ടോമിൻ തച്ചങ്കരിക്കെതിരായ കേസ് കോട്ടയം വിജിലൻസ് കോടതിയിലേക്ക് മാറ്റാൻ അനുമതി

തനിക്കെതിരായ കേസ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽനിന്ന് വേറെ ഏതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു തച്ചങ്കരിയുടെ ആവശ്യം

tomin thachankari ടോമിൻ തച്ചങ്കരി

കൊച്ചി: ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് കോട്ടയം വിജിലൻസ് കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതി അനുമതി നൽകി. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലുള്ള കേസ് വേറെ ഏതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്ന തച്ചങ്കരിയുടെ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് സുനിൽ തോമസിന്റെ ഉത്തരവ്.

തനിക്കെതിരായ കേസ് മൂവാറ്റുപുഴ കോടതിയിലുണ്ടെന്നും ഇതിനിടെ മരട് ഫ്ലാറ്റ് കേസിലെ അഴിമതി തന്റെ മേൽനോട്ടത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു തച്ചങ്കരി ഹൈക്കോടതിയെ സമർപ്പിച്ചത്. താൻ പ്രതിയായ കേസ് കോടതിയിൽ നിലനിൽക്കെ, മറ്റൊരു അഴിമതി കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലയിൽ താൻ അതേ കോടതിയിൽ എത്തുന്നത് ഗുരുതര സ്ഥിതിവിശേഷം ഉണ്ടാക്കുമെന്നും കോടതിയെക്കുറിച്ച് മുൻവിധിക്ക് കാരണമാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

തച്ചങ്കരിയുടെ ഹർജിയിൽ കോടതിയിൽ വിജലൻസ് നിലപാട് അറിയിക്കുകയോ എതിർക്കുകയോ ചെയ്തില്ല. നിലപാടറിയിക്കാൻ കോടതി ആവശ്യപ്പെട്ടെങ്കിലും വിജിലൻസ് സത്യവാങ്മൂലം നൽകാൻ കൂട്ടാക്കിയില്ല. കോടതി മാറ്റം ഹൈക്കോടതിക്ക് തീരുമാനിക്കാമെന്ന നിലപാടാണ് വിജിലൻസ് സ്വീകരിച്ചത്.

Read Also: ടോമിൻ തച്ചങ്കരിയുടെ ഹർജിയിൽ നിലപാടറിയിക്കാതെ വിജിലൻസ്

സംസ്ഥാനത്ത് ഡിജിപി റാങ്കിലുള്ള നാല്  ഉദ്യോഗസ്ഥരിൽ ഒരാളാണ് തച്ചങ്കരി. ലോക്‌നാഥ് ബെഹ്റ ഡെപ്യൂട്ടേഷനിൽ കേന്ദ്ര സർവീസിലേക്ക് മടങ്ങിയാൽ തച്ചങ്കരി ഡിജിപി തസ്തികയിലേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുണ്ട്. സ്വത്ത് സമ്പാദന കേസിൽ മൂവാറ്റുപുഴ കോടതിയിൽനിന്ന് എന്തെങ്കിലും പ്രതികൂല പരാമർശം ഉണ്ടായാൽ ഔദ്യോഗിക തലത്തിൽ ബാധിക്കുമെന്ന ആശങ്കയാണ് തച്ചങ്കരിയുടെ കോടതിമാറ്റ ഹർജിക്ക് പിന്നിലെന്നാണു  സൂചന.

തച്ചങ്കരി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 2003 – 2007 കാലയളവിൽ 65,70,891 രൂപ സമ്പാദിച്ചെന്നാണ് വിജിലൻസ് റിപ്പോർട്ട്. തച്ചങ്കരിക്കെതിരെ തൃശൂർ സ്വദേശി പി.ഡി.ജോസഫ് നൽകിയ പരാതിയാണ് വിജിലൻസ് അന്വേഷിച്ചത്. ജോസഫിന്റെ പരാതിയിൽ 2007 ജൂലൈ അഞ്ചിന് തച്ചങ്കരിയുടെ കൊച്ചിയിലെ റിയാൻ സ്റ്റുഡിയോ അടക്കം ആറിടങ്ങളിൽ റെയ്ഡ് നടത്തിയാണ് വിജിലൻസ് കേസെടുത്തത്.

കോടതി കേസ് പരിഗണിച്ച ആറ് തവണയും തച്ചങ്കരി കോടതിയിൽ ഹാജരാവാൻ തയാറായില്ല .ഇക്കാര്യം പരാതിക്കാരൻ ഉന്നയിച്ചതിനെത്തുടർന്ന് 2017 ജൂലൈ 25 ന് തച്ചങ്കരി നേരിട്ട് കോടതിയിൽ ഹാജരായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Tomin thachankary case transfer from kochi kottayam court

Next Story
Kerala Karunya Plus KN-293 Lottery Result: കാരുണ്യ പ്ലസ് KN-293 ലോട്ടറി, ഒന്നാം സമ്മാനം ഇടുക്കി ജില്ലയിൽkerala lottery result, kerala lottery result today, kerala lottery results, karunya plus lottery, karunya plus lottery result, kn251, kn251 lottery result, karunya plus lottery kn 251 result, kerala lottery result kn 251, kerala lottery result kn 251 today, kerala lottery result today, kerala lottery result today karunyaplus, kerala lottery result karunya plus, kerala lottery result karunya plus kn 251, karunya plus lottery kn 251 result today, karunya pluslottery kn 251 result today live, ie malayalam, കേരള ലോട്ടറി, കാരുണ്യ പ്ലസ്, കാരുണ്യ ലോട്ടറി, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com