തിരുവനന്തപുരം: കെഎസ്ആർടിസി മാനേജിങ് ഡയറക്ടറായി ടോമിൻ ജെ.തച്ചങ്കരിയെ നിയമിച്ചു. നിലിവല്‍ കെഎസ്ആര്‍ടിസി എംഡിയായ എ.ഹേമചന്ദ്രനെ ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറലായി മാറ്റി നിയമിക്കാനും തീരുമാനമായി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്

സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോ എഡിജിപിയുടെ ചുമതലയും ടോമിൻ ജെ.തച്ചങ്കരിക്ക് നൽകിയിട്ടുണ്ട്. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ ചുമതല ഉണ്ടായിരുന്ന ഡിജിപി ശങ്കര്‍ റെഡ്ഡിക്ക് പൊലീസ് ആധുനികവത്കരണത്തിന്റെ ചുമതല നല്‍കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ