനുമതി വാങ്ങാതെ ഓഫീസിൽ നിന്നും പോയതായി ചിഫ് എന്‍ജിനീയര്‍ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് സ്ഥലം മാറ്റം.