Latest News

ദിലീപിനെ തകർക്കാൻ ശ്രമിക്കുന്നവർ ഒന്നോർക്കുക, കഠിനാധ്വാനം കൊണ്ടാണ് ജനപ്രിയനായത്: ടോമിച്ചൻ മുളകുപാടം

രാമലീലയുടെ റിലീസ്‌ ഡേറ്റ്‌ പ്രഖ്യാപിച്ചതിനുശേഷമാണ്‌ കുതന്ത്രങ്ങൾ മെനയുന്നവർ വീണ്ടും സജീവമായതെന്നതിനാൽ ഒന്നുറപ്പിക്കാം, അവരുടെ ലക്ഷ്യം ദിലീപ്‌ മാത്രമല്ല രാമലീലയും കൂടിയാണെന്ന് വ്യക്തം

dileep, tomichan mulakupadam

ദിലീപ് എന്ന നടനെതിരെയും രാമലീല എന്ന ചിത്രത്തിനെതിരെയും നടക്കുന്ന പ്രവർത്തനങ്ങൾ വേദനാജനകമാണെന്ന് നിർമാതാവ് ടോമിച്ചൻ മുളകുപാടം. രാമലീലയുടെ റിലീസ്‌ ഡേറ്റ്‌ പ്രഖ്യാപിച്ചതിനുശേഷമാണ്‌ കുതന്ത്രങ്ങൾ മെനയുന്നവർ വീണ്ടും സജീവമായതെന്നതിനാൽ ഒന്നുറപ്പിക്കാം, അവരുടെ ലക്ഷ്യം ദിലീപ്‌ മാത്രമല്ല രാമലീലയും കൂടിയാണെന്ന് വ്യക്തം. രാമലീലക്ക് പിന്നിൽ പ്രവർത്തിക്കുന്ന ഓരോരുത്തർക്കും വേദനയുളവാക്കുന്ന ഒരു കാര്യമാണ് ചിത്രത്തെ തകർക്കാൻ ചിലർ നടത്തുന്ന നാണംകെട്ട പ്രവൃത്തികൾ. അതിലേറെ വേദനയേകുന്ന ഒന്നാണ് ദിലീപ് എന്ന നടനെതിരെ നടക്കുന്ന ഗൂഢാലോചനകൾ. നുണപരിശോധനക്കോ മറ്റെന്ത് ടെസ്റ്റിനോ വേണമെങ്കിലും തയ്യാറായ ആ നടനെ തകർക്കാൻ ശ്രമിക്കുന്ന ഓരോരുത്തനും ഒന്നോർക്കുക. അദ്ദേഹം ജനപ്രിയനായത് കഠിനാധ്വാനവും പ്രേക്ഷകപിന്തുണയും കൊണ്ടാണ്. അതിനിയും തുടരുക തന്നെ ചെയ്യുമെന്നും ടോമിച്ചൻ മുളകുപാടം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ടോമിച്ചൻ മുളകുപാടത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
വളരെയേറെ വേദനയോടെയാണ് ഇതെഴുതുന്നത്. വളരെയേറെ നാളുകളായി പരിചയമുള്ള ദിലീപ് എന്ന നടനെതിരെയും ഞങ്ങൾ ഒരുമിക്കുന്ന രാമലീല എന്ന ചിത്രത്തിനെതിരെയും നടക്കുന്ന പ്രവർത്തനങ്ങൾ വേദനാജനകമാണ്. രാമലീലയുടെ റിലീസ്‌ ഡേറ്റ്‌ പ്രഖ്യാപിച്ചതിനുശേഷമാണ്‌ കുതന്ത്രങ്ങൾ മെനയുന്നവർ വീണ്ടും സജീവമായതെന്നതിനാൽ ഒന്നുറപ്പിക്കാം, അവരുടെ ലക്ഷ്യം ദിലീപ്‌ മാത്രമല്ല രാമലീലയും കൂടിയാണെന്ന് വ്യക്തം. നൂറുക്കണക്കിന് ആളുകളുടെ സ്വപ്നവും പ്രയത്നങ്ങളും രാമലീല എന്ന ചിത്രമായി തീയറ്ററുകളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ഞാനടക്കമുള്ളവർ. നല്ലൊരു മുതൽമുടക്കിൽ അരുൺ ഗോപിയെന്ന നവാഗത സംവിധായകന്റെ കൂടി ഒരു സ്വപ്നമാണിത്. എഴുപതിലധികം ദിവസത്തെ ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളുമായി രാമലീലക്ക് പിന്നിൽ പ്രവർത്തിക്കുന്ന ഓരോരുത്തർക്കും വേദനയുളവാക്കുന്ന ഒരു കാര്യമാണ് ചിത്രത്തെ തകർക്കാൻ ചിലർ നടത്തുന്ന നാണംകെട്ട പ്രവൃത്തികൾ. അതിലേറെ വേദനയേകുന്ന ഒന്നാണ് ദിലീപ് എന്ന നടനെതിരെ നടക്കുന്ന ഗൂഢാലോചനകൾ. നുണപരിശോധനക്കോ മറ്റെന്ത് ടെസ്റ്റിനോ വേണമെങ്കിലും തയ്യാറായ ആ നടനെ തകർക്കാൻ ശ്രമിക്കുന്ന ഓരോരുത്തനും ഒന്നോർക്കുക. അദ്ദേഹം ജനപ്രിയനായത് കഠിനാധ്വാനവും പ്രേക്ഷകപിന്തുണയും കൊണ്ടാണ്. അതിനിയും തുടരുക തന്നെ ചെയ്യും. പ്രേക്ഷകരായ നിങ്ങളുടെ പിന്തുണ എന്നും പ്രതീക്ഷിക്കുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Tomichan mulakupadam supports dileep in his facebook post

Next Story
ക്രൂരമായിരുന്നു ആ പ്രസ്താവന,പെൺമക്കളെക്കുറിച്ച് ഓർത്തില്ലേ സലിം കുമാർ?; ഭാഗ്യലക്ഷ്മിbhagyalakshmi
The moderation of comments is automated and not cleared manually by malayalam.indianexpress.com