New Update
/indian-express-malayalam/media/media_files/uploads/2018/03/students-pune-school-7591.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും നാളെ പ്രവൃത്തി ദിനം. പ്രളയക്കെടുതികള്‍ കാരണം ക്ലാസുകള്‍ നഷ്ടമായ സാഹചര്യത്തിലാണ് നാളെ പ്രവൃത്തി ദിനമാക്കുന്നതിന് തീരുമാനിച്ചിരിക്കുന്നതെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി.
Advertisment
പ്രളയം, കാലവര്‍ഷക്കെടുതി എന്നിവ കാരണം നിരവധി പ്രവൃത്തിദിവസങ്ങള്‍ നഷ്ടമായിരുന്നു. ഈ സാഹചര്യത്തിലാണ് നാളെത്തെ അവധി ഒഴിവാക്കിയത്.
അതേസമയം, എംജി സര്‍വ്വകലാശാല സെപ്റ്റംബര്‍ ഒന്നു മുതല്‍ അഞ്ച് വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.