scorecardresearch

Top News Highlights: വട്ടവടയിൽ വീണ്ടും ഉരുൾപൊട്ടലും മണ്ണിടിച്ചിലും

Top News Highlights: അപകടത്തിൽ ഒരു വീട് ഭാഗികമായി മണ്ണിനടിയിലായി. എന്നാൽ ആളപായമില്ല

Top News Highlights: വട്ടവടയിൽ വീണ്ടും ഉരുൾപൊട്ടലും മണ്ണിടിച്ചിലും

Top News Highlights: ഇടുക്കി: മൂന്നാർ വട്ടവട റോഡിലെ പുതുക്കടിയിൽ വീണ്ടും ഉരുൾപൊട്ടി. ഇന്നലെ ഉരുൾപൊട്ടിയ സ്ഥലത്ത് തന്നെയാണ് ഇന്ന് വീണ്ടും ഉരുൾപൊട്ടലുണ്ടായത്. അപകടത്തിൽ ഒരു വീട് ഭാഗികമായി മണ്ണിനടിയിലായി. എന്നാൽ ആളപായമില്ല.

യാത്രാവിലക്ക് ഇന്നവസാനിക്കും, ഇൻഡി​ഗോയിലേക്ക് ഇനിയില്ലെന്ന് ഇ.പി. ജയരാജൻ

എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന് ഇൻഡിഗോ വിമാന കമ്പനി ഏർപ്പെടുത്തിയ വിലക്ക് ഇന്ന് അവസാനിക്കും. വിലക്ക് നീങ്ങുമെങ്കിലും ഇൻഡിഗോയിൽ ഇനി യാത്ര ചെയ്യില്ലെന്ന നിലപാടിലാണ് ജയരാജൻ. വിമാനത്തിൽ നടന്ന അസാധാരണ പ്രതിഷേധങ്ങളുടെ പേരിലാണ് ഇ.പി.ജയരാജനും യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇൻഡിഗോ വിലക്കേര്‍പ്പെടുത്തിയത്.

Live Updates
21:45 (IST) 7 Aug 2022
മഴ: അഞ്ച് ജില്ലകളിലെ സ്കൂളുകള്‍ക്ക് നാളെ പ്രദേശിക അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിലും മഴക്കെടുതിയല്‍ നിന്നും പലമ മേഖലകളും കരകയറാത്ത പശ്ചാത്തലത്തിലും അഞ്ച് ജില്ലകളിലെ സ്കൂളുകള്‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടങ്ങള്‍. ആലപ്പുഴ, ഇടുക്കി, തൃശൂര്‍, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കായിരിക്കും നാളെ (08-08-2022, തിങ്കള്‍) അവധി.

20:40 (IST) 7 Aug 2022
അടുത്ത മണിക്കൂറുകളില്‍ 13 ജില്ലകളില്‍ മഴ

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

19:23 (IST) 7 Aug 2022
മഴ: നാല് ജില്ലകളിലെ സ്കൂളുകള്‍ക്ക് നാളെ പ്രദേശിക അവധി

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിലും മഴക്കെടുതിയല്‍ നിന്നും പലമ മേഖലകളും കരകയറാത്ത പശ്ചാത്തലത്തിലും നാല് ജില്ലകളിലെ സ്കൂളുകള്‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടങ്ങള്‍. ഇടുക്കി, തൃശൂര്‍, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കായിരിക്കും നാളെ (08-08-2022, തിങ്കള്‍) അവധി.

18:53 (IST) 7 Aug 2022
യുഎഇയില്‍ വരും ആഴ്ചകളില്‍ ഭക്ഷ്യ വസ്തുക്കളുടെ വിലയില്‍ ഗണ്യമായ കുറവുണ്ടായേക്കുമെന്ന് വ്യാപാരികള്‍

യുഎഇയില്‍ വരുന്ന ആഴ്ചകളില്‍ ഭക്ഷ്യ വസ്തുക്കളുടെ വിലയില്‍ ഗണ്യമായ കുറവുണ്ടായേക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. ഇന്ധന വില കുറയുകയും ആഗോള ചരക്ക് വിലയിലെ ഇടിവ്, ചില വസ്തുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ചെയ്തതാണ് വിലക്കുറവിന്റെ കാരണം.

https://malayalam.indianexpress.com/overseas/food-prices-in-the-uae-are-expected-to-drop-substantially-in-the-coming-weeks-682443/

18:15 (IST) 7 Aug 2022
കേന്ദ്രം ഫെഡറലിസത്തിന് വെല്ലുവിളിയാകരുത്: പിണറായി വിജയന്‍

ന്യൂഡൽഹി: കേന്ദ്രം ഫെഡറലിസത്തിന് വെല്ലുവിളിയാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൺകറന്റ് ലിസ്റ്റിലെ വിഷയങ്ങളിൽ സംസ്ഥാനവുമായി കൂടിയാലോചന വേണമെന്നും നീതി ആയോഗിന്റെ ഏഴാമത് ഗവേണിംഗ് കൗൺസിൽ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ ഇരുത്തിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

https://malayalam.indianexpress.com/kerala-news/centre-should-not-be-a-challenge-to-federalism-pinarayi-vijayan/

17:09 (IST) 7 Aug 2022
പ്രതിപക്ഷ നേതാവ് മരണത്തപ്പോലും രാഷ്ട്രീവത്കരിക്കുന്നെന്ന് മന്ത്രി റിയാസ്

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മരണത്തെപ്പോലും രാഷ്ട്രീയ നേട്ടമാക്കാന്‍ ശ്രമിക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാണ്. നെടുമ്പാശേരിയില്‍ കുഴിയില്‍ വീണ് യാത്രക്കാരന്‍ മരിച്ച സംഭവം ദൗര്‍ഭാഗ്യകകരമാണ്. എൻഎച്ച്എഐ ഉദ്യോഗസ്ഥര്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞത് തെറ്റാണ്. മഴക്കാലത്തിന് മുന്‍പ് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെന്ന ആരോപണങ്ങളും മന്ത്രി തള്ളി

15:56 (IST) 7 Aug 2022
എസ്എസ്എല്‍വി വിക്ഷേപണം വിജയിച്ചില്ല: ഉപഗ്രഹങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനായില്ലെന്ന് ഐഎസ്ആര്‍ഒ

ഇന്ത്യയുടെ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ പേടകമായ എസ്എസ്എല്‍വി (എസ്എശ്എല്‍വി-ഡി1) വിക്ഷേപണം വിജയിച്ചെല്ലെന്ന് ഐഎസ്ആര്‍ഒ. എസ്എസ്എൽവി വഹിച്ചിരുന്ന രണ്ട് ഉപഗ്രഹങ്ങളെയും ഉദ്ദേശിച്ച ഭ്രമണപഥത്തിൽ എത്തിക്കാന്‍ സാധിച്ചില്ല. ഉപഗ്രഹങ്ങള്‍ പ്രവർത്തനക്ഷമമാകില്ലെന്നും ഐഎസ്ആർഒ വ്യക്തമാക്കി. സംഭവിച്ചതെന്തെന്ന് വിശകലനം ചെയ്ത് എസ്എസ്എൽവി-ഡി2 വുമായി ഐഎസ്ആര്‍ഒ എത്തുമെന്ന് ട്വീറ്റ് വ്യക്തമാക്കുന്നു.

15:04 (IST) 7 Aug 2022
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തിനു മുകളിലായി രൂപപ്പെട്ട ന്യൂനമർദം അടുത്ത 48 മണിക്കൂറിനുള്ളിൽ പടിഞ്ഞാറു – വടക്കു പടിഞ്ഞാറു ദിശയിൽ ഒഡിഷ – ഛത്തിസ്‌ഗർ മേഖലയിലുടെ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യൂനമര്‍ദമാകാന്‍ സാധ്യതയുണ്ട്. മധ്യ കിഴക്കൻ അറബിക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നതിനാലാണ് സംസ്ഥാനത്ത് മഴ കനക്കുക.

14:39 (IST) 7 Aug 2022
ദേശീയ കുഴിയാണേലും സംസ്ഥാന കുഴിയാണേലും മരിക്കുന്നത് മനുഷ്യരാണെന്ന് സതീശൻ

ആലുവയിൽ ദേശീയ പാതയിലെ അപകടത്തിൽ നാഷണൽ ഹൈവേ അതോരിറ്റിയെ കുറ്റപ്പെടുത്തിയ, മന്ത്രി മുഹമ്മദ് റിയാസിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. നിരത്തിലെ കുഴികളിൽ സ്വന്തം വകുപ്പിലെ കെടുകാര്യസ്ഥത മറച്ചുപിടിക്കാനാണ് മുഹമ്മദ് റിയാസിന്റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ദേശീയ കുഴിയായാലും സംസ്ഥാന കുഴിയാണെങ്കിലും മരിക്കുന്നത് മനുഷ്യർ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.

14:02 (IST) 7 Aug 2022
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

07-08-2022: കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട് ,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

08-08-2022: കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

09-08-2022: കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

10-08-2022: തൃശൂർ, പാലക്കാട്, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

11-08-2022: മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

12:13 (IST) 7 Aug 2022
ഗവർണർ-സർക്കാർ പോര്: 11 ഓർഡിനൻസുകളിൽ ഒപ്പിടാതെ ഗവർണർ

ഓർഡിനൻസുകളിൽ) ഒപ്പിടാതെ സർക്കാരിനെ സമ്മർദത്തിലാക്കി ഗവർണർ. ലോകയുക്ത ഓർഡിനൻസ് അടക്കം 11 ഓർഡിനൻസുകളിൽ ആണ് ഗവർണർ തീരുമാനം എടുക്കാത്തത്. ഈ ഓർഡിനൻസുകളുടെ കാലാവധി നാളെ തീരാനിരിക്കെ സർക്കാർ വെട്ടിലാണ്.

11:36 (IST) 7 Aug 2022
കുഴിയില്‍ വീണ വാഹനം അപകടത്തില്‍പ്പെട്ട് മരണം: ഇടിച്ച വാഹനം കണ്ടെത്തിയില്ല

സ്‌കൂട്ടര്‍ ദേശീയപാതയിലെ കുഴിയില്‍വീണതിനെത്തുടര്‍ന്ന് അപകടത്തില്‍പ്പെട്ട് മരിച്ച ഹാഷിമിന്റെ ദേഹത്തുകൂടി കയറിയിറങ്ങിയ വാഹനം പോലീസിന് കണ്ടെത്താനായില്ല. ഇതിനുവേണ്ടി ദേശീയപാതയിലെ ക്യാമറകള്‍ പരിശോധിച്ചിട്ടും ഫലമുണ്ടായില്ല. അങ്കമാലിക്കടുത്ത് അത്താണിയിലാണ് വെള്ളിയാഴ്ച രാത്രി അപകടമുണ്ടായത്. ദേശീയ പാതയില്‍ സ്‌കൂട്ടര്‍ കുഴിയില്‍ വീണതിനെ തുടര്‍ന്ന് റോഡിന് എതിര്‍വശത്തേക്ക് തെറിച്ച് വീണ ഹാഷിമിന്റെ ശരീരത്തിലൂടെ വാഹനം കയറി ഇറങ്ങുകയായിരുന്നു

10:31 (IST) 7 Aug 2022
ഇടുക്കി ഡാം തുറന്നു, പെരിയാർ തീരത്ത് ജാഗ്രത നിർദേശം

വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ട് തുറന്നു. റെഡ് അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡാം തുറന്നത്. ചട്ടപ്രകാരം മൂന്ന് തവണ സൈറണ് മുഴക്കിയ ശേഷം രാവിലെ പത്ത് മണിയോടെയാണ് ഡാം തുറന്നത്. ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ 70 സെൻറീമീറ്റ‍‍ർ ഉയർത്തി. ഇപ്പോൾ അൻപത് ഘനമീറ്റർ വെള്ളം പെരിയാറിലേക്ക് ഒഴുക്കി വിടുകയാണ്. ഡാം തുറന്ന സാഹചര്യത്തിൽ പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

10:27 (IST) 7 Aug 2022
മുല്ലപ്പെരിയാർ ഡാമിൽ നിന്നും ഒഴുകി വിടുന്ന ജലത്തിൻ്റെ അളവ് വർധിപ്പിച്ചു

ജലനിരപ്പ്   ഉയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിൽ നിലവിൽ തുറന്നിരിക്കുന്ന 10 ഷട്ടറുകൾക്ക് പുറമേ മൂന്ന് ഷട്ടറുകൾ കൂടി തുറന്ന് അധികമായി ജലം ഒഴുകി വിടുമെന്ന് തമിഴ്നാട് സർക്കാർ കേരളത്തെ അറിയിച്ചു. സ്പിൽവേയിലൂടെ വരുന്ന ജലത്തിൻ്റെ അളവ് കൂട്ടിയ  സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

09:47 (IST) 7 Aug 2022
കുട്ടനാട്ടിൽ വീണ്ടും മടവീഴ്ച: 1500ഏക്കറിലെ കൃഷി നശിച്ചു

കുട്ടനാട്ടിൽ വീണ്ടും മടവീഴ്ച. ചമ്പക്കുളത്താണ് രണ്ട് പാടങ്ങളിലായി ഇന്ന് മട വീണത്. ഇതോടെ രണ്ട് ദിവസങ്ങളിലായി കുട്ടനാട്ടിൽ നാല് പാടശേഖരങ്ങളിലാണ് മടവീഴ്ച ഉണ്ടായത്. ചക്കങ്കരി അറുനൂറ് പാടത്തുണ്ടായ മട വീഴ്ചയിൽ പാടത്തിന്റെ പുറം ബണ്ടിൽ താമസിക്കുന്ന മുപ്പത്തഞ്ചിൽ ചിറ ജയന്റെ വീട് തകർന്നു. 

09:17 (IST) 7 Aug 2022
വട്ടവടയിൽ വീണ്ടും ഉരുൾപൊട്ടലും മണ്ണിടിച്ചിലും; രണ്ട് വീടുകൾ മണ്ണിനടിയിലായി

മൂന്നാർ വട്ടവട റോഡിലെ പുതുക്കടിയിൽ വീണ്ടും ഉരുൾപൊട്ടി. ഇന്നലെ ഉരുൾപൊട്ടിയ സ്ഥലത്ത് തന്നെയാണ് ഇന്ന് വീണ്ടും ഉരുൾപൊട്ടലുണ്ടായത്. അപകടത്തിൽ ഒരു വീട് ഭാഗികമായി മണ്ണിനടിയിലായി. എന്നാൽ ആളപായമില്ല.

08:49 (IST) 7 Aug 2022
മൂന്നാർ ഗ്യാപ്പ് റോഡില്‍ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു

മൂന്നാർ ഗ്യാപ്പ് റോഡില്‍ വീണ്ടും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയില്‍ ദേവികുളം ഗ്യാപ്പ് റോഡിലാണ് മണ്ണിടിഞ്ഞത്. രാത്രി ഒന്‍പത് മണിയോടെയാണ് വന്‍തോതില്‍ മണ്ണിടിഞ്ഞത്.

08:46 (IST) 7 Aug 2022

കെഎസ്ആർടിസി ബസ് സർവീസുകൾ ഇന്ന് ഭാഗികമായി നിലയ്ക്കും. ഇന്ന് ഉച്ചവരെ ഓർഡിനറി ബസുകളും ഭാഗികമായി ദീർഘദൂര ബസുകളും സ‍ർവീസ് നടത്തില്ല. തിരക്ക് അനുസരിച്ച് സൂപ്പ‍ർ ക്ലാസ് സ‍ർവീസുകൾ നടത്താനാണ് നിർദേശം. ഉച്ചയ്ക്കുശേഷം സർവീസുകൾ സാധാരണ നിലയിലേക്ക് എത്തും. Read More

08:46 (IST) 7 Aug 2022
മഴ തുടരുന്നു; ഇടുക്കി ഡാം ഇന്ന് തുറക്കും, എട്ടു ജില്ലകളിൽ യെല്ലോ അല‍ർട്ട്

സംസ്ഥാനത്ത് ഇന്നും മഴ തുടരും. അടുത്ത മൂന്നു മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്‌, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. Read More

08:45 (IST) 7 Aug 2022
യാത്രാവിലക്ക് ഇന്നവസാനിക്കും, ഇൻഡി​ഗോയിലേക്ക് ഇനിയില്ലെന്ന് ഇ.പി. ജയരാജൻ

എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന് ഇൻഡിഗോ വിമാന കമ്പനി ഏർപ്പെടുത്തിയ വിലക്ക് ഇന്ന് അവസാനിക്കും. വിലക്ക് നീങ്ങുമെങ്കിലും ഇൻഡിഗോയിൽ ഇനി യാത്ര ചെയ്യില്ലെന്ന നിലപാടിലാണ് ജയരാജൻ. വിമാനത്തിൽ നടന്ന അസാധാരണ പ്രതിഷേധങ്ങളുടെ പേരിലാണ് ഇ.പി.ജയരാജനും യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇൻഡിഗോ വിലക്കേര്‍പ്പെടുത്തിയത്.

Web Title: Top news live updates 07 august 2022 kerala