കൊച്ചി: ഇന്ന് വിജയദശമി. കുരുന്നുകൾ ആദ്യാക്ഷരം കുറിച്ച് അറിവി​ന്റെ ലോകത്തേക്ക് കടക്കുന്ന ദിനം. വിദ്യാരംഭ ചടങ്ങുകൾക്ക് ആരാധനാലയങ്ങളിൽ വിപുല സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ തന്നെ പ്രധാന എഴുത്തിനിരുത്തൽ കേന്ദ്രമായ ചേർപ്പ് തിരുവുള്ളക്കാവ് ശ്രീധർമശാസ്ത ക്ഷേത്രം, ഗുരുവായൂർ, ശ്രീവടക്കുന്നാഥൻ, ഊരകത്തമ്മ തിരുവടി, പാറമേക്കാവ്, തിരുവമ്പാടി, കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ ഒരുക്കം പൂർത്തിയായി. ക്ഷേത്രങ്ങളിൽ തിരക്ക് പരിഗണിച്ച് പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

വിവിധയിടങ്ങളില്‍ സാഹിത്യ സാംസ്ക്കാരിക കലാരംഗത്തെ പ്രമുഖര്‍ കുട്ടികളെ എഴുത്തിനിരുത്തുന്നു. ഇന്നലെ മഹാനവമി നാളിൽ ക്ഷേത്രങ്ങളിൽ തിരക്കായിരുന്നു. നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രങ്ങളിലെ വിവിധ സാംസ്കാരിക പരിപാടികളും പ്രഭാഷണങ്ങളും നടന്നു. പുലർച്ചെ നാലരയോടെ തന്നെ വിജയദശമി ക്ഷേത്രചടങ്ങുകളും എഴുത്തിനിരുത്തലും തുടങ്ങും. തിരുവുള്ളക്കാവിൽ പ്രത്യേകം കൗണ്ടർ തിരിച്ചാണ് തിരക്ക് നിയന്ത്രിക്കുന്നത്.

അസുരരാജാവായിരുന്ന മഹിഷാസുരനെ ദുര്‍ഗ്ഗ വധിച്ച ദിവസമാണു വിജയദശമി. കേരളത്തില്‍, നവരാത്രി പൂജയുടെ അവസാനദിനമായ വിജയദശമിദിവസമാണ് നടത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ