Gold Rate in Kerala (04 October 2019): കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്നു ഗ്രാമിനു 30 രൂപയും പവനു 240 രൂപയും കൂടി. ഗ്രാമിനു 3,525 രൂപയും പവനു 28,200 രൂപയുമാണു ഇന്നത്തെ വില. ഇന്നലെ ഗ്രാമിനു 25 രൂപയും പവനു 200 രൂപയും കൂടിയിരുന്നു. ഇന്നലെ ഗ്രാമിനു 3,495 രൂപയും പവനു 27,960 രൂപയുമായിരുന്നു.

കേരളത്തിൽ സ്വർണവില ഉയർന്നുവെങ്കിലും തമിഴ്നാട്ടിൽ ഇന്നു സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിനു 3,636 രൂപയും പവനു 29088 രൂപയുമാണു ഇന്നത്തെ വില. ഇന്നലെയും ഇതേ വിലയിലാണ് വ്യാപാരം നടന്നത്.

Gold Rate in Kerala (03 October 2019): സ്വർണവില വീണ്ടും ഉയർന്നു; പവനു 200 രൂപ കൂടി

കർണാടകയിൽ സ്വർണവില ഉയർന്നിട്ടുണ്ട്. ഗ്രാമിനു 3,630 രൂപയും പവനു 290,40 രൂപയുമാണു ഇന്നത്തെ വില. ഇന്നലെ ഗ്രാമിനു 55 രൂപ കുറഞ്ഞു 3,485 രൂപയിലെത്തിയിരുന്നു. ഇന്നലെ പവനു 28,240 രൂപയായിരുന്നു വില.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.