/indian-express-malayalam/media/media_files/uploads/2019/03/tom-vadakkan.jpg)
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുളള ബിജെപി നേതാക്കളെ നാളെ ഡല്‍ഹിയില്‍ ചേരുന്ന പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിക്കും. പത്തനംതിട്ടയില്‍ ആര് സ്ഥാനാര്‍ത്ഥി ആവണമെന്ന് ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായാണ് തീരുമാനിക്കുക. ശ്രീധരന്‍പിളളയും കുമ്മനം രാജശേഖരനും ഇന്ന് ഡല്‍ഹിയിലേക്ക് തിരിക്കും.
പത്തനംതിട്ടയ്ക്കായി സുരേന്ദ്രനും ശ്രീധരന്‍പിള്ളയുമായിരുന്നു രംഗത്തുണ്ടായിരുന്നത്. ഇവരില്‍ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഇവിടെ സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു പുറത്തു വന്നിരുന്ന സൂചനകള്‍.
പാര്‍ട്ടി വിജയ സാധ്യത കല്‍പ്പിക്കുന്ന മണ്ടലങ്ങളിലോന്നാണ് പത്തനംതിട്ട. പത്തനംതിട്ടയോ തൃശൂരോ തന്നില്ലെങ്കില്‍ മത്സരിക്കില്ലെന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍റെ തീരുമാനം.
ഒപ്പം, വിജയസാധ്യതയില്ലാത്ത മണ്ഡലം വേണ്ടെന്ന ഉറച്ച നിലപാടും കെ സുരേന്ദ്രന്‍ കോര്‍ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. പത്തനംതിട്ടയും തൃശൂരുമാണ് കെ സുരേന്ദ്രന്‍ നോട്ടമിട്ടിരുന്നത്. ടോം വടക്കന്‍ കൂടി വന്നതോടെ തൃശൂരിലെ സീറ്റിന്റെ പേരില്‍ അനിശ്ചിതത്വം കനക്കും. കോണ്‍ഗ്രസില്‍ ആയിരിക്കെ തൃശൂരില്‍ മത്സരിക്കാമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം നടന്നിരുന്നില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.