തിരുവനന്തപുരം: പീഡാനുഭവ സ്മരണയില്‍ ക്രൈസ്തവര്‍ ഇന്നു ദുഃഖവെളളി ആചരിക്കുന്നു. ഗാഗുല്‍ത്താ മലയില്‍ കുരിശില്‍ തറക്കപ്പെട്ട യേശുക്രിസ്തു മൂന്നാംദിനം ഉയിര്‍ത്തെഴുന്നേറ്റുവെന്നാണു വിശ്വാസം. ദേവാലയങ്ങളില്‍ ദുഃഖവെളളിയോടനുബന്ധിച്ചു പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍ നടന്നു. പീഡാനുഭവത്തിലെ 14 സംഭവങ്ങള്‍ അനുസ്മരിക്കുന്ന കുരിശിന്റെ വഴിയാണു പ്രധാന ചടങ്ങ്. നഗരി കാണിക്കല്‍, തിരുസ്വരൂപ ചുംബനം എന്നിവയും ഇന്നു ദേവാലയങ്ങളില്‍ നടക്കും.

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയില്‍ ദേവാലയങ്ങളില്‍ വ്യാഴാഴ്ച നടന്ന പെസഹ ആചരണത്തില്‍ വിശ്വാസികള്‍ പങ്കെടുത്തു.

ക്രിസ്തു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിനെ അനുസ്മരിച്ച് ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടന്നു. രാത്രി ദേവാലയങ്ങളില്‍ പൊതു ആരാധനയ്ക്കുശേഷം പെസഹ ഊട്ടും അപ്പം മുറിക്കലുമുണ്ടായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ