scorecardresearch
Latest News

Top News Highlights: ഗവര്‍ണര്‍ ഗവര്‍ണറായി പെരുമാറണം, അതിനപ്പുറത്തേക്ക് ഒരിഞ്ച് പോലും കടക്കാമെന്ന് വിചാരിക്കേണ്ട : മുഖ്യമന്ത്രി

Top News Live Updates: മാധ്യമങ്ങളെ സിന്‍ഡിക്കേറ്റ് എന്ന് വിളിച്ചില്ലേ എന്നത് എന്തോ വലിയ അപരാധമായിട്ടാണ് അദ്ദേഹം ചോദിച്ചത്.

Top News Highlights: ഗവര്‍ണര്‍ ഗവര്‍ണറായി പെരുമാറണം, അതിനപ്പുറത്തേക്ക് ഒരിഞ്ച് പോലും കടക്കാമെന്ന് വിചാരിക്കേണ്ട : മുഖ്യമന്ത്രി

Top News Highlights: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ ഗവര്‍ണറായി പെരുമാറണമെന്നും അതിനപ്പുറത്തേക്ക് ഒരിഞ്ച് പോലും കടക്കാമെന്ന് വിചാരിക്കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് ജില്ലാ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മാധ്യമങ്ങളെ സിന്‍ഡിക്കേറ്റ് എന്ന് വിളിച്ചില്ലേ എന്നത് എന്തോ വലിയ അപരാധമായിട്ടാണ് അദ്ദേഹം ചോദിച്ചത്. ആ കഥയിലേക്കൊന്നും ഞാന്‍ പോകുന്നില്ല. എന്നാല്‍ ആ പരിപ്പൊന്നും ഇവിടെ വേവില്ല. ആരോട് ഇറങ്ങിപ്പോകാന്‍ ആര് പറഞ്ഞു എന്നാണ്. ആരെയാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്. ഈ നാട്ടില്‍ അന്തസ്സോടെ പറയാന്‍ കഴിയുന്ന കാര്യങ്ങള്‍ പറയാന്‍ കഴിയുന്നവര്‍ തന്നെയാണ് ഞങ്ങള്‍. ആരോടും അപമര്യാദയായി പെരുമാറുന്നില്ല, അതിന്റെ ആവശ്യമില്ല. അത് മനസ്സിലാക്കണം. മെല്ലെ തോണ്ടിക്കളയാം എന്ന് വെച്ചാല്‍, ആ തോണ്ടലൊന്നും ഏശില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ഗവര്‍ണര്‍ എന്ന സ്ഥാനത്തിരിക്കുന്നതിന്റെ ഭാഗമായി നിങ്ങള്‍ക്കുള്ള അധികാരങ്ങളും പദവികളുമുണ്ട്. അത് വെച്ചു കൊണ്ട് പ്രവര്‍ത്തിച്ചു കൊള്ളണം. അതിനപ്പുറം ഒരിഞ്ച് കടക്കാമെന്ന് കരുതരുത്. സംസ്ഥാന സര്‍ക്കാര്‍ എന്താണ് നിങ്ങളെ ഉപദേശിക്കുന്നത് അതനുസരിച്ച് കാര്യങ്ങള്‍ ചെയ്യുക എന്നതാണ് അതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗവ‍ർണറുടെ അന്ത്യശാസനം തള്ളി എംജി സ‍ർവകലാശാല വൈസ് ചാൻസല‍ർ

കോട്ടയം: ​ഗവ‍ർണറുടെ അന്ത്യശാസനം തള്ളി എംജി സ‍ർവകലാശാല വൈസ് ചാൻസല‍ർ ഡോ.സാബു തോമസ്. ഇന്ന് രാജിയില്ലെന്ന് ​സാബു തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഗവർണറുടെ കത്തിനെ കുറിച്ച് പഠിച്ച ശേഷം തീരുമാനം എടുക്കും. മന്ത്രിയുമായി സംസാരിച്ചിട്ടില്ല. പ്രശ്നങ്ങൾ പരിഹരിക്കും. ​ഗവ‍ർണറുടെ നിർദ്ദേശത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നും എംജി സ‍ർവകലാശാല വൈസ് ചാൻസല‍ർ പറഞ്ഞു.

Live Updates
21:19 (IST) 24 Oct 2022
സര്‍ക്കാരിന്റെ സ്വജനപക്ഷ നിലപാടിന് അനുകൂല നിലപാട്, ഗവര്‍ണറുടെ കൈകളും ശുദ്ധമല്ല : കെ.സുധാകരന്‍

യുജിസി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി നിയമനം ലഭിച്ച വൈസ് ചാന്‍സിലര്‍മാര്‍ രാജിവെയ്ക്കണമെന്ന ഗവര്‍ണറുടെ നടപടി സ്വാഗതാര്‍ഹമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വിസി നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞു. വ്യവസ്ഥകള്‍ ലംഘിച്ച് വിസിമാര്‍ക്ക് നിയമനം നല്‍കിയതില്‍ ഗവര്‍ണ്ണര്‍ക്കും പങ്കുണ്ട്.കണ്ണൂര്‍,കാലടി സര്‍വകലാശാലകളിലെ വിസി നിയമനം തെറ്റാണെന്ന് അറിഞ്ഞിട്ടും ഗവര്‍ണ്ണര്‍ സര്‍ക്കാരിന് വഴങ്ങി.സ്വന്തം ജില്ലയിലെ വിസി നിയമനത്തില്‍ മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിച്ച ഗവര്‍ണ്ണറുടെ നടപടി അനുചിതം തന്നെയാണ്. ഭരണഘടനാ ഉന്നതപദവിയിലിരിക്കുന്ന ഗവര്‍ണ്ണര്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത നടപടിയാണതെന്നും സുധാകരന്‍ പറഞ്ഞു.

20:42 (IST) 24 Oct 2022
ഗവര്‍ണര്‍ ഗവര്‍ണറായി പെരുമാറണം, അതിനപ്പുറത്തേക്ക് ഒരിഞ്ച് പോലും കടക്കാമെന്ന് വിചാരിക്കേണ്ട : മുഖ്യമന്ത്രി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ ഗവര്‍ണറായി പെരുമാറണമെന്നുംഅതിനപ്പുറത്തേക്ക് ഒരിഞ്ച് പോലും കടക്കാമെന്ന് വിചാരിക്കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് ജില്ലാ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മാധ്യമങ്ങളെ സിന്‍ഡിക്കേറ്റ് എന്ന് വിളിച്ചില്ലേ എന്നത് എന്തോ വലിയ അപരാധമായിട്ടാണ് അദ്ദേഹം ചോദിച്ചത്. ആ കഥയിലേക്കൊന്നും ഞാന്‍ പോകുന്നില്ല. എന്നാല്‍ ആ പരിപ്പൊന്നും ഇവിടെ വേവില്ല. ആരോട് ഇറങ്ങിപ്പോകാന്‍ ആര് പറഞ്ഞു എന്നാണ്. ആരെയാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്. ഈ നാട്ടില്‍ അന്തസ്സോടെ പറയാന്‍ കഴിയുന്ന കാര്യങ്ങള്‍ പറയാന്‍ കഴിയുന്നവര്‍ തന്നെയാണ് ഞങ്ങള്‍. ആരോടും അപമര്യാദയായി പെരുമാറുന്നില്ല, അതിന്റെ ആവശ്യമില്ല. അത് മനസ്സിലാക്കണം. മെല്ലെ തോണ്ടിക്കളയാം എന്ന് വെച്ചാല്‍, ആ തോണ്ടലൊന്നും ഏശില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

19:18 (IST) 24 Oct 2022
ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തിലെത്തും

ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തിലെത്തും. ബ്രിട്ടനില്‍ ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രിയായിരുന്ന ലിസ് ട്രസിന് പകരമാണ് സുനക്ക് ചുമതലയേല്‍ക്കുന്നത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിന് ആവശ്യമായ 100 എംപിമാരുടെ പിന്തുണ ലഭിക്കാത്തതിനാല്‍ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ഹൗസ് ഓഫ് കോമണ്‍സ് നേതാവ് പെനി മോര്‍ഡന്റും പിന്മാറിയിരുന്നു.

18:28 (IST) 24 Oct 2022
വിസിമാര്‍ക്ക് തത്കാലം തുടരാം, രാജി ആവശ്യപ്പെട്ടുള്ള ഗവര്‍ണറുടെ നടപടി ശരിയായില്ലെന്ന് ഹൈക്കോടതി

രാജിവയ്ക്കണമെന്നാവശ്യപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കത്തിനെതിരെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. വിസിമാര്‍ക്ക് തത്കാലം തുടരാമെന്നും ചാന്‍സലര്‍ പുതിയ തീരുമാനം എടുക്കുന്നത് വരെ തുടരാമെന്നും കോടതി പറഞ്ഞു. രാജി വെയക്കാത്ത വിസി മാര്‍ക്ക് വിശദീകരണം നല്‍കാന്‍ പത്ത് ദിവസം ഗവര്‍ണര്‍ സമയം നല്‍കിയിരുന്നു. READMORE

17:43 (IST) 24 Oct 2022
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി കാനം രാജേന്ദ്രന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അധികാരം ഇല്ലാത്ത കാര്യങ്ങളാണ് ഗവര്‍ണര്‍ ചെയ്യുന്നത്. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ ഒഴിവാക്കുന്ന കാര്യം എല്‍ഡിഎഫ് ഗൗരവമായി ആലോചിക്കുമെന്നും കാനം പ്രതികരിച്ചു. 

16:23 (IST) 24 Oct 2022
വിസിമാര്‍ രാജി നിഷേധിച്ചതിന് പിന്നില്‍ സര്‍ക്കാര്‍; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍

സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെയും വൈസ് ചാന്‍സര്‍മാരോട് രാജിവെക്കാനുള്ള തന്റെ നിര്‍ദേശം നിഷേധിച്ചതിന് പിന്നില്‍ സര്‍ക്കാരെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാധ്യമ വാര്‍ത്തകള്‍ ചൂണ്ടികാണിച്ചായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം. വിസിമാര്‍ രാജി വെക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി വാര്‍ത്ത വന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

മാധ്യമങ്ങളോട് സുപ്രീംകോടതി വിധി പാമര്‍ശിച്ചാണയിരുന്നു ഗവര്‍ണറുടെ പ്രതികരണം. വിസി നിയമത്തിന്റെ രീതിയാണ് സുപ്രീംകോടതി പരാമര്‍ശിച്ചത്. ഇതനുസരിച്ചാണ് നടപടികള്‍ എടുത്തതെന്നും ഗവര്‍ണര്‍ പറഞ്ഞു. രാജി വെയക്കാത്ത വൈസ് ചാന്‍സലറമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതായും ഗവര്‍ണര്‍ വ്യക്തമാക്കി. മാധ്യമങ്ങളോട് ബഹുമാനം മാത്രമാണെന്നും എന്നും അത്തരം നിലപാടാണ് താന്‍ സ്വീകരിച്ചിട്ടുള്ളതെന്നും ഗവര്‍ണര്‍ വിശദീകരിച്ചു. READ MORE

14:26 (IST) 24 Oct 2022
ഗവര്‍ണറുടെ രാജി ആവശ്യം ചോദ്യം ചെയ്ത് ഹര്‍ജി; വൈകീട്ട് നാലിന് കേസ് പരിഗണിക്കും

സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെയും വൈസ് ചാന്‍സര്‍മാരോട് രാജിവെക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശത്തിനെതിരെ വിസിമാരുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഗവര്‍ണറുടെ രാജി ആവശ്യം ചോദ്യം ചെയ്തുകൊണ്ടാണ് ഹര്‍ജി. വൈകീട്ട് നാല് മണിക്ക് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് കേസ് പരിഗണിക്കുന്നത്.

14:18 (IST) 24 Oct 2022
പ്രതിപക്ഷ നേതാവ് ഗവർണറെ പിന്തുണച്ചതിൽ അത്ഭുതമെന്ന് പി.രാജീവ്

സർവകലാശാല വിസിമാരുടെ രാജി ആവശ്യപ്പെട്ടതിലെ നിയമവശങ്ങൾ കേരള ഹൈക്കോടതി തീരുമാനിക്കട്ടെയെന്ന് സംസ്ഥാന നിയമ മന്ത്രി പി രാജീവ്. പൊതു താത്പര്യ ഹർജികൾ അല്ലെങ്കിൽ ഒരു കേസിലെ വിധി അതിന് മാത്രമാണ് ബാധകം. കോടതിയുടെ അധികാരത്തിലേക്ക് ചാൻസലർ കടന്നുകയറിയതായി കാണുന്നു. ചാൻസലർക്ക് ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ അധികാരമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

13:33 (IST) 24 Oct 2022
ഗവർണർ അനാഥനല്ല, ഭീഷണി വേണ്ടെന്ന് കെ.സുരേന്ദ്രൻ

കേരള സാങ്കേതിക സർവകലാശാല വിസി നിയമനത്തിലെ സുപ്രീം കോടതി വിധി അന്തിമമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമം നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. ചാൻസലറുടെ അധികാരത്തിൽ കടന്നുകയറുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗവർണർ അനാഥനല്ല. ജനങ്ങൾ എല്ലാം കാണുന്നുണ്ട്. അതുകൊണ്ട് ഭീഷണി വേണ്ട. അധികാരം രാജഭരണമല്ലെന്നും ഇനി മൂന്ന് കൊല്ലമേയുള്ളൂവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

12:56 (IST) 24 Oct 2022
ഗവ‍ര്‍ണ‍ര്‍ സര്‍ക്കാര്‍ പോര് ഭരണ പ്രതിസന്ധി ഉണ്ടാക്കില്ലെന്ന് സ്പീക്കര്‍ എ.എൻ.ഷംസീര്‍

ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ ഭരണ പ്രതിസന്ധി ഉണ്ടാക്കില്ലെന്ന് സ്പീക്കർ എ എൻ ഷംസീർ. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും സ്പീക്കർ പറഞ്ഞു.

11:19 (IST) 24 Oct 2022
സിമാരോട് രാജിവെക്കാൻ പറയാനോ പുറത്താക്കാനോ ഗവർണർക്ക് അധികാരമില്ല: മുഖ്യമന്ത്രി

സർവകലാശാല നിയമത്തിൽ വി.സിമാരെ പിരിച്ചുവിടാൻ നിയമമില്ല. അതുകൊണ്ടുതന്നെ കേരളത്തിലെ ഗവർണർക്ക് നിയമപരമായി അധികാരമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

11:18 (IST) 24 Oct 2022
ഗവർണറുടെ അന്ത്യശാസനം:രാജിക്കത്ത് നൽകാതെ വിസിമാർ,

രാജിവയ്ക്കണമെന്ന ഗവർണറുടെ അന്ത്യശാസനം 11.30ന് തീരാനിരിക്കെ വൈസ് ചാൻസലർമാർ ആരും തന്നെ ഇതുവരെ രാജിക്കത്ത് നൽകിയിട്ടില്ല. മാത്രവുമല്ല ഗവർണർക്കെതിരെ നിയമപരമായി നീങ്ങാനാണ് 9 വിസിമാരുടേയും തീരുമാനം.

10:35 (IST) 24 Oct 2022
കിളികൊല്ലൂരിലുണ്ടായത് ഒറ്റപ്പെട്ട സംഭവം, പൊലീസിന്റെ മതിപ്പും വിശ്വാസവും തകർക്കുന്നത്: സിപിഎം ജില്ലാ സെക്രട്ടറി

കിളിക്കൊല്ലൂരിൽ സൈനികന് പൊലീസ് മർദനമേറ്റ സംഭവത്തിൽ പ്രതികരണവുമായി സിപിഎം ജില്ലാ സെക്രട്ടറി എസ്.സുദേവൻ. പൊലീസിന്റെ മതിപ്പും വിശ്വാസവും തകർക്കുന്ന ഒറ്റപ്പെട്ട സംഭവമാണിത്. സത്യസന്ധമായ അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ നിയമ നടപടിയെടുക്കണം. ഈ മാസം 27 ന് ഇതുസംബന്ധിച്ച് സിപിഎം മൂന്നാം കുറ്റിയിൽ വിശദീകരണ യോഗം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

10:35 (IST) 24 Oct 2022
ഗവർണറുടെ അന്ത്യശാസനം നിയമപരമായി നേരിടാൻ സർക്കാർ

സംസ്ഥാനത്തെ ഒമ്പത് വൈസ് ചാന്‍സലര്‍മാര്‍ രാജിവയ്ക്കണമെന്ന ഗവർണറുടെ അന്ത്യശാസനത്തെ നിയമപരമായി നേരിടാൻ സർക്കാർ. ഭരണഘടനാ വിദഗ്ധരുമായി ആലോചിച്ച് കോടതിയെ സമീപിക്കാനാണ് സർക്കാർ നീക്കം. ഗവർണറുടെ തീരുമാനം പരീക്ഷകളെ അടക്കം ബാധിച്ചേക്കുമെന്ന് കോടതിയെ ബോധിപ്പിക്കും.

Web Title: Top news live updates 24 october 2022