ബെം​​​ഗ​​​ളൂ​​​രു: ഭീ​​​ക​​​ര​​​രി​​​ൽ​​നി​​​ന്നു മോ​​​ചി​​​ത​​​നാ​​​യ ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ൽ കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ രാഷ്ട്രീയ പ്രമുഖരും പുരോഹിതരും സ്വീകരിച്ചു. ഭീകരര്‍ മോചിപ്പിച്ചതിന് ശേഷം അദ്ദേഹം ആദ്യമായാണ് കേരളത്തിലെത്തുന്നത്.

എല്ലാം ദൈവത്തിന്റെ അനുഗ്രഹമാണെന്നും ഉ​​​ച്ച​​​യ്ക്ക് ശേഷം മാധ്യമങ്ങളെ കാണുമ്പോള്‍ കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഫാദറിനെ സ്വീകരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ആരും വരാത്തതിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. നടപടി മോശമായിപ്പോയെന്ന് അദ്ദേഹം പ്രതികരിച്ചു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അല്‍പം കൂടി ഗൗരവം കാണിക്കണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഉച്ചയ്ക്ക് ശേഷം ജന്മനാടായ കോട്ടയം രാമപുരത്ത് വലിയ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. രാമപുരം സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍ ഫാ. ഉഴുന്നാലിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാബലിയും പൊതുസമ്മേളനവും ഉണ്ടാകും. തിങ്കളാഴ്ച വടുതല ഡോണ്‍ ബോസ്‌കോ ചര്‍ച്ചിന്റെ നേതൃത്വത്തിലും അദ്ദേഹത്തിന് സ്വീകരണമൊരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിക്കും. അവിടെ നടക്കുന്ന പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രിയോടൊപ്പം അദ്ദേഹം അത്താഴവിരുന്നിലും പങ്കുചേരും. ഇവിടെ മതമേലധ്യക്ഷന്മാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് ഹൗസും ഫാ. ഉഴുന്നാല്‍ സന്ദര്‍ശിക്കും.

യെമനിൽ ഭീകരുടെ പിടിയിൽ നിന്ന് മോചിതനായ ഫാ.ടോം ഉഴുന്നാലിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, എംപിമാരായ കെ.സി.വേണുഗോപാല്‍, ജോസ് കെ.മാണി, ആന്റോ ആന്റണി എന്നിവര്‍ക്കൊപ്പമാണ് ഫാ. ടോം പ്രധാനമന്ത്രിയെ സന്ദർശിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ