Gold Rate in Kerala (30 September 2019): കൊച്ചി: സ്വര്‍ണ വിലയിൽ ഇന്നും മാറ്റമില്ല. ഗ്രാമിന് 3,490 രൂപയാണ് ഇന്നത്തെ വില. പവന് 27,920 രൂപയാണ്. കഴിഞ്ഞ മൂന്നു ദിവസമായി ഇതേ വിലയാണു വ്യാപാരം നടക്കുന്നത്.

തമിഴ്നാട്ടിലും സ്വർണ വില കുറഞ്ഞു. ഗ്രാമിന് 3,603 രൂപയാണ് ഇന്നത്തെ വില. പവന് 28,824 രൂപയാണ്. ഇന്നലെ ഗ്രാമിന് 3,618 രൂപയും പവന് 28,944 രൂപയുമായിരുന്നു. തമിഴ്നാട്ടിൽ സ്വർണവില കുറഞ്ഞപ്പോൾ കർണാടകയിൽ കൂടി. ഗ്രാമിന് അഞ്ചു രൂപയാണ് കൂടിയത്. കർണാടകയിൽ ഗ്രാമിന് 3,555 രൂപയാണ് ഇന്നത്തെ വില. പവന് 28,440 രൂപയാണ് ഇന്നലെ ഗ്രാമിന് 3,550 രൂപയും പവന് 28,400 രൂപയുമായിരുന്നു.

Gold Rate in Kerala (29 September 2019): സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല; പവന് 27,920 രൂപ

കേരളത്തിൽ ഈ മാസമാദ്യം സ്വർണവില സർവകാല റെക്കോർഡിലെത്തി. സെപ്റ്റംബർ നാലിന് 29,120 രൂപയായിരുന്നു പവന്റെ വില. ഗ്രാമിന് 3,640 രൂപയും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.