scorecardresearch

Top News Highlights: 'രാഹുലിന്റെ വാദം തെറ്റ്, ബഫര്‍ സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കി'

ഇന്ന് വയനാട്ടിലെത്തിയ രാഹുല്‍ ബഫര്‍ സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ട് ഒരുമാസമായിട്ടും മറുപടി ലഭിച്ചില്ലെന്ന് ആരോപിച്ചിരുന്നു

ഇന്ന് വയനാട്ടിലെത്തിയ രാഹുല്‍ ബഫര്‍ സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ട് ഒരുമാസമായിട്ടും മറുപടി ലഭിച്ചില്ലെന്ന് ആരോപിച്ചിരുന്നു

author-image
WebDesk
New Update
Rain updates, Pinarayi Vijayan

Top News Highlights: ബഫര്‍ സോണ്‍ വിഷയം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ കത്തിന് മറുപടി നല്‍കിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസറിയിച്ചു. രാഹുൽ ഗാന്ധി ബഫർ സോൺ വിഷയത്തിൽ 2022 ജൂൺ എട്ടിന് മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് 2022 ജൂൺ 13 ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിക്കുകയുണ്ടായി. 2022 ജൂണ്‍ 23 ന് മുഖ്യമന്ത്രി കത്തിലൂടെ രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കിയിട്ടുണ്ട്.

Advertisment

സുപ്രീം കോടതി വിധിക്ക് ശേഷം ബഫർ സോൺ വിഷയത്തിൽ ഉയർന്ന എല്ലാ ആശങ്കകളും മതിയായ നടപടികളിലൂടെ പരിഹരിക്കുമെന്ന് ഉറപ്പ് നൽകുകയും വരുന്ന പാർലമെന്‍റ് സമ്മേളനത്തിൽ ഈ വിഷയം ഉന്നയിക്കണമെന്ന് അദ്ദേഹത്തോട് കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തതായി പ്രസ്താവനയില്‍ പറയുന്നു. ഇന്ന് വയനാട്ടിലെത്തിയ രാഹുല്‍ ബഫര്‍ സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ട് ഒരുമാസമായിട്ടും മറുപടി ലഭിച്ചില്ലെന്ന് ആരോപിച്ചിരുന്നു

കല്‍പ്പറ്റയിലുള്ള എംപി ഓഫീസ് ആക്രമിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് രാഹുല്‍ ഗാന്ധി. ആക്രമിക്കപ്പെട്ട ഓഫീസിലെത്തി സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം."ആക്രമിച്ചത് വയനാട് എംപിയുടെ ഓഫീസല്ല, വയനാട്ടിലെ ജനങ്ങളുടെ ഓഫീസാണ്. നിരുത്തരവാദപരമായ നടപടിയാണ് ഉണ്ടായതെങ്കിലും ചെയ്തത് കുട്ടികളാണ്. അവരോട് പരിഭവമില്ല, മറക്കാവുന്നതേയുള്ളു. പക്ഷെ അക്രമം ഒന്നിനും പരിഹാരമല്ല," രാഹുല്‍ കൂട്ടിച്ചേര്‍ത്തു.


  • 21:56 (IST) 01 Jul 2022
    മണിപ്പൂര്‍ മണ്ണിടിച്ചിലില്‍ മരണം 16 ആയി

    മണിപ്പൂരിലെ നോനി ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ എട്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 16 ആയി ഉയര്‍ന്നു. നിരവധി പേർ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.


  • 21:22 (IST) 01 Jul 2022
    മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക

    കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) ഇന്ന് രാത്രി മുതൽ ഞായറാഴ്ച രാത്രി 11.30 വരെ 3.3 മുതൽ 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

    1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

    2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

    3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.


  • 21:17 (IST) 01 Jul 2022
    ബലാത്സംഗ അതിജീവിതയായ 15 വയസുള്ള ഭിന്നശേഷിക്കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ച് കോടതി

    ബലാത്സംഗ അതിജീവിതയായ ഭിന്നശേഷിക്കാരിയായ പതിനഞ്ചുകാരിക്കു ഗര്‍ഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ച് ഗുജറാത്ത് ഹൈക്കോടതി. 30 ആഴ്ചത്തെ ഗര്‍ഭം അവസാനിപ്പിക്കുന്നത് അഭികാമ്യമല്ലെന്ന മെഡിക്കല്‍ വിദഗ്ധരുടെ അഭിപ്രായത്തെത്തുടര്‍ന്നാണു കോടതി ഉത്തരവ്.

    ആദിവാസി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി ജന്മനാ മൂകയാണ്. മാനസികനിലയും മോശമാണ്. കുട്ടിയുടെ അമ്മ വിധവയും കുടുംബത്തിന്റെ ഏക അത്താണിയുമാണ്. ഇവര്‍ വൈകിയാണു പ്രായപൂര്‍ത്തിയാകാത്ത മകള്‍ ഗര്‍ഭിണിയാണെന്നു മനസിലാക്കിയത്. തുടര്‍ന്ന് ധനേര പൊലീസ് സ്‌റ്റേഷനില്‍ ജൂണില്‍ പരാതി നല്‍കുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയത്തിലെയും പോക്‌സോ നിയമത്തിലെയും വകുപ്പുകള്‍ ബലാത്സംഗക്കുറ്റത്തിനാണു പൊലീസ് കേസെടുത്തത്.


  • 20:19 (IST) 01 Jul 2022
    പ്രധാന നഗരങ്ങളില്‍ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ്: മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: 'സുരക്ഷിത ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് യാഥാര്‍ത്ഥ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രധാന നഗരങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ബീച്ചുകള്‍ തുടങ്ങി ആള്‍ക്കാര്‍ കൂടുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകളായി തിരിച്ചാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് നടപ്പിലാക്കുന്നത്. ആദ്യഘട്ടമായി കോഴിക്കോട്, കാസര്‍ഗോഡ്, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലെ പ്രധാന സ്ഥലങ്ങളെയാണ് ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് നടപ്പിലാക്കാന്‍ തെരഞ്ഞെടുത്തത്. കാസര്‍ഗോഡ് ജില്ലയില്‍ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് ഫൈനല്‍ ഓഡിറ്റ് നടത്തിയിരുന്നു. തളങ്കര ഹാര്‍ബര്‍ മലബാര്‍ വാര്‍ട്ടര്‍ സ്‌പോര്‍ട്‌സ് സ്ട്രീറ്റ് ഫുഡിലാണ് ഇത് നടപ്പിലാക്കിയത്. ഇത് സര്‍ട്ടിഫിക്കേഷനായി കാത്തിരിക്കുകയാണ്. ഇതിലൂടെ വഴിയോര ഭക്ഷണങ്ങള്‍ സുരക്ഷിതമാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.


  • 19:22 (IST) 01 Jul 2022
    രാഹുലിന്റെ വാദം തെറ്റ്, ബഫര്‍ സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കി’

    ബഫര്‍ സോണ്‍ വിഷയം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ കത്തിന് മറുപടി നല്‍കിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസറിയിച്ചു. രാഹുൽ ഗാന്ധി ബഫർ സോൺ വിഷയത്തിൽ 2022 ജൂൺ എട്ടിന് മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് 2022 ജൂൺ 13 ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിക്കുകയുണ്ടായി. 2022 ജൂണ്‍ 23 ന് മുഖ്യമന്ത്രി കത്തിലൂടെ രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കിയിട്ടുണ്ട്. സുപ്രീം കോടതി വിധിക്ക് ശേഷം ബഫർ സോൺ വിഷയത്തിൽ ഉയർന്ന എല്ലാ ആശങ്കകളും മതിയായ നടപടികളിലൂടെ പരിഹരിക്കുമെന്ന് ഉറപ്പ് നൽകുകയും വരുന്ന പാർലമെന്‍റ് സമ്മേളനത്തിൽ ഈ വിഷയം ഉന്നയിക്കണമെന്ന് അദ്ദേഹത്തോട് കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തതായി പ്രസ്താവനയില്‍ പറയുന്നു.


  • 18:43 (IST) 01 Jul 2022
    'കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം ദേശീയ അടിസ്ഥാനത്തില്‍ തമാശയായിരുന്നു'

    എസ്എസ്എല്‍സി ഫലം സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നടത്തിയ പരാമര്‍ശം വിവാദമാകുന്നു. കഴിഞ്ഞ വര്‍ഷം 1,25,509 കുട്ടികള്‍ക്ക് എ പ്ലസ് ലഭിച്ചത് ദേശീയ അടിസ്ഥാനത്തില്‍ തമാശയായിരുന്നെന്നും ഈ വര്‍ഷത്തെ ഫലം കൂടുതല്‍ നിലവാരമുള്ളതാക്കി മാറ്റാന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.


  • 17:46 (IST) 01 Jul 2022
    നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതിയുടെ വിധിയില്‍ ഹൈക്കോടതി ഇടപെടണമെന്ന് അതിജീവിത

    നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധനയ്ക്ക് അയക്കേണ്ടെന്ന വിചാരണ വിധിയില്‍ ഹൈക്കോടതി ഇടപെടണമെന്ന ആവശ്യവുമായി അതിജീവിത. "വിഷയത്തിൽ വിചാരണ കോടതിക്ക് തെറ്റുപറ്റി, വിചാരണ കോടതിക്ക് തെറ്റ് പറ്റിയാൽ ഇടപെടാനുള്ള അധികാരം ഹൈക്കോടതിക്കുണ്ട്. നീതിപൂർവമായ വിചാരണ തന്റെ അവകാശമാണ്," അതിജീവിത ഹൈക്കോടതിയിൽ വ്യക്തമാക്കി.


  • 16:49 (IST) 01 Jul 2022
    ‘വയനാട്ടിലെ ജനങ്ങളുടെ ഓഫീസാണ് തകര്‍ത്തത്, ചെയ്തത് കുട്ടികളായതുകൊണ്ട് ദേഷ്യമില്ല’

    കല്‍പ്പറ്റയിലുള്ള എംപി ഓഫീസ് ആക്രമിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് രാഹുല്‍ ഗാന്ധി. ആക്രമിക്കപ്പെട്ട ഓഫീസിലെത്തി സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം.”ആക്രമിച്ചത് വയനാട് എംപിയുടെ ഓഫീസല്ല, വയനാട്ടിലെ ജനങ്ങളുടെ ഓഫീസാണ്. നിരുത്തരവാദപരമായ നടപടിയാണ് ഉണ്ടായതെങ്കിലും ചെയ്തത് കുട്ടികളാണ്. അവരോട് പരിഭവമില്ല, മറക്കാവുന്നതേയുള്ളു. പക്ഷെ അക്രമം ഒന്നിനും പരിഹാരമല്ല,” രാഹുല്‍ കൂട്ടിച്ചേര്‍ത്തു.


  • 16:30 (IST) 01 Jul 2022
    കടുവ സിനിമ പരിശോധിക്കാൻ സെൻസർ ബോർഡിന് നൽകിയ സിംഗിൾ ബഞ്ചുത്തരവിൽ ഇടപെടാനാവില്ലന്ന് ഹൈക്കോടതി

    കടുവ സിനിമക്കെതിരെ ജോസ് കുരുവിനാക്കുന്നേൽ സമർപ്പിച്ച ഹർജിയിലെ ഉത്തരവിനെതിരെ തിരക്കഥാകൃത്ത് ജിനു വർഗീസ് എബ്രഹാമും പ്രിഥ്വിരാജ് പ്രൊഡക്ഷന്‍സും സമർപ്പിച്ച അപ്പീലിൽ കോടതി ഇടപെട്ടില്ല. ജസ്റ്റീസുമാരായ കെ.വിനോദ ചന്ദ്രനും സി.ജയചന്ദ്രനും അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്. സിംഗിൾ ബെഞ്ച് വിധിയിൽ എന്താണ് തെറ്റെന്ന് ജസ്റ്റിസ് കോടതി ആരാഞു.


  • 15:48 (IST) 01 Jul 2022
    ജൂലൈ അഞ്ച് വരെ ശക്തമായ മഴയ്ക്ക് സാധ്യത

    സംസ്ഥാനത്ത് ജൂലൈ അഞ്ച് വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണു പുറപ്പെടുവിച്ചിരിക്കുന്നത്. കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ നാലുവരെ മീന്‍പിടിക്കാന്‍ പോകരുത്. അടുത്ത മൂന്നു മണിക്കൂറില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.


  • 14:38 (IST) 01 Jul 2022
    ഡീസലിന് 13 ഉം പെട്രോളിന് ആറും രൂപ കയറ്റുമതി തീരുവ കൂട്ടി; സ്വര്‍ണ ഇറക്കുമതി തീരുവ 15 ശതമാനം

    പെട്രോള്‍, ഡീസല്‍, വ്യോമയാന ഇന്ധനം എന്നിവയുടെ കയറ്റുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. സ്വര്‍ണ ഇറക്കുമതി തീരുവയും വര്‍ധിപ്പിച്ചു. ക്രൂഡ് ഓയില്‍, സ്വര്‍ണം തുടങ്ങിയ ഇനങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണിത്. പെട്രോളിന്റെയും വ്യോയാന ഇന്ധനത്തിന്റെയും കയറ്റുമതിയ്ക്കു ലിറ്ററിന് ആറു രൂപയും ഡീസലിനു 13 രൂപയും പ്രത്യേക അധിക എക്‌സൈസ് തീരുവ ഏര്‍പ്പെടുത്തി. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 10.75 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തി. അസംസ്‌കൃത എണ്ണയ്ക്കു ടണ്ണിന് 23,250 രൂപ അധിക തീരുവയായി ഏര്‍പ്പെടുത്തി.


  • 13:26 (IST) 01 Jul 2022
    കേരളത്തിലെത്തിയ രാഹുൽ ഗാന്ധിയുടെ സുരക്ഷ വർധിപ്പിച്ചു

    മൂന്നു ദിവസത്തെ മണ്ഡല സന്ദർശനത്തിനായി വയനാട്ടിലെത്തിയ രാഹുൽ ഗാന്ധി എം.പിയുടെ സുരക്ഷ വർധിപ്പിച്ചു. സിആര്‍പിഎഫിന്‍റെ സുരക്ഷയ്ക്കുപുറമെ 500 പൊലീസുകാരെ കൂടി ജില്ലയില്‍ വിന്യസിച്ചതായി സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ഇളങ്കോ അറിയിച്ചു.


  • 12:35 (IST) 01 Jul 2022
    പ്രവാചകനെതിരായ വിവാദ പരാമർശം; നൂപൂർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി

    പ്രവാചകനെതിരായ വിവാദ പരാമർശത്തിൽ ബിജെപി നേതാവ് നൂപൂർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി. തനിക്കെതിരായ എഫ്‌ഐആർ ഡൽഹിയിലേക്ക് മാറ്റണമെന്ന നൂപുർ ശർമയുടെ ആവശ്യവും കോടതി നിരസിച്ചു. Read More


  • 12:34 (IST) 01 Jul 2022
    രാജ്യത്ത് 17070 പുതിയ കോവിഡ് കേസുകൾ

    രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 17070 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 18000 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം, കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത് രാജ്യത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട്. 130 ദിവസങ്ങൾക്കു ശേഷമാണ് ഇന്നലെ കോവിഡ് രോഗികളുടെ എണ്ണം 18000 എത്തിയത്.


  • 11:17 (IST) 01 Jul 2022
    എകെജി സെന്റർ ആക്രമണം: സമാധാനം തകർക്കാനുമുള്ള ശ്രമം, കുറ്റം ചെയ്തവരെ കണ്ടെത്തുമെന്ന് മുഖ്യമന്ത്രി

    സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിനു നേരെ ഉണ്ടായ ആക്രമണത്തെ അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകർക്കാനുമുള്ള ശ്രമമാണിത്. കുറ്റം ചെയ്തവരെയും അവർക്കു പിന്നിലുള്ളവരെയും കണ്ടെത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.


  • 11:05 (IST) 01 Jul 2022
    വിമത എംഎൽഎമാരെ അയോഗ്യരാക്കണം, സുപ്രീംകോടതിയിൽ ശിവസേനയുടെ ഹർജി

    മഹാരാഷ്ട്രയിൽ വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ആവശ്യവുമായി ശിവസേന സുപ്രീംകോടതിയിൽ. വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന നാളെ നിയമസഭയിൽ പ്രവേശിക്കാൻ വിമത എംഎൽഎമാരെ അനുവദിക്കരുതെന്നും ശിവസേന ഹർജിയിൽ ആവശ്യപ്പെട്ടു. എന്നാൽ അടിയന്തര ഇടപെടലിന് വിസമ്മതിച്ച സുപ്രീം കോടതി നാളത്തെ നിയമസഭ സമ്മേളനത്തിന് തടസ്സമില്ലെന്ന് പറഞ്ഞു. കോടതി കേസ് 11ന് കേൾക്കും.


  • 10:53 (IST) 01 Jul 2022
    എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസിനോ യു.ഡി.എഫിനോ പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ്

    എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസിനോ യു.ഡി.എഫിനോ പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അക്രമത്തിന് പിന്നില്‍ യു.ഡി.എഫ് ആണെന്ന് സി.പി.എം പറയുന്നത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണിത്. സര്‍ക്കാരിനെതിരായ വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാമെന്ന് കരുതുന്നവരാണ് അക്രമത്തിന് പിന്നില്‍. കോണ്‍ഗ്രസും യു.ഡി.എഫും എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസ് ആക്രമിക്കുന്നതിന് അനുകൂലമായ നിലപാട് ഒരുകാലത്തും സ്വീകരിച്ചിട്ടില്ല. പാര്‍ട്ടി ഓഫീസുകള്‍ക്ക് അകത്തേയ്ക്ക് പടക്കമോ ബോംബോ എറിയുന്നത് കോണ്‍ഗ്രസിന്റെയോ യു.ഡി.എഫിന്റെയോ രീതിയല്ല. ആക്രമണം സംബന്ധിച്ച് നേതൃത്വത്തിന് യാതൊരു വിവരവുമില്ല. പൊലീസ് അന്വേഷിക്കട്ടെ. സി.സി ടി.വിയില്‍ തെളിഞ്ഞിരിക്കുന്ന ദൃശ്യത്തില്‍ വ്യക്തതയില്ല. അതുകൊണ്ട് തന്നെ അക്രമി ആരാണെന്ന് പൊലീസ് കണ്ടെത്തട്ടേയെന്ന് അദ്ദേഹം പറഞ്ഞു.


  • 10:51 (IST) 01 Jul 2022
    എകെജി സെന്‍ററിനെതിരായ അക്രമത്തിലെ തിരക്കഥ ഇ.പി.ജയരാജന്‍റെതെന്ന് കെ.സുധാകരന്‍ എംപി

    കണ്ണൂര്‍ എകെജി സെന്‍ററിനെതിരായ ആക്രമത്തിന് പിന്നിലെ തിരക്കഥ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍റെതാണെന്നും കോണ്‍ഗ്രസിനും യുഡിഎഫിനും പങ്കില്ലെന്നും കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി.അക്രമത്തെ കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നു. അക്രമത്തിന്‍റെ മുന്‍പന്തിയില്‍ എന്നും സിപിഎമ്മാണുള്ളതെന്നും കോണ്‍ഗ്രസല്ലെന്നും സുധാകരന്‍ പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


  • 09:06 (IST) 01 Jul 2022
    എകെജി സെന്‍ററിനെതിരായ അക്രമത്തെ ശക്തമായി അപലിപിക്കുന്നുയെന്ന് യുഡിഎഫ് കണ്‍വനീര്‍ എം.എം.ഹസ്സന്‍

    എകെജി സെന്‍ററിനെതിരായ ആക്രമണത്തിനു പിന്നിൽ കോണ്‍ഗ്രസാണെന്ന എല്‍ഡിഎഫ് കൺവീനര്‍ ഇപി ജയരാജന്‍റെ പ്രസ്താവന ശുദ്ധഅസംബദ്ധമാണെന്ന് യുഡിഎഫ് കണ്‍വനീര്‍ എം.എം.ഹസ്സന്‍. കോണ്‍ഗ്രസിനോ യുഡിഎഫിനോ ഈ അക്രമത്തില്‍ ഒരു പങ്കുമില്ല. ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണ്. എകെജി സെന്‍ററിന് മുന്നില്‍ പോലീസ് സംരക്ഷണം ഉണ്ടായിരുന്നു. ഒരു ഗേറ്റില്‍ സിസിടിവിയും പ്രവര്‍ത്തിച്ചിരുന്നു. പ്രതിയെ കണ്ടുപിടിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാണ്.

    പോലീസ് അന്വേഷണം നടത്തി അക്രമിയെ കണ്ടുപിടിക്കട്ടെ.രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം നടക്കാന്‍ ഇരിക്കെ അര്‍ധരാത്രി എകെജി സെന്‍ററിനുനേരെയുള്ള അക്രമത്തില്‍ ദുരൂഹതകളുണ്ട്. ഇത്തരമൊരു അക്രമം നടത്തി അതിന്‍റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന് തലയില്‍ കെട്ടിവെയ്ക്കാന്‍ ചില ഗൂഢശക്തികളുടെ ബോധപൂര്‍വ്വമായ ശ്രമമുണ്ട്.സിപിഎം നേതൃത്വം പ്രവര്‍ത്തകരോട് ആത്മസംയമനം പാലിക്കാന്‍ പറഞ്ഞിട്ടും പത്തനംതിട്ടയില്‍ ഉള്‍പ്പെടെ വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം നടക്കുകയാണെന്നും ഹസ്സന്‍ പറഞ്ഞു.


  • 08:43 (IST) 01 Jul 2022
    എകെജി സെന്റർ ആക്രമണം: ഇത് കോൺഗ്രസ് ശൈലി അല്ലെന്ന് ഉമ്മൻ ചാണ്ടി

    എകെജി സെന്ററിനെതിരായ ബോംബാക്രമണത്തില്‍ പൊലീസ് മറുപടി പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. പൊലീസ് സംരക്ഷണത്തിലുള്ള ഓഫീസിലാണ് ആക്രമണമുണ്ടായത്. പൊലീസ് കാവലിൽ നടന്ന സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണം. പിന്നില്‍ കോണ്‍ഗ്രസാണ് എന്ന തെറ്റാണെന്നും ഇത് കോൺഗ്രസ് ശൈലി അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


  • 08:38 (IST) 01 Jul 2022
    രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും

    മൂന്നു ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി ഇന്ന് വയനാട്ടിൽ എത്തും. കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ഗാന്ധിയെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിക്കും.


Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: